Saturday, May 29, 2010

മെഡിക്കല്‍ കോളേജ് ആശുപത്രി അന്താരാഷ്ട്രനിലവാരത്തിലേക്ക്

അന്താരാഷ്ട്രനിലവാരത്തില്‍ ആധുനിക ചികിത്സാസൌകര്യങ്ങളോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. 120 കോടി ചെലവില്‍ നിര്‍മിച്ച ബ്ളോക്കില്‍ ജൂലൈ ഒന്നുമുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ളോക്കിന്റെ ഔപചാരികോദ്ഘാടനം പ്രധാനമന്ത്രിയുടെ സൌകര്യാര്‍ഥം ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ നടക്കും.

സാധാരണക്കാര്‍ക്ക് മികച്ചതും സൌജന്യവുമായ ചികിത്സാസൌകര്യംലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍പദ്ധതിയുടെ ഭാഗമായാണ് ഏഴുനിലകളിലുള്ള ബ്ളോക്ക് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ ന്യൂറോളജി, ന്യൂറോ സര്‍ജറി, നെഫ്റോളജി, യൂറോളജി, മെഡിക്കല്‍ ഗ്യാസ്ട്രോ, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക. ഒപി, ഐപി വിഭാഗങ്ങളിലായി 283 രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകള്‍, തീവ്രപരിചരണ വാര്‍ഡുകള്‍, ഐസലേഷന്‍ വാര്‍ഡുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ മികച്ച ശസ്ത്രക്രിയ സൌകര്യങ്ങളോടെ കംപ്യൂട്ടര്‍ നിയന്ത്രിതസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡുലര്‍ ഓപ്പറേഷന്‍ തിയറ്ററുകളും ട്രാന്‍സ്പ്ളാന്റ് തിയറ്ററുകളും പ്രത്യേകതയാണ്. പ്രത്യേക തീവ്രപരിചരണ വിഭാഗവുമുണ്ട്. വിവിധ ഐസിയുകളിലായി 29 രോഗികളെ ഒരേസമയം ചികിത്സിക്കാനുള്ള സൌകര്യമുണ്ട്.

പിഎംഎസ്എസ്വൈ പദ്ധതിപ്രകാരമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് റെക്കോഡ് സമയത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്. 13 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പദ്ധതിയില്‍ ആദ്യം പൂര്‍ത്തിയാക്കിയതും കേരളമാണ്. നൂറുകോടി കേന്ദ്രവിഹിതവും 20.60 കോടി സംസ്ഥാനവിഹിതവും ഉപയോഗിച്ചാണ് വികസനപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണച്ചുമതല. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് പ്രവര്‍ത്തനത്തിനായി 145 പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. പുതിയ ബ്ളോക്കിനൊപ്പം നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കായി പിജി ബ്ളോക്ക്, ആധുനിക മെഡിക്കല്‍ ലാബ് ടെക്നോളജി ബ്ളോക്ക്, അഞ്ചു നിലകളിലായി നിര്‍മിച്ച പുതിയ ഒപി ബ്ളോക്ക് എന്നിവയും പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍കോളജുകളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നു

സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ഹെല്‍ത്ത് ഡയറക്ടറേറ്റിലും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലും പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു. ആരോഗ്യ, ചികിത്സാ മേഖലകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണിത്. മെഡിക്കല്‍കോളജ് ആശുപത്രികളിലെ എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കും. ശസ്ത്രക്രിയക്കും മറ്റും വേണ്ടി വരുന്ന സാധനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിന് കേന്ദ്രപൊതുമേഖലാ സ്ഥാപനവുമായി ഉടന്‍ ധാരണപത്രം ഒപ്പുവയ്ക്കും. അഞ്ച് മെഡിക്കല്‍ കോളജിലും എച്ച്എല്‍എല്‍ സ്റോര്‍ തുടങ്ങുന്നതോടെ ഈ മേഖലയിലുള്ള ഇടത്തട്ടുകാരെ ഒഴിവാക്കാനാകും. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആധുനിക വന്ധ്യതാ ചികിത്സാക്ളിനിക് സ്ഥാപിക്കും. സംസ്ഥാനത്ത് വ്യാപകമായ ക്യാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഇതിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ആര്‍സിസി, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ വിദഗ്ധരുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പാരാമെഡിക്കല്‍ മേഖലയിലും 8 മണിക്കൂര്‍ ജോലി

സംസ്ഥാന ആരോഗ്യ- മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ ജോലിസമയം എട്ടുമണിക്കൂറാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണിത്. സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച ഇറക്കി. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ എല്ലാദിവസവുമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒരു ഷിഫ്റ്റും അത്യാഹിത വിഭാഗമില്ലാത്ത സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും സ്പെഷ്യാലിറ്റി ആശുപത്രികളിലും രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയും പകല്‍ 12 മുതല്‍ രാത്രി എട്ടുവരെയുമുള്ള രണ്ട് ഷിഫ്റ്റും പ്രവര്‍ത്തിക്കും. താലൂക്ക് ആശുപത്രികളിലും അതിനു മുകളിലുള്ള ആശുപത്രികളിലും പാരാമെഡിക്കല്‍ ജീവനക്കാരുടെ പുതുക്കിയ ജോലി സമയം പകല്‍ എട്ടുമുതല്‍ രണ്ടുവരെ, രണ്ടുമുതല്‍ രാത്രി എട്ടുവരെ, രാത്രി എട്ടുമുതല്‍ അടുത്ത ദിവസം രാവിലെ എട്ടുവരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റായിരിക്കും. രാത്രി ഡ്യൂട്ടി ജീവനക്കാര്‍ക്ക് തൊട്ടടുത്ത ദിവസം ഒരു ഡ്യൂട്ടി ഷിഫ്റ്റ് ഓഫായി ലഭിക്കും. രാത്രി ഡ്യൂട്ടി ഡബിള്‍ ഡ്യൂട്ടിയായി പരിഗണിക്കില്ല. നേഴ്സുമാര്‍ക്ക് നിലവിലെ മാനദണ്ഡമനുസരിച്ച് വീക്ക്ലി ഓഫ് ലഭിക്കും. അര്‍ഹതപ്പെട്ട അവധിക്കുപുറമെ 20 കാഷ്വല്‍ ലീവും 22 അവധി/കോംപന്‍സേഷന്‍ അവധിയും 52 വീക്ക്ലി ഓഫും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് അനുവദിക്കും. അത്യാഹിത, അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ എല്ലാ ജീവനക്കാരും 24 മണിക്കൂറും കോള്‍ ഡ്യൂട്ടിക്ക് എത്തണം. നിലവില്‍ പാരാമെഡിക്കല്‍മേഖലയിലെ ജോലിസമയം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും രാവിലെ എട്ടുമുതല്‍ പകല്‍ ഒന്നുവരെയും രണ്ടുമുതല്‍ മൂന്നുവരെയും ആയിരുന്നു.

ദേശാഭിമാനി 29052010

5 comments:

  1. അന്താരാഷ്ട്രനിലവാരത്തില്‍ ആധുനിക ചികിത്സാസൌകര്യങ്ങളോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. 120 കോടി ചെലവില്‍ നിര്‍മിച്ച ബ്ളോക്കില്‍ ജൂലൈ ഒന്നുമുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ളോക്കിന്റെ ഔപചാരികോദ്ഘാടനം പ്രധാനമന്ത്രിയുടെ സൌകര്യാര്‍ഥം ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ നടക്കും.

    സാധാരണക്കാര്‍ക്ക് മികച്ചതും സൌജന്യവുമായ ചികിത്സാസൌകര്യംലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍പദ്ധതിയുടെ ഭാഗമായാണ് ഏഴുനിലകളിലുള്ള ബ്ളോക്ക് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ ന്യൂറോളജി, ന്യൂറോ സര്‍ജറി, നെഫ്റോളജി, യൂറോളജി, മെഡിക്കല്‍ ഗ്യാസ്ട്രോ, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക. ഒപി, ഐപി വിഭാഗങ്ങളിലായി 283 രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകള്‍, തീവ്രപരിചരണ വാര്‍ഡുകള്‍, ഐസലേഷന്‍ വാര്‍ഡുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ മികച്ച ശസ്ത്രക്രിയ സൌകര്യങ്ങളോടെ കംപ്യൂട്ടര്‍ നിയന്ത്രിതസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡുലര്‍ ഓപ്പറേഷന്‍ തിയറ്ററുകളും ട്രാന്‍സ്പ്ളാന്റ് തിയറ്ററുകളും പ്രത്യേകതയാണ്. പ്രത്യേക തീവ്രപരിചരണ വിഭാഗവുമുണ്ട്. വിവിധ ഐസിയുകളിലായി 29 രോഗികളെ ഒരേസമയം ചികിത്സിക്കാനുള്ള സൌകര്യമുണ്ട്.

    ReplyDelete
  2. തിരു: കേരളത്തിലെ ആരോഗ്യരംഗത്ത് സമൂലമാറ്റം വരുത്തുന്ന സ്പെഷ്യാലിറ്റി കേഡര്‍ നിലവില്‍വന്നു. നൂറു കിടക്കകളുള്ള എല്ലാ ആശുപത്രിയിലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിച്ച് ഉത്തരവിറങ്ങി. 16 വ്യത്യസ്ത സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെയാണ് നിയമിക്കുക. ഇതിനുള്ള തസ്തികകളുംസൃഷ്ടിച്ചു.

    ReplyDelete
  3. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുത്തന്‍ ചികിത്സാ സംവിധാനങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപികളാണ് ആദ്യം ആരംഭിക്കുക. പഴയ പതിവുമാറ്റി സ്പെഷ്യാലിറ്റി ഒപികളെല്ലാം ഇനിമുതല്‍ ഒരേസമയത്തു തന്നെ ആരംഭിക്കും. രാവിലെ ഒമ്പതുമുതലാണ് ഒപി ആരംഭിക്കുന്നത്. പുതിയ ബ്ളോക്കിന്റെ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരം ലഭ്യമാക്കാന്‍ പഴയ ഒപിയില്‍ ജീവനക്കാരെ നിയമിക്കും. പുതിയ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ആറു ഒപികളും പ്രവര്‍ത്തിക്കുക. റിസപ്ഷനു പുറമേ ഇവിടെ പൊസീജിയര്‍ മുറികളും രോഗികള്‍ക്കുള്ള കാത്തിരിപ്പു സ്ഥലം, ഫാര്‍മസി എന്നിവയും ഒന്നാം നിലയിലായിരിക്കും ഉണ്ടാകുക. സൂപ്പര്‍സ്പെഷ്യാലിറ്റിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഒപി പ്രവര്‍ത്തനങ്ങള്‍ പുതിയ ബ്ളോക്കിലേക്കു മാറ്റുമ്പോള്‍ നിലവിലുള്ള ഒപിയിലെ തിരക്കിന് കുറവുണ്ടാകും. മുകളിലുള്ള നിലകളില്‍ ഐസി യൂണിറ്റുകളും ഡയാലിസിസ് ഐസിയുവും തിയറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവയുമുണ്ടാകും. അടുത്ത ഘട്ടത്തില്‍ ഇവയും പ്രവര്‍ത്തനസജ്ജമാകും. കേന്ദ്ര-സംസ്ഥാന സഹായത്തോടെ 120 കോടി രൂപയാണ് സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ളോക്ക് അടക്കമുള്ള നൂതന സംവിധാനങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിക്കുക.

    ReplyDelete
  4. യുഡിഎഫ് ഭരിക്കുന്ന മാവേലിക്കര നഗരസഭയുടെ അനാസ്ഥമൂലം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പൊളിഞ്ഞുവീഴാറായ സര്‍ജിക്കല്‍ ബ്ളോക്ക് അടിയന്തരമായി അടച്ചുപൂട്ടാന്‍ മാവേലിക്കര താലൂക്ക്സഭ നിയോഗിച്ച ഉപസമിതി നിര്‍ദേശിച്ചു. ഇവിടെയുള്ള മുഴുവന്‍ രോഗികളെയും അടിയന്തരമായി പുതിയ ബ്ളോക്കിലേക്ക് ഉടന്‍ മാറ്റണമെന്നും സമിതി നിര്‍ദേശിച്ചു. ആശുപത്രി കോമ്പൌണ്ടില്‍തന്നെയാണ് 100 കിടക്കകളുള്ള പുതിയ ബ്ളോക്ക് നിര്‍മിച്ചത്. പാതിവഴിയില്‍ നിര്‍മാണം സ്തംഭിച്ച ഈ ബ്ളോക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പൂര്‍ത്തീകരിച്ചത്. 2009ല്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനവും ചെയ്തു. എന്നാല്‍ മാവേലിക്കര നഗരസഭയുടെ കീഴിലുള്ള ആശുപത്രിയിലെ ഈ ബ്ളോക്ക് പൂര്‍ണമായും വിനിയോഗിക്കുന്നതില്‍ നഗരസഭ അനാസ്ഥ കാട്ടുകയായിരുന്നു. ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് താലൂക്ക്സഭ ഇടപെട്ടത്. നിര്‍ദേശം ഉടന്‍ നടപ്പിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ പറഞ്ഞു. 17ന് സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ബ്ളോക്കില്‍നിന്നും രോഗികളെയും ഉപകരണങ്ങളുമെല്ലാം പുതിയ ബ്ളോക്കിലേക്ക് മാറ്റും. 160ല്‍പരം രോഗികളാണ് സര്‍ജിക്കല്‍ ബ്ളോക്കിലുള്ളത്. മെഡിക്കല്‍ വാര്‍ഡിന്റെ മേല്‍ക്കൂര നവീകരിക്കും. മെഡിക്കല്‍ വാര്‍ഡില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ശീതീകരണ സൌകര്യമുള്ള മുറി ഡ്യൂട്ടി ഡോക്ടര്‍മാരുടെ 'സ്റ്റേഷന്‍' ആയി മാറ്റും. ജില്ലാ പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ ഉപയോഗിക്കാത്ത കെട്ടിടം കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് കേന്ദ്രമാക്കും. അടച്ചുപൂട്ടിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറക്കാനും ഉപസമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തീയേറ്ററും പുതിയ ബ്ളോക്കില്‍ സജ്ജീകരിക്കും. ആശുപത്രിയുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നാമമാത്രമായ തുകയാണ് നഗരസഭ നീക്കിവച്ചിട്ടുള്ളത്. അതിനാല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സമീപ പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്താമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. തെക്കേക്കര, ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളാണ് മാവേലിക്കര മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താമെന്ന് സമ്മതിച്ചിട്ടുള്ളത്. 30 വനിതകളെവീതം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. മാവേലിക്കര നഗരസഭ താലൂക്ക് ആശുപത്രിയോട് കാട്ടുന്ന അവഗണനക്കെതിരെ കഴിഞ്ഞ താലൂക്ക് സഭയിലാണ് വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ നേരിട്ട് പരിശോധിക്കുന്നതിന് പ്രത്യേക ഉപസമിതിയെ നിയോഗിച്ചു. ടി എന്‍ കൃഷ്ണകുറുപ്പാണ് വിഷയം താലൂക്ക് സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി നഗരസഭ ഈ കെട്ടിടത്തിന് ഒരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും കോക്രീറ്റ് സ്ളാബുകള്‍ പലയിടത്തും പൊട്ടിയും ഭിത്തി വിണ്ടുകീറിയ നിലയിലുമാണ്. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ ഭിത്തിപൊട്ടി വെള്ളം ഒലിച്ചിറങ്ങുകയും പായല്‍പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അണുബാധഭീഷണി സൃഷ്ടിക്കുന്നു. കൂടുതല്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ ഇവിടെ നിയമിച്ചതിനെതുടര്‍ന്ന് പ്രതിമാസം ആയിരത്തിലധികം ശസ്ത്രക്രിയകളാണ് നടക്കുന്നത്.

    ReplyDelete
  5. യുഡിഎഫ് ഭരിക്കുന്ന മാവേലിക്കര നഗരസഭയുടെ അനാസ്ഥമൂലം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പൊളിഞ്ഞുവീഴാറായ സര്‍ജിക്കല്‍ ബ്ളോക്ക് അടിയന്തരമായി അടച്ചുപൂട്ടാന്‍ മാവേലിക്കര താലൂക്ക്സഭ നിയോഗിച്ച ഉപസമിതി നിര്‍ദേശിച്ചു. ഇവിടെയുള്ള മുഴുവന്‍ രോഗികളെയും അടിയന്തരമായി പുതിയ ബ്ളോക്കിലേക്ക് ഉടന്‍ മാറ്റണമെന്നും സമിതി നിര്‍ദേശിച്ചു. ആശുപത്രി കോമ്പൌണ്ടില്‍തന്നെയാണ് 100 കിടക്കകളുള്ള പുതിയ ബ്ളോക്ക് നിര്‍മിച്ചത്. പാതിവഴിയില്‍ നിര്‍മാണം സ്തംഭിച്ച ഈ ബ്ളോക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പൂര്‍ത്തീകരിച്ചത്. 2009ല്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനവും ചെയ്തു. എന്നാല്‍ മാവേലിക്കര നഗരസഭയുടെ കീഴിലുള്ള ആശുപത്രിയിലെ ഈ ബ്ളോക്ക് പൂര്‍ണമായും വിനിയോഗിക്കുന്നതില്‍ നഗരസഭ അനാസ്ഥ കാട്ടുകയായിരുന്നു. ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് താലൂക്ക്സഭ ഇടപെട്ടത്. നിര്‍ദേശം ഉടന്‍ നടപ്പിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ പറഞ്ഞു. 17ന് സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ബ്ളോക്കില്‍നിന്നും രോഗികളെയും ഉപകരണങ്ങളുമെല്ലാം പുതിയ ബ്ളോക്കിലേക്ക് മാറ്റും. 160ല്‍പരം രോഗികളാണ് സര്‍ജിക്കല്‍ ബ്ളോക്കിലുള്ളത്. മെഡിക്കല്‍ വാര്‍ഡിന്റെ മേല്‍ക്കൂര നവീകരിക്കും. മെഡിക്കല്‍ വാര്‍ഡില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ശീതീകരണ സൌകര്യമുള്ള മുറി ഡ്യൂട്ടി ഡോക്ടര്‍മാരുടെ 'സ്റ്റേഷന്‍' ആയി മാറ്റും. ജില്ലാ പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ ഉപയോഗിക്കാത്ത കെട്ടിടം കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് കേന്ദ്രമാക്കും. അടച്ചുപൂട്ടിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറക്കാനും ഉപസമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തീയേറ്ററും പുതിയ ബ്ളോക്കില്‍ സജ്ജീകരിക്കും.

    ReplyDelete