Friday, October 16, 2009

മോഡിപ്രേമം കോമഡിയാകുമോ?

സ്ഥാനാര്‍ഥിയുടെ മോഡിപ്രേമം: യുഡിഎഫ് വെട്ടില്‍

സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടി മോഡിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് തിരുത്താന്‍ തയ്യാറാകാത്തത് യുഡിഎഫിനെ വലയ്ക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടുകളെ വാനോളം വാഴ്ത്തിയ അബ്ദുള്ളക്കുട്ടി അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസിന്റെ ചോദ്യം എരിതിയില്‍ എണ്ണ പകരുന്നതായി. മോഡിയെ അനുകൂലിക്കുന്നുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് കൃഷ്ണദാസ് ആവശ്യപ്പെട്ടത്. മോഡിയുടെ വികസനനയത്തെ പുകഴ്ത്തിയിട്ടുള്ള എ പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വികസന നയം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് വ്യാഴാഴ്ച കൊച്ചിയില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അബ്ദുള്ളക്കുട്ടിയുടെ നിലപാടിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയില്‍നിന്ന് വിഭിന്നമായ വികസനനയമാണ് കോണ്‍ഗ്രസിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിനെക്കാള്‍ ഇക്കാര്യത്തില്‍ വെട്ടിലായിരിക്കുന്നത് മുസ്ളിംലീഗാണ്. മുസ്ളിംലീഗ് മുസ്ളിംലീഗ് മുഖപത്രമായ ചന്ദ്രിക 2009 ജനവരി 17ന് 'യുവ എംപിയുടെ മോഡി പ്രേമം: സിപിഐ എം വെട്ടില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അബ്ദുള്ളക്കുട്ടിയുടെ നിലപാടില്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. ദുബായില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആദ്യമായി അബ്ദുള്ളക്കുട്ടി മോഡിയെ പുകഴ്ത്തിയത്. തനിക്ക് അബദ്ധം പറ്റിയതല്ലെന്ന് കണ്ണൂരിലെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. 'മോഡിക്ക് നൂറില്‍ നൂറു മാര്‍ക്ക് , അബ്ദുള്ളക്കുട്ടി ഉറച്ചുതന്നെ'എന്ന തലക്കെട്ടില്‍ ഇക്കാര്യം ചന്ദ്രിക പ്രസിദ്ധീകരിച്ചു. ചന്ദ്രികയടക്കമുള്ള യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ മോഡിയും ബിജെപിയും അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന ആഹ്ളാദത്തോടെ സ്വീകരിച്ചുവെന്നും എഴുതി.

വാര്‍ത്താസമ്മേളനത്തിനെതിരെ മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. 'ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രതീകമായി ഉയര്‍ന്നുവരുന്ന നരേന്ദ്രമോഡിക്ക് വികസനത്തിന്റെ മുഖംനല്‍കാനുള്ള ഒളിഅജണ്ടയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന. ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തില്‍ വ്യവസായ അടിത്തറയുളള സംസ്ഥാനമാണ് ഗുജറാത്ത്. മാതൃകയാക്കത്തക്ക വികസനമൊന്നും മോഡി അവതരിപ്പിച്ചിട്ടില്ല. മുതലാളിത്ത മാതൃകയാണോ നരേന്ദ്രമോഡിയുടെ മോഡല്‍. കൃഷിക്കാരെ ഒഴിപ്പിച്ചു വ്യവസായം സ്ഥാപിക്കലാണോ വികസനം. അബ്ദുള്ളക്കുട്ടിക്ക് ഭ്രാന്താണോ അല്ലയോ എന്ന ചര്‍ച്ചയിലേക്കാണ് നാടിനെ കൊണ്ടുപോകുന്നത്'- ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നു. അബ്ദുള്ളക്കുട്ടിയുടെ മോഡി പ്രേമത്തെ അന്ന് എതിര്‍ത്തവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

ദേശാഭിമാനി വാര്‍ത്ത 16-10-2009

2 comments:

  1. സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടി മോഡിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് തിരുത്താന്‍ തയ്യാറാകാത്തത് യുഡിഎഫിനെ വലയ്ക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടുകളെ വാനോളം വാഴ്ത്തിയ അബ്ദുള്ളക്കുട്ടി അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസിന്റെ ചോദ്യം എരിതിയില്‍ എണ്ണ പകരുന്നതായി. മോഡിയെ അനുകൂലിക്കുന്നുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് കൃഷ്ണദാസ് ആവശ്യപ്പെട്ടത്. മോഡിയുടെ വികസനനയത്തെ പുകഴ്ത്തിയിട്ടുള്ള എ പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വികസന നയം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് വ്യാഴാഴ്ച കൊച്ചിയില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അബ്ദുള്ളക്കുട്ടിയുടെ നിലപാടിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയില്‍നിന്ന് വിഭിന്നമായ വികസനനയമാണ് കോണ്‍ഗ്രസിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    ReplyDelete
  2. നമ്മള്‍ ഒന്നും കണ്ടും ഇല്ല ...കെട്ടും ഇല്ല ....മോഡി ആണേലും മോഡേണ്‍ ആയാലും ..നമ്മക്കും കിട്ടണം സീറ്റ്‌ ...കുറച്ചു കാലം ഞെളിഞ്ഞു കുഷന്‍ ഇട്ട കസാലയില്‍ ഇരുന്നിട്ട് ...വെറുതെ ഇങ്ങനെ നിന്നു കാല് കഴക്കാന്‍ പറ്റ്വോ ....മാഷേ ..അപ്പോള്‍ അതന്നെ കാര്യം

    ReplyDelete