Tuesday, December 29, 2009

ക്യൂബയെപ്പറ്റി മിണ്ടിപ്പോകരുത്..

ക്യൂബ എല്ലാ കുട്ടികള്‍ക്കും പോഷകാഹാരമുള്ള രാജ്യം

ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കാത്ത ഏകരാജ്യമായി ക്യൂബയെ യൂണിസെഫ് പ്രഖ്യാപിച്ചു. ക്യൂബന്‍ സര്‍ക്കാരിന്റെ നടപടികളാണ് ഇതിനു കാരണമായതെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും പോഷകാഹാരരംഗത്ത് ലാറ്റിനമേരിക്കയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായി ക്യൂബയെ അംഗീകരിച്ചു. അതേസമയം, ലോകത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള 15 കോടി കുട്ടികള്‍ കടുത്തതോതില്‍ പോഷകാഹാരക്കുറവ് നേരിടുന്നു. ഇതില്‍ 28 ശതമാനം സബ്-സഹാറന്‍ ആഫ്രിക്കയിലും 17 ശതമാനം മധ്യ-ഉത്തര ആഫ്രിക്കയിലും 15 ശതമാനം കിഴക്കനേഷ്യയിലുമാണ്. മറ്റു വികസ്വരരാജ്യങ്ങളില്‍ 27 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. മധ്യ-കിഴക്കന്‍ യൂറോപ്പില്‍ ഇത് അഞ്ചു ശതമാനം വരും. അന്‍പത് വര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധത്തില്‍ കഴിയുന്ന ക്യൂബ ഇതുമൂലമുള്ള ക്ളേശങ്ങള്‍ സഹിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

Cuba: Zero Percent of Severe Child Malnutrition, points out the UN

6 comments:

  1. ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കാത്ത ഏകരാജ്യമായി ക്യൂബയെ യൂണിസെഫ് പ്രഖ്യാപിച്ചു. ക്യൂബന്‍ സര്‍ക്കാരിന്റെ നടപടികളാണ് ഇതിനു കാരണമായതെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും പോഷകാഹാരരംഗത്ത് ലാറ്റിനമേരിക്കയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായി ക്യൂബയെ അംഗീകരിച്ചു. അതേസമയം, ലോകത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള 15 കോടി കുട്ടികള്‍ കടുത്തതോതില്‍ പോഷകാഹാരക്കുറവ് നേരിടുന്നു. ഇതില്‍ 28 ശതമാനം സബ്-സഹാറന്‍ ആഫ്രിക്കയിലും 17 ശതമാനം മധ്യ-ഉത്തര ആഫ്രിക്കയിലും 15 ശതമാനം കിഴക്കനേഷ്യയിലുമാണ്. മറ്റു വികസ്വരരാജ്യങ്ങളില്‍ 27 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. മധ്യ-കിഴക്കന്‍ യൂറോപ്പില്‍ ഇത് അഞ്ചു ശതമാനം വരും. അന്‍പത് വര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധത്തില്‍ കഴിയുന്ന ക്യൂബ ഇതുമൂലമുള്ള ക്ളേശങ്ങള്‍ സഹിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

    ReplyDelete
  2. മുതിര്‍ന്നോരുടെ
    സഹനവും
    സമരവും
    ഭാവിയിലെ
    കുട്ടികള്‍ക്ക്
    വേണ്ടിയാകട്ടെ.

    ReplyDelete
  3. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. ഈ പട്ടികയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചയില്‍ ഊറ്റം കൊള്ളുന്നൊരു രാജ്യമാണ്. പേര് പറയുന്നില്ല [ഒരു ചൈനാ ചാരനാകുവാന്‍ എനിക്ക് വയ്യ]. ഇതിന്റെ പേര് വികസനമെന്നോ?

    ReplyDelete
  4. i happend to see a documentary abt cuba ins some channel recently. they have made considerable progress in education and healthcare. they have a good public health care system. it works because of one thing: dedication of doctors. they have a system whr some 200 families are assigned a community doctor who spends half of his/her working time visiting every family under his/her care. the idea is to prevent any illness before it happens. cuban medical colleges even teach students from other latin american nations (mostly for free). only catch is tht they have to wrk in govt hospitals. cubans do it for a nominal salry. now think, IS IT POSSIBLE TO IMPLEMENT SUCH SYSTEM HERE IN INDIA??

    ReplyDelete
  5. Yes these are advantages of having an absolute dictatorship.

    ReplyDelete
  6. പൂതുവത്സരാശംസകൾ

    ReplyDelete