Friday, August 7, 2009

'വാര്‍ത്ത' ഒരുവഴി; 'വീഥി' മറുവഴി:

സഹകരണസംഘങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ആര്‍ക്കാണ് അധികാരം?

രജിസ്ട്രാര്‍ക്ക് എന്നാണ് മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്തയിലെ ഉത്തരം. മലയാള മനോരമയുടെ തൊഴില്‍വീഥിയിലാകട്ടെ ഉത്തരം കേന്ദ്രസര്‍ക്കാര്‍ എന്നാണ്.

അപെക്സ് സഹകരണ ബാങ്കുകളിലെ എല്‍ഡി ക്ളര്‍ക്ക് തസ്തികയിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയ്ക്കു മുന്നോടിയായി മലയാളത്തിലെ രണ്ട് തൊഴില്‍പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിച്ച പരീക്ഷാസഹായിയിലെ തരികിട വിവരങ്ങളുടെ സാമ്പിള്‍മാത്രമാണിത്. പരീക്ഷയെഴുതിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ വലച്ച ഇത്തരം 29 ഉത്തരങ്ങള്‍ രണ്ട് തൊഴില്‍പ്രസിദ്ധീകരണങ്ങളിലും കാണാം.

കോ-ഓപ്പറേറ്റീവ് സെക്രട്ടറിയെ ഡിസ്‌മിസ് ചെയ്യാനുള്ള അധികാരം ആര്‍ക്കാണെന്ന ചോദ്യത്തിന് മാനേജിങ് കമ്മിറ്റിക്കും ഡയറക്ടര്‍ ബോര്‍ഡിനുമെന്നാണ് ഒരുത്തരം. മാനേജിങ് കമ്മിറ്റിക്കു മാത്രമാണെന്ന് മറ്റൊരു ഉത്തരം. ആദ്യത്തെ കസ്യൂമര്‍ സഹകരണസംഘത്തിന്റെ പിറവി 1866ല്‍ ഡെന്‍മാര്‍ക്കിലാണെന്ന് തൊഴില്‍വാര്‍ത്ത പറഞ്ഞപ്പോള്‍ തൊഴില്‍വീഥിക്ക് അത് ജപ്പാനിലാണ്. സഹകരണസംഘം രൂപീകരിക്കാന്‍ കുറഞ്ഞത് എത്ര അംഗങ്ങള്‍ വേണമെന്ന പ്രാഥമിക ചോദ്യത്തിന്റെ ഉത്തരംപോലും രണ്ടുതരത്തിലാണ്. 20 അംഗങ്ങള്‍ മതിയെന്നാണ് തൊഴില്‍വാര്‍ത്തയുടെ ഉത്തരം. തൊഴില്‍വീഥിക്ക് 10 പേര്‍ മതി. ഇരു പ്രസിദ്ധീകരണങ്ങളിലും വന്ന ഒരേപോലുള്ള 100 ചോദ്യങ്ങളില്‍ 29 എണ്ണത്തിന്റെ ഉത്തരങ്ങളാണ് വ്യത്യസ്തമായത്.

ഉത്തരങ്ങള്‍ തെറ്റിച്ചു നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കാന്‍പോലും തയ്യാറാകാത്ത പ്രസിദ്ധീകരണങ്ങള്‍ സോള്‍വ്ഡ് പേപ്പറിലെ 26 ചോദ്യങ്ങള്‍ ഒരു പുസ്തകത്തില്‍നിന്നെടുത്തു നല്‍കിയെന്ന് ആരോപിച്ച് പിഎസ്സിയെ പഴിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. സഹകരണസംഘങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ആര്‍ക്കാണ് അധികാരം?

    ReplyDelete