Sunday, February 14, 2010

ബംഗാളില്‍ വികസനക്കുതിപ്പ്

അട്ടിമറിശ്രമങ്ങള്‍ അതിജീവിച്ച് ബംഗാളില്‍ വികസനക്കുതിപ്പ്

കലാപവും കൊലപാതകപരമ്പരയും സൃഷ്ടിച്ച് വികസനവും തൊഴിലവസരവും തടയാന്‍ മാവോയിസ്റുകളും അവരെ പിന്തുണയ്ക്കുന്ന തൃണമൂല്‍ കോഗ്രസും നടത്തുന്ന ശ്രമങ്ങള്‍ അതിജീവിച്ച് ബംഗാളിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ മുന്നേറ്റത്തിന്റെ പുത്തന്‍ഗാഥ. പശ്ചിമ മിഡ്നാപുര്‍, പുരുളിയ, ബാങ്കുറ ജില്ലകളുള്‍പ്പെട്ട വനമേഖലയെന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കലാപം അരങ്ങേറുന്നത്. ഈ ഭാഗങ്ങളില്‍ ഒരുവര്‍ഷത്തിനിടയില്‍ കോടിക്കണക്കിന് രൂപയുടെ വികസനവും ഒട്ടേറെ തൊഴിലവസരവും ഇടതുമുന്നണിസര്‍ക്കാര്‍ സൃഷ്ടിച്ചു. റോഡുനിര്‍മാണം, കുടിവെള്ളപദ്ധതികള്‍ എന്നിവയുള്‍പ്പെടെ നിരവധി പദ്ധതിയാണ് നടപ്പാക്കിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനും വകുപ്പുതലവന്മാര്‍ അംഗങ്ങളുമായി കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കുന്നത്. എന്നാല്‍, അക്രമവും കൊള്ളയും കൊലയും നടത്തുന്നവരെ വെള്ളപൂശാനാണ് ഇടതുപക്ഷവിരുദ്ധ ശക്തികളും ഒത്താശക്കാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്. മാവോയിസ്റ് കലാപം അമര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ജൂ 18നാണ് വനമേഖലയില്‍ കേന്ദ്ര-സംസ്ഥാന സംയുക്തസേന പ്രവര്‍ത്തനം തുടങ്ങിയത്. സേനാനടപടിക്കൊപ്പം വികസനപ്രവര്‍ത്തനങ്ങളും വളരെ വേഗം നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

ഗ്രാമീണ തൊഴില്‍ദാനപദ്ധതിയനുസരിച്ച് 100 ദിവസത്തെ തൊഴിലിന് പുരുളിയ ജില്ലയില്‍ല്‍കഴിഞ്ഞവര്‍ഷം ചെലവഴിച്ച തുക 2008നേക്കാള്‍ 179 ശതമാനം വര്‍ധിച്ചു. ഇതുമൂലം 147 ശതമാനം അധിക തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. ഇത് റെക്കോഡാണ്. ബാങ്കുറ, പശ്ചിമ മിഡ്നാപുര്‍ ജില്ലകളിലും ഇക്കാര്യത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. അതില്‍ ബഹുഭൂരിപക്ഷവും ആദിവാസി പിന്നോക്ക ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ഭാഗങ്ങളിലാണ്. നൂറുദിന തൊഴില്‍ദാനപദ്ധതിയനുസരിച്ച് 2008ല്‍ല്‍പശ്ചിമ മിഡ്നാപുരില്‍ 60 കോടി രൂപയാണ് ചെലവഴിച്ചത്. 2009ല്‍ല്‍അത് 118 കോടിയായി. 42 ലക്ഷം തൊഴില്‍ദിനം കൂടുതല്‍ സൃഷ്ടിച്ചു. ബാങ്കുറയില്‍ തൊഴില്‍ദാനപദ്ധതിക്ക് 2008ല്‍ 50 കോടി രൂപ ചെലവിട്ട സ്ഥാനത്ത് 2009ല്‍ 90 കോടിയായി. ഈ തൊഴിലവസരങ്ങളുപയോഗിച്ച് 776 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. 226 കിലോമീറ്ററിന്റെ പണി പൂര്‍ത്തിയാകുന്നു. നിരവധി സ്കൂള്‍കെട്ടിടം, സര്‍ക്കാര്‍കെട്ടിടങ്ങള്‍ എന്നിവയും പണിതു. വരണ്ട പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ പുരുളിയയില്‍ 30, പശ്ചിമ മിഡ്നാപുരില്‍ 68, ബാങ്കുറയില്‍ 51 പദ്ധതിവീതം പുരോഗമിക്കുന്നു. ഇവ പൂര്‍ത്തിയാകുമ്പോള്‍ 18 ലക്ഷം ആളുകള്‍ക്ക് വര്‍ഷം മുഴുവനും വെള്ളം സുലഭമാകും. 2009ല്‍ 2258 സ്കൂളിലും കുടിവെള്ളസൌകര്യം ഏര്‍പ്പെടുത്തി. ഈ മൂന്നു ജില്ലയിലായി 2009 ഡിസംബര്‍വരെ ഇന്ദിര ആവാസ് യോജന പദ്ധതിയനുസരിച്ച് ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 29,970 കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി. 2010 മാര്‍ച്ചിനുള്ളില്‍ 15,000 കുടുംബത്തിനുകൂടി വീട് ലഭിക്കും. വൃദ്ധരായ 50,000 ആദിവാസികള്‍ക്ക് 48 കോടി രൂപ പെന്‍ഷന്‍ നല്‍കി. മാസം 750 രൂപവീതമാണ് നല്‍കുന്നത്. മൂന്നു ജില്ലയിലായി 5300 ഏക്കര്‍ ഭൂമിയുടെ പട്ടയം വിതരണംചെയ്തു. 13,000 പേര്‍ക്ക്് ഇതിന്റെ ആനുകൂല്യം ലഭിച്ചു. കൂടുതല്‍ ആളുകള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി തുടരുന്നു. 74 ഐസിഡിഎസ് പദ്ധതികളും 18,000 അങ്കണവാടികേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഗോപി ദേശാഭിമാനി 140210

2 comments:

  1. കലാപവും കൊലപാതകപരമ്പരയും സൃഷ്ടിച്ച് വികസനവും തൊഴിലവസരവും തടയാന്‍ മാവോയിസ്റുകളും അവരെ പിന്തുണയ്ക്കുന്ന തൃണമൂല്‍ കോഗ്രസും നടത്തുന്ന ശ്രമങ്ങള്‍ അതിജീവിച്ച് ബംഗാളിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ മുന്നേറ്റത്തിന്റെ പുത്തന്‍ഗാഥ. പശ്ചിമ മിഡ്നാപുര്‍, പുരുളിയ, ബാങ്കുറ ജില്ലകളുള്‍പ്പെട്ട വനമേഖലയെന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കലാപം അരങ്ങേറുന്നത്. ഈ ഭാഗങ്ങളില്‍ ഒരുവര്‍ഷത്തിനിടയില്‍ കോടിക്കണക്കിന് രൂപയുടെ വികസനവും ഒട്ടേറെ തൊഴിലവസരവും ഇടതുമുന്നണിസര്‍ക്കാര്‍ സൃഷ്ടിച്ചു. റോഡുനിര്‍മാണം, കുടിവെള്ളപദ്ധതികള്‍ എന്നിവയുള്‍പ്പെടെ നിരവധി പദ്ധതിയാണ് നടപ്പാക്കിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനും വകുപ്പുതലവന്മാര്‍ അംഗങ്ങളുമായി കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കുന്നത്. എന്നാല്‍, അക്രമവും കൊള്ളയും കൊലയും നടത്തുന്നവരെ വെള്ളപൂശാനാണ് ഇടതുപക്ഷവിരുദ്ധ ശക്തികളും ഒത്താശക്കാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്. മാവോയിസ്റ് കലാപം അമര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ജൂ 18നാണ് വനമേഖലയില്‍ കേന്ദ്ര-സംസ്ഥാന സംയുക്തസേന പ്രവര്‍ത്തനം തുടങ്ങിയത്. സേനാനടപടിക്കൊപ്പം വികസനപ്രവര്‍ത്തനങ്ങളും വളരെ വേഗം നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

    ReplyDelete
  2. ഇവിടെ ഇപ്പൊ ജൊലി നോക്കുന്ന ബംഗാളികളെല്ലാം തിരിച്ചു പൊയ്ക്കളയും...... പതിറ്റാണ്ടുകളായി ഭരിച്ചു വികസിപ്പിച്ചതാനല്ലോ.

    ReplyDelete