Tuesday, March 30, 2010

തൊടുപുഴയുടെ പാഠം

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം പരീക്ഷാ ചോദ്യപേപ്പറില്‍ മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതിനു പുറകില്‍ ഏതെങ്കിലും തരത്തിലുള്ള സംഘടിതമായ ശ്രമമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. സംസ്കാരമുള്ള ഒരാളില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തിയാണ് ചോദ്യം തയ്യാറാക്കിയ അധ്യാപകനില്‍നിന്ന് ഉണ്ടായത്.

ആ പ്രദേശത്തിന്റെയും നാടിന്റെ പൊതുവെയും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിലേക്ക് പ്രശ്നങ്ങള്‍ വളരാതെ നോക്കിയതില്‍ അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും ജനപ്രതിനിധികളും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. സര്‍ക്കാരും ഭരണസംവിധാനങ്ങളും കര്‍ശനമായ സമീപനവും സ്വീകരിച്ചു. ആദ്യഘട്ടത്തില്‍ ചില ന്യായീകരണങ്ങള്‍ അന്വേഷിച്ച മാനേജ്‌മെന്റ് പിന്നീട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ചോദ്യം തയ്യാറാക്കാന്‍ ചുമതലപ്പെട്ടവര്‍ അതിനു തക്ക യോഗ്യതയുള്ളവരാണെന്ന് ഉറപ്പുവരുത്തേണ്ടത് കോളേജ് മാനേജ്മെന്റാണ്. അവര്‍ ആ ചുമതല ശരിയാംവണ്ണം നിര്‍വഹിച്ചിട്ടില്ലെന്നു വേണം കരുതാന്‍.

ജനങ്ങള്‍ അങ്ങേയറ്റം സൌഹാര്‍ദത്തോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ഏതൊരാള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നതിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. ഈ അന്തരീക്ഷം തകര്‍ക്കുന്നതിനു ചില ശക്തികള്‍ കുറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. നുണപ്രചാരവേല അഴിച്ചുവിട്ട് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്കതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ചോദ്യം തയ്യാറാക്കിയ പ്രതിയെ പിടികൂടുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കണം.

ഇപ്പോള്‍ സംസ്ഥാനത്തു നിലനില്‍ക്കുന്ന സംവിധാനത്തില്‍ ഇടക്കാല പരീക്ഷകള്‍ നടത്തുന്നത് സ്ഥാപനങ്ങളാണ്. ഈ രീതിയും പരിശോധിക്കേണ്ടതാണ്. എല്ലാ പരീക്ഷകള്‍ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായ അധികാരം നല്‍കുന്ന സ്വയംഭരണത്തെക്കുറിച്ച് കേന്ദ്രം പ്രസംഗിക്കുന്ന കാലംകൂടിയാണിത്. അതുകൂടി വന്നുകഴിഞ്ഞാല്‍ നാട്ടിലെ സ്ഥിതിയെന്തായിരിക്കുമെന്നതിന്റെ സൂചന കൂടിയാണ് തൊടുപുഴ നല്‍കുന്നത്.


ദേശാഭിമാനി മുഖപ്രസംഗം 300310

4 comments:

  1. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം പരീക്ഷാ ചോദ്യപേപ്പറില്‍ മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതിനു പുറകില്‍ ഏതെങ്കിലും തരത്തിലുള്ള സംഘടിതമായ ശ്രമമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.

    ReplyDelete
  2. ആ അധ്യാപകന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെയും ആളെ ഇങ്ങനെ സുകുമാരക്കുറുപ്പാക്കേണ്ടിയിരുന്നോ എന്ന് സംശയം..

    ReplyDelete
  3. Haa haa...

    Thodupuzha new man college il ezhuthi vitta asambandham utane annweshikkanam ennu thatsammayam SFI aavasyappedunnu.Xian Nyoonapaksha college aayathinaal oru March kooti SFI kku scope undaayirunnu. Nikrishta jeevi kalude college alle ??


    Pakshe athinatuthu akramikal Thodupuzha kshethrathinte kalvilakku thakarththappol enthe DYFI kku mounam ? Ankamaly il Kurisumeda thakarthappol odiyethiya Sri. Pinarayi enthe thodupuzha sandharsichilla ? Utharavaadi aarennu Ankamaly pole prakhyaapikkanda, pakshe onnu pokaamaayirunnu.

    Idathu pakshathinte ee pokkil vedanayode ..

    ReplyDelete