Saturday, April 24, 2010

അല്പം കണ്ടല്‍ വാര്‍ത്തകള്‍

പാപ്പിനിശേരി മാന്‍ഗ്രോവ്സ് തീം പാര്‍ക്ക് കണ്ടല്‍ സംരക്ഷണത്തിന് മാതൃക

കണ്ണൂര്‍: പാപ്പിനിശേരി ഇക്കോ ടൂറിസം പദ്ധതിക്കെതിരെ യുഡിഎഫും ചില മാധ്യമങ്ങളും ഉന്നയിക്കുന്നത് അടിസ്ഥാനരഹിത ആരോപണങ്ങള്‍. നിലവിലുള്ള കണ്ടല്‍കാടുകളെ സംരക്ഷിക്കാനും പുതിയ ഇനങ്ങള്‍ വച്ചുപിടിപ്പിക്കാനും കണ്ടലുകളുടെ ഗവേഷണത്തിനും ഊന്നല്‍ നല്‍കിയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും കണ്ടല്‍കാടിനെപ്പറ്റി വിശദമായി പഠിക്കുകയും ചെയ്യുന്ന ഖലീല്‍ ചൊവ്വ, ഡോ. ശ്രീജ, ടി ഗംഗാധരന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇവിടെ പ്രവൃത്തി നടന്നത്. പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി സ്വന്തമായി വാങ്ങിയതും പാട്ടത്തിനെടുത്തതുമായ സ്ഥലത്താണ് പാപ്പിനിശേരി മാന്‍ഗ്രോവ്സ് തീം പാര്‍ക്ക് പഞ്ചായത്തിന്റെ അനുമതിയോടെ തുടങ്ങിയത്. സ്ഥലം കൈയേറിയെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. പാപ്പിനിശേരി ഇക്കോടൂറിസം സൊസൈറ്റി വലിയപീടികയില്‍ മുസ്തഫയുടെ ഭാര്യ മറിയം, മക്കളായ സഫറുള്ള, സാഹിറ, സജീര്‍, മന്‍സൂര്‍ എന്നിവരില്‍നിന്ന് 7.46 ഏക്കര്‍ സ്ഥലം വാങ്ങി. ഇതില്‍ ഒരു ഭാഗം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയപ്പോള്‍ ബാക്കി സ്ഥലത്തിന് അഡ്വാന്‍സ് നല്‍കി എഗ്രിമെന്റ് ഒപ്പിട്ടു. സര്‍വേ നമ്പര്‍ 217, 216/2, 216/4, 218/1 എന്നിവയിലാണ് ഈ സ്ഥലം. ഇതിന് പുറമേ കസ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍നിന്ന് 1.6 ഏക്കറും(216/2), കെ എം ഷാക്രൂദ്ദീനില്‍ നിന്ന് 2.78 ഏക്കറും (227) പാട്ടത്തിനെടുത്തു. രേഖയില്‍ ഈ പ്രദേശം കൈപ്പാട് നിലവും ചെമ്മീന്‍പാടങ്ങളുമാണ്. സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതും പാട്ടത്തിനെടുത്തതുമായ സ്ഥലത്തേക്ക് വഴി സൌകര്യം ഒരുക്കാനും ഓര്‍ഗാനിക് നിര്‍മാണത്തിനും പാപ്പിനിശേരി പഞ്ചായത്തില്‍നിന്ന്
നിയമാനുസൃതം അനുമതി വാങ്ങിയിട്ടുണ്ട്. വാച്ചാല്‍ തോടിന് മരപ്പാലം നിര്‍മിക്കാനും നടപ്പാതയൊരുക്കാനും പഞ്ചായത്ത് അനുമതി നല്‍കി. ഇതിലപ്പുറമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.

സൊസൈറ്റിക്ക് പാലം നിര്‍മിക്കാന്‍ അനുമതി നല്‍കിയ സ്ഥലത്ത് വര്‍ഷങ്ങള്‍മുമ്പ് നൈന കമ്പനിയിലെ തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ നടപ്പാലവും നടവഴിയുമുണ്ടായിരുന്നു. കമ്പനി പൂട്ടിയപ്പോള്‍ പാലവും വഴിയും മാലിന്യകേന്ദ്രമായി. ദേശീപാതയില്‍നിന്ന് കടവുവരെ പഞ്ചായത്ത് 12 വര്‍ഷം മുമ്പ് നിര്‍മിച്ച റോഡിലും മാലിന്യം തള്ളിയതോടെ ജനസഞ്ചാരം കുറഞ്ഞു. വളപട്ടണം പഞ്ചായത്തിലെയും പുതിയതെരുമാര്‍ക്കറ്റിലെയും നഗരത്തിലെയും അറവുശാലകളില്‍നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയിരുന്നത്. സൊസൈറ്റി സ്ഥലം വാങ്ങിയതോടെ റോഡിലെ മാലിന്യം മണ്ണിട്ട് മൂടി വഴി സഞ്ചാരയോഗ്യമാക്കി. മാലിന്യം നീക്കിയതോടെ നൈന കമ്പനിയിലേക്ക് തൊഴിലാളികള്‍ ഇപ്പോള്‍ ഈ വഴി ഉപയോഗിക്കുന്നു. സൊസൈറ്റിയുടെ സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തുള്ള കമ്പനിയിലേക്ക് റോഡും ത്രീ ഫേയ്സ് ലൈനുമുണ്ട്. ചുങ്കം കേന്ദ്രമായുള്ള വ്യവസായികളാണ് ഇവിടേക്ക് റോഡുണ്ടാക്കിയത്.

സൊസൈറ്റി സ്ഥലത്തുണ്ടായിരുന്ന വെള്ളക്കുഴികളിലെയും വെള്ളച്ചാലുകളിലെയും മാലിന്യവും ചെളിയും നീക്കിയാണ് കളിപ്പൊയ്കയുണ്ടാക്കിയത്. ഇതിനിടയിലെ സ്ഥലം അക്വേറിയവും നേഴ്സറിയുമാക്കി. നടപ്പാത ഒരുക്കുന്നതിനോ താല്‍ക്കാലിക നിര്‍മാണത്തിനോ കണ്ടല്‍ചെടികളൊന്നും നശിപ്പിച്ചിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ സ്ഥലം സന്ദര്‍ശിച്ച് കണ്ടല്‍കാടുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. ജൂലൈയില്‍ സൊസൈറ്റിയുടെ കൈവശമുള്ള സ്ഥലത്ത് 400 കണ്ടല്‍ചെടികള്‍ നട്ടുപിടിപ്പിക്കാനും നടപടി തുടങ്ങി. തീരദേശപരിപാലന നിയമവും ലംഘിക്കപ്പെട്ടില്ല. പാര്‍ക്കിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വളപട്ടണം പുഴയുടെ തെക്ക് ഭാഗത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കെട്ടിടം നിര്‍മിക്കുന്നതും സ്വകാര്യവ്യക്തികള്‍ കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിക്കുന്നതും പുഴയോരം കൈയേറുന്നതും കണ്ടില്ലെന്ന് നടിക്കുകയാണ്. കെ സുധാകരന്‍ വനം മന്ത്രിയായിരുന്ന കാലത്താണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നത്.

കണ്ടല്‍ നശിപ്പിച്ച് പഴയങ്ങാടി പുഴയോരത്ത് ഭൂമി കൈയേറ്റം

പഴയങ്ങാടി: പഴയങ്ങാടി പുഴയോരത്ത് വ്യാപക ഭൂമി കൈയേറ്റം. ഭൂമി മാഫിയക്ക് ഒത്താശ ചെയ്യുന്നത് മുസ്ളിംലീഗ് നേതൃത്വവും പഞ്ചായത്ത് ഭരണസമിതിയിലെ ചില പ്രമുഖരും. തീരദേശ നിയമം കാറ്റില്‍പറത്തിയുള്ള കെട്ടിട നിര്‍മാണവും ധാരാളമായി നടക്കുന്നുണ്ട്. പഴയങ്ങാടി പട്ടണത്തില്‍ ഒരു സെന്റ് ഭൂമിക്ക് രണ്ടുലക്ഷത്തോളം രൂപയാണ് വില. പുഴയരികിലെ കണ്ടല്‍ച്ചെടികള്‍ വെട്ടിമാറ്റി മണ്ണിട്ടുയര്‍ത്തുകയാണ് ഭൂമാഫിയ. പഴയങ്ങാടി പാലത്തിനു സമീപത്തുനിന്ന് വാടിക്കല്‍വരെയും വാടിക്കലില്‍നിന്ന് മുട്ടം പാലക്കോട് വരെയും ഏതാനും വര്‍ഷങ്ങളായി നടന്ന ഭൂമി കൈയേറ്റം അനവധിയാണ്. പുഴയോടു ചേര്‍ന്നും പുഴക്കരയിലുമായാണ് ഈ പ്രദേശങ്ങളില്‍ നൂറോളം വീടുകളും വ്യാപാരസ്ഥാപനങ്ങളും അടുത്ത കാലത്ത് നിര്‍മിച്ചിട്ടുള്ളത്. പുഴയുടെ തീരത്ത് അറവുശാലകളും നിര്‍മിച്ചിട്ടുണ്ട്. പഴയങ്ങാടി ഓവര്‍ബ്രിഡ്ജിനടുത്ത് ഒരു സ്വകാര്യ
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കെട്ടിട നിര്‍മാണവും നിയമം ലംഘിച്ചാണെന്ന് നാട്ടുകാര്‍ പറയുന്നു.

മുട്ടം മുതല്‍ പഴയങ്ങാടി വരെ സുല്‍ത്താന്‍തോടിന്റെ ഇരുകരകളിലുമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയത് ചട്ടം ലംഘിച്ചാണ്. മാടായി ചൈനാക്ളേയില്‍നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മലിനജലം ശുദ്ധീകരിച്ച് കനാല്‍വഴി മുട്ടം കടപ്പുറത്തേക്ക് ഒഴുക്കിവിടാനുള്ള പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് ഇവിടുത്തെ ഭൂമാഫിയയാണ്. കേന്ദ്രസര്‍ക്കാരിന്റെ തീരദേശസംരക്ഷണ നിയമപ്രകാരം, പുഴയില്‍നിന്ന് നൂറുമീറ്ററോ പുഴയുടെ വീതിക്കു സമാനമായ ദൂരപരിധി ഒഴിവാക്കിക്കൊണ്ടോ മാത്രമേ കെട്ടിടം നിര്‍മിക്കാന്‍ പാടുള്ളൂ. പഴയങ്ങാടിയില്‍ ലീഗിന്റെ നേതൃത്വത്തിലുള്ള മാടായി പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് നിയമം ലംഘിക്കുന്നത്. പഴയങ്ങാടി ജിഎം യുപി സ്കൂളിന് സമീപത്തായി പുഴ കൈയേറി സ്വകാര്യ വ്യക്തികള്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കുന്നത് വിവാദമായിട്ടുണ്ട്.

ഡിവൈഎഫ്ഐയുടെ പ്രക്ഷോഭത്തെതുടര്‍ന്ന് പൊലീസ് ഇടപെട്ട് പണി നിര്‍ത്തിവച്ചെങ്കിലും വീണ്ടും തുടങ്ങാനുള്ള ശ്രമത്തിലാണ്. പുഴയോരത്തുള്ള മുഴുവന്‍ കൈയേറ്റവും ഒഴിപ്പിക്കണമെന്നും തീരദേശ നിയമം പാലിച്ചുകൊണ്ടുമാത്രമേ കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി നല്‍കാവൂവെന്നും സിപിഐ എം മാടായി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടനിര്‍മാണം തടയുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഇത് 2006 ജനുവരിയിലെ ഹിന്ദു വാര്‍ത്ത

Koyilandy to have Country's first mangrove park
Biju Govind

Library, nursery, amusement centre to come up

# The estimated cost is <132>Rs. 1 crore
# Land acquired for the project
# Minister for Forests promises assistance
# Amusement centre to have boat riding facility

Kozhikode: Koyilandy will have the first mangrove park in the country.The Rs. 1-crore project, aimed at preserving mangrove forests, is being developed by the municipality.

"Such a park is being established for the first time in India," K. Dasan, municipal chairman, told The Hindu here on Saturday.

The park is being envisaged in mangrove forests stretching for 3 km from Kanayamkode to Nelliyadikkadu in Koyilandy. The municipality has acquired land for the project.

Mr. Dasan said that, initially, a building would be constructed at Analayakkadu to house a research and resource library, a mangrove nursery, an aquarium and an amusement centre for schoolchildren.

The library will have books and reference material about mangrove forests in the world. Books are being obtained from various sources. Mr. Dasan said the nursery would be developed with saplings bought from various parts of the country, mainly Kolkata.

Another feature of the project will be facilities for boat riding, adjoining the park, for schoolchildren. According to Mr. Dasan, this is to help schoolchildren be aware of the need to conserve mangrove forests and protect the environment. The children can enjoy sightseeing, in addition to learning about birds and other creatures in mangroves. The municipality has ordered two boats.

Approval received

The Department of Forest and Wildlife has approved setting up the park. Mr. Dasan said although the department had not given funds, Minister for Forests and Environment A. Sujanapal had promised aid. The municipality had earmarked Rs. 20 lakhs for the park, he added.

Officials have approached the Union Ministry of Forests and Environment to release some funds for the project. They have submitted the project to the Ministry, through the State Government.

Recently, the Centre sanctioned Rs. 3 crores to preserve mangrove forests at Swapna Nagari and adjoining areas in Kozhikode city. Prime Minister Manmohan Singh will declare the area National Mangrove Forest during his visit to the State in February.

The State Government is also planning to approach the Centre for funds for a Rs. 35-crore eco-tourism project, prepared by Tourism Resorts Kerala Ltd. The project, to be implemented by the Department of Tourism, the Department of Forests and Wildlife and the Centre for Water Resources Development and Management, will be set up on 104.8 hectares of land in Swapna Nagari wetlands.

Proposals are also there to establish a conservation centre and bird sanctuary, lay jogging tracks and walkways and arrange boat rides for tourists.

Mr. Dasan said the municipality was going ahead with the project depending on its own resources for the time being. It would be completed within a year, he added.

1 comment:

  1. അല്പം കണ്ടല്‍ വാര്‍ത്തകള്‍

    ReplyDelete