Friday, March 26, 2010

ചരിത്രം സൃഷ്ടിക്കുന്ന പ്രക്ഷോഭം

സാമ്പത്തിക വളര്‍ച്ച നിരക്കുകളുടെ കണക്കിലെ കസര്‍ത്തുകള്‍, ബഹുഭൂരിപക്ഷത്തിന്റെയും ജീവിതത്തെയോ അവസ്ഥയെയോ പ്രതിനിധാനം ചെയ്യുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു മാര്‍ച്ച് 10നും 11നും ഡിവൈഎഫ്ഐ ഡല്‍ഹിയില്‍ വിളിച്ച തൊഴിലിനെ സംബന്ധിച്ചുള്ള ദേശീയ യുവജന കണ്‍വന്‍ഷന്റെ നിരീക്ഷണങ്ങള്‍. രാജ്യത്തെ 22 സംസ്ഥാനത്തില്‍നിന്നുള്ള യുവജന നേതാക്കളും യുവജന തൊഴിലാളികളും ഒത്തുചേര്‍ന്ന കണ്‍വന്‍ഷനില്‍ തൊഴില്‍മേഖലയാകെ സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കുന്ന 10 സെഷന്‍ സംഘടിപ്പിക്കപ്പെട്ടു. ഗ്രാമീണ യുവത്വം, നാഗരിക യുവത്വം, സ്വയംതൊഴില്‍മേഖല എന്നിങ്ങനെയുള്ള മൂന്നു കമീഷനിലൂടെ വിശദമായ പരിശോധനയ്ക്കുശേഷം ഇന്ത്യന്‍ യുവത്വത്തിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന വിശദമായ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് കണ്‍വന്‍ഷന്‍ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വിപുലവും വികേന്ദ്രീകൃതവും ശക്തവുമായ യുവജനപ്രക്ഷോഭം രാജ്യത്താകെ വളര്‍ത്തിക്കൊണ്ടുവരാന്‍ കവന്‍ഷന്‍ തീരുമാനിച്ചു. യോജിക്കാവുന്ന എല്ലാ യുവജനസംഘടനകളുമായും ചേര്‍ന്ന് തുടര്‍ച്ചയായ യുവജനപ്രക്ഷോഭങ്ങളിലേക്ക് മുന്നേറാനും കവന്‍ഷന്‍ തീരുമാനമെടുത്തു.

ചാര്‍ട്ടര്‍ ഓഫ് ഡിമാന്റിന്റെ പൊതു ആവശ്യങ്ങളില്‍ പ്രധാനം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വാകര്യവല്‍ക്കരണവും ഒഹരിവില്‍ക്കലും പാടില്ലെന്നതും പൊതുമേഖലയില്‍ മുതല്‍മുടക്ക് വര്‍ധിപ്പിക്കുക എന്നതുമാണ്. അടച്ചുപൂട്ടപ്പെട്ട പൊതുമേഖലാ ഫാക്ടറികള്‍ തടസ്സം ഒഴിവാക്കി തുറന്ന് പുതിയ ഫാക്ടറികള്‍ ആരംഭിക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമന നിരോധനവും തസ്തിക ഇല്ലാതാക്കലും അവസാനിപ്പിക്കുക, പുതിയ നിയമനങ്ങള്‍ നടത്തുക, കോണ്‍ട്രാക്ട് തൊഴില്‍- ഔട്ട് സോഴ്സിങ് എന്നിവ തടയുക, പെന്‍ഷന്‍കാരെ പുനര്‍നിയമിക്കുന്നത് തടയുക എന്നിവ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് ആവശ്യപ്പെടുന്നു. ഓരോ മൂന്നു മാസവും തൊഴില്‍ വിവരങ്ങളും ആഭ്യന്തര വളര്‍ച്ച നിരക്കും പുറത്തിറക്കുക, ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനും ലേബര്‍ ബ്യൂറോയും സംഘടിത- അസംഘടിത മേഖലയിലെ തൊഴില്‍/തൊഴിലില്ലായ്മ കണക്കുകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുക, ഭൂപരിഷ്കരണം നടപ്പാക്കുകയും ഭൂമി കൈവശക്കാര്‍ക്ക് പട്ടയം വിതരണംചെയ്യുക, കൃഷിക്കും ജലസേചനത്തിനും സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്കുക, കാര്‍ഷിക സബ്സിഡിയും വിളകള്‍ക്ക് വിലയും ഉറപ്പാക്കുക, വിളകള്‍ ശേഖരിച്ച് വയ്ക്കാനും വിതരണംചെയ്യാനും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക, പട്ടികജാതി/വര്‍ഗം, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുകയും നിയമനം ഉറപ്പാക്കുകയും ചെയ്യുക, ന്യൂനപക്ഷ നിയമനങ്ങള്‍ക്ക് രംഗനാഥമിശ്ര കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, സ്വകാര്യമേഖലയില്‍ സംവരണം, സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം, സ്ത്രീത്തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം, ബാലവേല നിരോധനം എന്നിവ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുന്നു.

ഗ്രാമീണമേഖലയെ സംബന്ധിച്ച ചാര്‍ട്ടര്‍ ഓഫ് ഡിമാന്റില്‍ ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ വ്യാപനവും നൂറു ദിവസത്തെ തൊഴിലും കുറഞ്ഞത് ഒരു ദിവസം നൂറു രൂപ വേതനവും ആവശ്യപ്പെടുന്നു. പ്രാദേശികമായി വില്ലേജ് എംപ്ളോയ്മെന്റ് അസിസ്റ്റന്റുകളെയോ, റോസ്ഗാര്‍ സേവക്കുകളെയോ നിയമിക്കുക, അര്‍ഹിക്കുന്നവര്‍ക്ക് തൊഴിലില്ലായ്മ വേതനം ഉറപ്പാക്കുക, കാര്‍ഷികവൃത്തിക്ക് മിനിമം കൂലിയും സാമൂഹ്യസുരക്ഷയും, കാര്‍ഷികമേഖലയില്‍ നാഷണല്‍ കമീഷന്‍ ശുപാര്‍ശകളും നടപ്പാക്കുക, തോട്ടക്കൃഷി, ജൈവ ഇന്ധന കൃഷി, മൃഗപരിപാലനം എന്നിവയ്ക്ക് വിദഗ്ധ തൊഴിലവസരം സൃഷ്ടിക്കുക, വില്ലേജുതല ഫാം സ്കൂളുകള്‍, അഗ്രോ പ്രോസസിങ് ഫാക്ടറികള്‍ പ്രോത്സാഹിപ്പിക്കുക, 1894ലെ ഭൂമി കുടിയേറ്റ നിയമം പരിഷ്കരിക്കുക, കുടിയിറക്കലും പുനരധിവാസവും പരിഷ്കരിക്കുക എന്നിവയും ഉയര്‍ത്തിപ്പിടിക്കുന്നു.

ആദിവാസിമേഖലയില്‍ സാമൂഹ്യ- സാമ്പത്തിക വികസന പദ്ധതികള്‍ തയ്യാറാക്കുക, പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക, എല്ലാ തസ്തികയിലും സേവന മേഖലകളിലും പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തുകയും വനാവകാശ നിയമവും പട്ടയവിതരണവും ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് ഊന്നിപ്പറയുന്നു. നഗരങ്ങളിലെ യുവാക്കള്‍ക്ക് തൊഴില്‍ സുരക്ഷാപദ്ധതിയും മിനിമം കൂലിയും മാത്രമല്ല 1/3 വനിതാ സംവരണവും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു. എല്ലാ തൊഴില്‍രഹിതര്‍ക്കും ദരിദ്രര്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കുക, നിര്‍ബന്ധിത ചേരി നിര്‍മാജനവും തെരുവുകച്ചവട നിരോധനവും പിന്‍വലിക്കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക, പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളി യുവാക്കള്‍ക്കുമായി നിയമസംരക്ഷണവും പദ്ധതികളും ആവിഷ്കരിക്കുക, തിരിച്ചറിയല്‍രേഖ വിരണം ചെയ്യുക, പ്രാദേശീയ ആക്രമണങ്ങളും മണ്ണിന്റെ മക്കള്‍ വാദവും തടഞ്ഞ് ശിക്ഷ നടപ്പാക്കുക. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം എന്നിവയാണ് ഡിവൈഎഫ്ഐ ദേശീയ തൊഴില്‍ കണ്‍വന്‍ഷന്‍ അംഗീകരിച്ച ചാര്‍ട്ടര്‍ ഓഫ് ഡിമാന്റിന്റെ പ്രധാന പ്രത്യേകതകള്‍.

ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായി കണക്കാക്കുന്ന ഡിവൈഎഫ്ഐയുടെ ഡല്‍ഹി കണ്‍വന്‍ഷന്റെ ആഹ്വാനപ്രകാരമുള്ള ദേശീയപ്രക്ഷോഭമാണ് 26ന് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്. മാര്‍ച്ച് രണ്ടാംവാരത്തില്‍ ആരംഭിച്ച പ്രചാരണവാരത്തിന്റെ തുടര്‍ച്ചയാണ് 26ന്റെ പ്രക്ഷോഭം. തൊഴിലില്ലായ്മയ്ക്കും തൊഴില്‍തകര്‍ച്ചയ്ക്കുമെതിരെയുള്ള പ്രക്ഷോഭത്തോടൊപ്പം, അസംഘടിതമേഖലയിലെ യുവതൊഴിലാളികള്‍ അനുഭവിക്കുന്ന കടുത്ത തൊഴില്‍ചൂഷണത്തിനെതിരായ ഇടപെടലും പ്രക്ഷോഭവും യുവജനപ്രസ്ഥാനത്തിന്റെ അജന്‍ഡയിലേക്ക് വരികയാണ്.

ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ച്ചനിരക്കും തൊഴിലവസരങ്ങളും തമ്മിലുള്ള ബന്ധമില്ലായ്മ ലോകവ്യാപകമാണ്. പ്രതിസന്ധിയെ മുതലാളിത്തലോകം മറികടന്നു, വളര്‍ച്ചനിരക്ക് വര്‍ധിച്ചുതുടങ്ങി എന്നെല്ലാം പ്രചരിപ്പിക്കുമ്പോഴും വസ്തുതകള്‍ നേരെമറിച്ചാണ്. അമേരിക്കയില്‍ 2007ലെ പ്രതിസന്ധി ആരംഭിക്കുമ്പോഴുണ്ടായിരുന്ന 77 ലക്ഷത്തിന്റെ തൊഴിലില്ലായ്മ 2009ല്‍ 1.5 കോടിയായി മാറുകയാണുണ്ടായത്. വളര്‍ച്ചനിരക്കിനിടയില്‍ നഷ്ടമാകുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍, ചര്‍ച്ചയാകാതിരിക്കാന്‍ അത്തരം വിവരശേഖരണംതന്നെ അവസാനിപ്പിക്കുകയാണ് 2009 ജനുവരിയോടെ ലേബര്‍ ബ്യൂറോ ചെയ്തത്. ഭാരതീയ റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഗുജറാത്ത് ലേബര്‍ ഡിപ്പാര്‍ട്മെന്റിന്റെ ഡാറ്റ പ്രകാരം, പ്രതിസന്ധിക്കുശേഷം ഗുജറാത്തിലെ ജ്വല്ലറിമേഖലയില്‍മാത്രം നാലു ലക്ഷം പേര്‍ തൊഴില്‍ രഹിതരരായി. കയറ്റുമതി അധിഷ്ഠിതമേഖലയില്‍ മാത്രമായ UNCTAD കണക്കു പ്രകാരം 2008-09ല്‍ 11 ലക്ഷവും 2009-10ല്‍ 13 ലക്ഷവും പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിഷ്കരുണമായ തൊഴില്‍നിഷേധമോ നിയമന നിരോധനമോ, തസ്തിക വെട്ടിക്കുറയ്ക്കലോ പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.

ഇതുകൊണ്ടാണ് കുടിയേറ്റത്തിന് ദ്വിമുഖ രീതിയാണ് ഇപ്പോള്‍ എന്നുപറയുന്നത്. 300ല്‍ അധികം ജില്ലയില്‍ വരള്‍ച്ചയുണ്ടാക്കിയ തകര്‍ച്ചയും ഭീതിദമായ കൃഷിത്തകര്‍ച്ചയും കാരണം ഗ്രാമീണ ഇന്ത്യ ദുരിതത്തിലാറാടുമ്പോഴാണ്, നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കും തിരിച്ചും തൊഴില്‍ നഷ്ടപ്പെട്ടവര്‍ പലായനംചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത അരക്ഷിതാവസ്ഥയിലൂടെയാണ് ഇന്ത്യന്‍ യൌവ്വനം കടന്നുപോകുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 65 ശതമാനവും ഉള്‍ക്കൊള്ളുന്ന സേവനമേഖല കേവലം 17 ശതമാനംമാത്രമാണ് തൊഴില്‍ പ്രദാനംചെയ്യുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 17 ശതമാനം സംഭാവനചെയ്യുന്ന കാര്‍ഷികമേഖലയാകട്ടെ 54 ശതമാനം തൊഴില്‍ശക്തിയെയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. വ്യാവസായികമേഖലയാകട്ടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 18 ശതമാനവും തൊഴില്‍ശക്തിയുടെ 18 ശതമാനവും എന്ന നിലയില്‍ ഏറെക്കുറെ സമരസപ്പെട്ടുപോകുന്നു.

വളര്‍ച്ച നിരക്കിന്റെ പ്രചാരണഘോഷങ്ങള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന കാര്യം, കാര്‍ഷികമേഖലയിലെ വളര്‍ച്ച കീഴ്പ്പോട്ടാണ് എന്നതാണ്. അത് മൂന്നുശതമാനത്തിലും താഴോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. വളരുന്ന മേഖലയില്‍ തൊഴിലില്ല. തൊഴില്‍ശക്തി കേന്ദ്രീകരിച്ചിരിക്കുന്നിടത്ത് വളര്‍ച്ചയുമില്ല എന്ന ഈ അവസ്ഥ വ്യക്തമാക്കുന്നത് തൊഴില്‍രാഹിത്യത്തിന്റെ ഭീകരാവസ്ഥയാണ്. തൊഴില്‍ശക്തിയെ സ്വീകരിക്കാന്‍ തയ്യാറില്ലാത്ത സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയിലെ യുവജനസമൂഹം നേരിടുന്ന മുഖ്യ പ്രശ്നം.

ഈ പശ്ചാത്തലത്തില്‍ തൊഴില്ലായ്മയും സുരക്ഷിത തൊഴിലിന്റെ അഭാവവും തുച്ഛകൂലിക്ക് അടിമവേല ചെയ്യുന്ന യുവകോടികളുടെ അവസ്ഥയും എല്ലാംകൂടി ഉള്‍പ്പെടുന്നതാണ് ഡിവൈഎഫ്ഐ ഇടപെടേണ്ട മേഖല. ആ നിലയ്ക്ക് പ്രക്ഷോഭങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യയിലാദ്യമായി ഒരു യുവജനപ്രസ്ഥാനം തീരുമാനിക്കുകയാണ്. അത്തരം വിപുലമായ പ്രക്ഷോഭങ്ങളുടെ തുടക്കമായിരിക്കും 26ന്റെ ദേശീയ പ്രക്ഷോഭം. തുടര്‍ന്ന് 28ന് ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത കവന്‍ഷന്‍ ഡല്‍ഹിയില്‍ വീണ്ടും ചേരും. സംയുക്ത യുവജന പ്രക്ഷോഭം വ്യാപിപ്പിക്കാനും ശക്തമാക്കാനും തീരുമാനമെടുക്കും.

ശ്രീരാമകൃഷ്ണന്‍ ദേശാഭിമാനി 260310

4 comments:

  1. സാമ്പത്തിക വളര്‍ച്ച നിരക്കുകളുടെ കണക്കിലെ കസര്‍ത്തുകള്‍, ബഹുഭൂരിപക്ഷത്തിന്റെയും ജീവിതത്തെയോ അവസ്ഥയെയോ പ്രതിനിധാനം ചെയ്യുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു മാര്‍ച്ച് 10നും 11നും ഡിവൈഎഫ്ഐ ഡല്‍ഹിയില്‍ വിളിച്ച തൊഴിലിനെ സംബന്ധിച്ചുള്ള ദേശീയ യുവജന കണ്‍വന്‍ഷന്റെ നിരീക്ഷണങ്ങള്‍. രാജ്യത്തെ 22 സംസ്ഥാനത്തില്‍നിന്നുള്ള യുവജന നേതാക്കളും യുവജന തൊഴിലാളികളും ഒത്തുചേര്‍ന്ന കണ്‍വന്‍ഷനില്‍ തൊഴില്‍മേഖലയാകെ സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കുന്ന 10 സെഷന്‍ സംഘടിപ്പിക്കപ്പെട്ടു. ഗ്രാമീണ യുവത്വം, നാഗരിക യുവത്വം, സ്വയംതൊഴില്‍മേഖല എന്നിങ്ങനെയുള്ള മൂന്നു കമീഷനിലൂടെ വിശദമായ പരിശോധനയ്ക്കുശേഷം ഇന്ത്യന്‍ യുവത്വത്തിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന വിശദമായ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് കണ്‍വന്‍ഷന്‍ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വിപുലവും വികേന്ദ്രീകൃതവും ശക്തവുമായ യുവജനപ്രക്ഷോഭം രാജ്യത്താകെ വളര്‍ത്തിക്കൊണ്ടുവരാന്‍ കവന്‍ഷന്‍ തീരുമാനിച്ചു. യോജിക്കാവുന്ന എല്ലാ യുവജനസംഘടനകളുമായും ചേര്‍ന്ന് തുടര്‍ച്ചയായ യുവജനപ്രക്ഷോഭങ്ങളിലേക്ക് മുന്നേറാനും കവന്‍ഷന്‍ തീരുമാനമെടുത്തു.

    ReplyDelete
  2. ചാര്‍ട്ടര്‍ ഓഫ് ഡിമാന്റിന്റെ പൊതു ആവശ്യങ്ങളില്‍ പ്രധാനം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വാകര്യവല്‍ക്കരണവും ഒഹരിവില്‍ക്കലും പാടില്ലെന്നതും പൊതുമേഖലയില്‍ മുതല്‍മുടക്ക് വര്‍ധിപ്പിക്കുക എന്നതുമാണ്. അടച്ചുപൂട്ടപ്പെട്ട പൊതുമേഖലാ ഫാക്ടറികള്‍ തടസ്സം ഒഴിവാക്കി തുറന്ന് പുതിയ ഫാക്ടറികള്‍ ആരംഭിക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമന നിരോധനവും തസ്തിക ഇല്ലാതാക്കലും അവസാനിപ്പിക്കുക, പുതിയ നിയമനങ്ങള്‍ നടത്തുക, കോണ്‍ട്രാക്ട് തൊഴില്‍- ഔട്ട് സോഴ്സിങ് എന്നിവ തടയുക, പെന്‍ഷന്‍കാരെ പുനര്‍നിയമിക്കുന്നത് തടയുക..
    ..ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ വ്യാപനവും ...


    ഇത്തരം ആന മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുവാനും, അത് ഒരു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റായി അവതരിപ്പിക്കുവാനും ഡിവൈഎഫ്‌ഐ എന്ന ശ്രീരാമകൃഷ്ണ സേനക്ക് മാത്രമേ കഴിയൂ...

    ReplyDelete
  3. മുരളിക്കും മുരളിയുടെ സംഘത്തിനും ഇതൊന്നും വിഷയമല്ലെന്ന് വീണ്ടും വീണ്ടും ഇങ്ങനെ തെളിയിക്കണോ?

    ReplyDelete
  4. create 'prakshobhams' ... thts gonna help immensly in attracting more business here!!

    great job, keep it uppee

    ReplyDelete