Thursday, March 4, 2010

വാണിഭസ്വാമിമാരുടെ ടൈം....

ഡല്‍ഹിയില്‍ പെണ്‍വാണിഭസ്വാമി പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉന്നതര്‍ക്കായി പെണ്‍വാണിഭം നടത്തിവന്ന സ്വാമി പിടിയില്‍. എയര്‍ഹോസ്റസുമാരും വിദ്യാര്‍ഥിനികളും അടക്കമുള്ളവരെ ഉപയോഗിച്ച് 'ഹൈടെക് ബിസിനസ്' നടത്തിയിരുന്ന സന്ത് സ്വാമി ഭീമാനന്ദ്ജി മഹാരാജ് ചിത്രകൂട്വാലെ എന്ന ശിവമൂര്‍ത്തി ദ്വിവേദി (39)യാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ ഇടപാടുകാരായി എത്തിയ പൊലീസ് സംഘമാണ് സ്വാമിയെ കുടുക്കിയത്. അറസ്റിലാകുമ്പോള്‍ ആറ് പെണ്‍കുട്ടികളും ഒപ്പമുണ്ടായിരുന്നു.

ലക്ഷത്തോളം ശിഷ്യഗണങ്ങളുള്ള സ്വാമിക്ക് കോടികള്‍ വിലമതിക്കുന്ന സ്വത്താണ് ഡല്‍ഹിയിലും പരിസരത്തുമുള്ളത്. ചില എംപിമാരും എംഎല്‍എമാരും സ്വാമിയുടെ ശിഷ്യന്മാരായിരുന്നു. സത്സംഗത്തിന് ഇവര്‍ പതിവായി പങ്കെടുത്തിരുന്നു.

ദ്വിവേദിയുടെ ഡല്‍ഹിജീവിതത്തിന്റെ തുടക്കം 1988ല്‍ നെഹ്റുപാലസിലെ പഞ്ചനക്ഷത്രഹോട്ടലിലെ കാവല്‍ക്കാരനായാണ്. മസാജ് പാര്‍ലറിലെ ജീവനക്കാരനും പിന്നീട് നടത്തിപ്പുകാരനുമായി. പെണ്‍വാണിഭസംഘം നടത്തിയതിന് 1997ല്‍ അറസ്റ്റിലായി. പെണ്‍വാണിഭത്തിന് മറയൊരുക്കാന്‍ സായിബാബയുടെ ഭക്തനായി. പിന്നീട് സ്വയം സ്വാമിയായും പ്രഖ്യാപിച്ചു. ആരാധകരുടെ എണ്ണം കൂടിയതോടെ കാന്‍പുര്‍ സി ബ്ളോക്കില്‍ സ്വന്തം സ്ഥലം വാങ്ങി. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവിടെ വീണ്ടും സ്ഥലം വാങ്ങി 14 മുറിയുള്ള മൂന്നുനിലക്കെട്ടിടം പണിതുയര്‍ത്തി. ചിത്രകൂടില്‍ 20 ഏക്കര്‍ സ്ഥലത്ത് അമ്പലവും ആശുപത്രിയും ഹോട്ടലും പിന്നീട് ആരംഭിച്ചു. ക്ഷേത്രമായി പ്രഖ്യാപിച്ച കെട്ടിടത്തിനുള്ളില്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍ സ്ഥാപിച്ചിരുന്നു. അമ്പലത്തിനുള്ളില്‍ സ്വാമിയുടെ മുറിയില്‍നിന്ന് പുറത്തേക്ക് രഹസ്യഗുഹയും നിര്‍മിച്ചിരുന്നു. സര്‍ക്കാര്‍ ഫ്ളാറ്റുകളും ഇയാള്‍ വാടകയ്ക്ക് എടുത്തിരുന്നു. ഇതില്‍ ചിലത് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇയാള്‍ക്കെതിരെ പലവട്ടം പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സ്വാമിയുടെ ലീലകള്‍ ടിവിയില്‍; നാട്ടുകാര്‍ ആശ്രമം തകര്‍ത്തു

ബംഗളൂരു: ആത്മീയതയുടെ മറവില്‍ പെണ്‍വാണിഭവും ലൈംഗികചൂഷണവും നടത്തിവന്ന സ്വാമിയുടെ ആശ്രമം നാട്ടുകാര്‍ തകര്‍ത്തു. ബംഗളൂരു കെങ്കേരി ബിഡദിയിലെ നിത്യാനന്ദ ധ്യാനപീഠം മേധാവിയും തമിഴ്നാട്ടുകാരനുമായ ശ്രീ പരമഹംസ നിത്യാനന്ദസ്വാമിയുടെ ആശ്രമമാണ് തകര്‍ത്തത്. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ ആശ്രമത്തിന് വന്‍ തുക ഗ്രാന്റ് അനുവദിച്ചിരുന്നു. ചലച്ചിത്രനടി ഉള്‍പ്പെടെ ചില സ്ത്രീകളും സ്വാമിയുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ ബുധനാഴ്ച രാവിലെമുതല്‍ ഒരു കന്നഡ ചാനല്‍ സംപ്രേഷണം ചെയ്തതോടെയാണ് നാട്ടുകാര്‍ ഇളകിയത്. സംഭവം അന്വേഷിക്കാനെത്തിയവരെ ആശ്രമവാസികള്‍ ഭീഷണിപ്പെടുത്തി. ക്ഷുഭിതരായ ജനങ്ങള്‍ ആശ്രമം അടിച്ചുതകര്‍ത്തു. പൊലീസ് എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. സ്വാമി ഇതിനകം മുങ്ങി. കെങ്കേരിയിലും പരിസരങ്ങളിലും സ്വാമിയുടെ ചിത്രം പതിച്ച കുറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും നാട്ടുകാര്‍ നശിപ്പിച്ചു.

ബിഡദിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ ഉള്‍പ്രദേശത്താണ് 36 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ആശ്രമം. രാഷ്ട്രീയ- സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, വന്‍കിട ബിസിനസുകാര്‍ എന്നിങ്ങനെ പ്രമുഖരുടെ പതിവു സന്ദര്‍ശനകേന്ദ്രമായിരുന്നു ആശ്രമം. യോഗയും ധ്യാനവും പരിശീലിക്കാനെന്നു പറഞ്ഞാണ് ഇവര്‍ വന്നത്. വിദേശികളും എത്തിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

കഴിഞ്ഞ ശിവരാത്രിക്ക് ഒരുക്കിയ പ്രത്യേകം സത്സംഗത്തില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ആശ്രമത്തിലെത്തുന്ന സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കിയശേഷം പീഡിപ്പിക്കുകയും ഈ രംഗങ്ങള്‍ കാണിച്ച് വരുതിയിലാക്കുകയുമായിരുന്നു സ്വാമിയുടെ രീതി. ഇത്തരം ഇരകളെ പിന്നീട് പ്രമുഖര്‍ക്ക് കാഴ്ചവയ്ക്കും. കനത്ത കാവലുണ്ടായിരുന്ന ഇവിടത്തെ അന്തേവാസികളില്‍ ഭൂരിഭാഗവും യുവതികളാണ്. ക്ഷേത്രമായി പ്രഖ്യാപിച്ച കെട്ടിടത്തിനുള്ളില്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍ സ്ഥാപിച്ചിരുന്നു. പുറത്തേക്ക് രക്ഷപ്പെടാന്‍ പ്രത്യേക പാതയും ഒരുക്കി. ശീതീകരിച്ചതും അത്യാധുനിക സൌകര്യങ്ങള്‍ ഉള്ളതുമായ സ്വാമിയുടെ മുറിയില്‍നിന്ന് മദ്യം, ഗര്‍ഭനിരോധന ഉറകള്‍, വിവിധതരം മയക്കുഗുളികകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

രാജശേഖര്‍ എന്നാണ് സ്വാമിയുടെ യഥാര്‍ഥ പേര്. നാല്‍പ്പതുകാരനായ ഇയാള്‍ മതപ്രഭാഷണത്തിലൂടെയാണ് തുടങ്ങിയത്. നാഗാനന്ദസ്വാമി, ബാലാനന്ദസ്വാമി എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചശേഷം സ്വയം സ്വാമിയായി പ്രഖ്യാപിച്ച് ആശ്രമങ്ങള്‍ സ്ഥാപിച്ചു. 15 ദിവസം കൂടുമ്പോള്‍ ആശ്രമങ്ങള്‍ മാറിമാറിക്കഴിയുകയാണ് പതിവ്. തമിഴ്നാട്, പുതുച്ചേരി, ഒറീസ, ഉത്തര്‍പ്രദേശ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇംഗ്ളണ്ട് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുമായി മുപ്പതോളം ആശ്രമമുണ്ട്. കോടികള്‍ വിലമതിക്കുന്ന സ്വത്തും ആയിരക്കണക്കിനു ശിഷ്യഗണങ്ങളുമുണ്ട്. ആശ്രമം ആക്രമിച്ചതിന് കണ്ടാലറിയാവുന്ന നാട്ടുകാരുടെ പേരിലും നാട്ടുകാരുടെ പരാതിയില്‍ സ്വാമിക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി വാര്‍ത്ത

6 comments:

  1. ആത്മീയതയുടെ മറവില്‍ പെണ്‍വാണിഭവും ലൈംഗികചൂഷണവും നടത്തിവന്ന സ്വാമിയുടെ ആശ്രമം നാട്ടുകാര്‍ തകര്‍ത്തു.

    ഡല്‍ഹിയില്‍ ഉന്നതര്‍ക്കായി പെണ്‍വാണിഭം നടത്തിവന്ന സ്വാമി പിടിയില്‍.

    ReplyDelete
  2. വാര്‍ത്തകളെ എങ്ങിനെയാണ് വളച്ചൊടിച്ച് ഇത്രമാത്രം എത്തിക്കുന്നതെന്ന് ഇത് വായിച്ചപ്പോളാണ് മനസ്സിലായത്...നിത്യാനന്ദന്റെ പ്രായം പറഞ്ഞതുപോലും തെറ്റാണല്ലൊ ആശാനെ....ആള്‍ ഉടായിപ്പായിരിക്കാം...പക്ഷെ റിപ്പോര്‍ട്ടിങ്ങില്‍ എന്തിനാണ് കൃത്രിമം...ഇതിനാണൊ ഇടതുപക്ഷ ചിന്തകള്‍ എന്നു പറയുന്നത്.....

    ReplyDelete
  3. EPPOL COMMUNIST CAN BELEIVE IN RELIGION, TOMMORRW PB WILL START AFTER PRAYERS FROM SWAMIS, IMAGINE INSTED OF INQUILAB IT WILL BE HARA HARA MAHA DEVA

    ReplyDelete
  4. Janashakthi,
    സാമീടെ ആളുകള് ദാ കണ്ടോ,പ്രായം തെറ്റാണ്,ഉയരം ശരിയല്ല എന്നൊക്കെ വന്നു പറയാന്‍ തുടങ്ങി.
    ഇനി ഇങ്ങനെ ഒരു സാമിയുമില്ല,വാണിഭവുമില്ല,അതിനു സര്‍ക്കാര്‍ (ഇനിയിപ്പോ അവിടെവിടെയാണ് ആശ്രമം എന്ന് ചോദിച്ചു വരും)ഗ്രാന്റും കൊടുത്തിട്ടില്ല,എന്ന് പറഞ്ഞു ഒഴിവായിക്കോ, അല്ലെങ്കില്‍ മന്ത്രി പുത്രനെ മഞ്ചേരി ലോഡ്ജില്‍ തെരഞ്ഞ പോലെ തെരഞ്ഞു വരും!!!! ഇളിഭ്യരായി പോവുകയും ചെയ്യും

    ReplyDelete
  5. രാജേഷ്, വിനോദ്,

    അപ്പോള്‍ ‘വാണിഭസ്വാമിമാരുടെ ടൈം‘ എന്ന് പറഞ്ഞത്
    അസ്ഥാനത്തായില്ല.സപ്പോര്‍ട്ടുണ്ട് സ്വാ‍മിമാര്‍ക്കും.:) അല്ലേ?

    കങ്കാരുവേ,

    കുറച്ച് ദിവസം മുന്‍പ് ധാര്‍മ്മികരോഷം കൊണ്ട് പരവശരായിപ്പോയ ഒരു സാംസ്കാരിക നായകനും ലോഡ്ജിലെ ഓരോ റൂമും കയറിയിറങ്ങി തപ്പി എന്ന വാര്‍ത്ത വായിച്ചിട്ട് ധാര്‍മ്മികരോഷം പതഞ്ഞുപൊങ്ങിയില്ല. ലേഖനങ്ങള്‍ വിരിഞ്ഞില്ല. ആരും അറിഞ്ഞ മട്ടില്ല.

    ReplyDelete
  6. good time...

    എയര്‍ഹോസ്റസുമാരും വിദ്യാര്‍ഥിനികളും അടക്കമുള്ളവരെ ഉപയോഗിച്ച് 'ഹൈടെക് ബിസിനസ്' നടത്തിയിരുന്ന സന്ത് സ്വാമി

    the people who visited him are the brilliant ones.. got what they want and may be enjoyed without paying any money too.. :)

    ReplyDelete