Thursday, May 27, 2010

എയര്‍ ഇന്ത്യ ജീവനക്കാരെ തിരിച്ചെടുക്കണം

എയര്‍ ഇന്ത്യയില്‍ രണ്ട് യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി

എയര്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി. യൂണിയനുകളുടെ ഓഫീസുമെല്ലാം സീല്‍ ചെയ്തു. എയര്‍ ഇന്ത്യയിലെ സമരം അടിച്ചമര്‍ത്തിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നടപടി. ഇന്ത്യന്‍ എയര്‍ലൈന്‍സ്. എയര്‍ കോര്‍പറേഷന്‍ എംപ്ളോയീസ് യൂണിയന്‍ (എസിഇയു), ഓള്‍ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയേഴ്സ് അസോസിയേഷന്‍ (എഐഎഇഎ) എന്നീ സംഘടനകളെയാണ് വിലക്കിയത്. രാജ്യത്താകെ ഈ യൂണിയനുകളുടെ ഓഫീസുകള്‍ സീല്‍ ചെയ്തിരിക്കുകയാണ്. സമരം നടത്തിയതിന്റെ പേരില്‍ 17 ഭാരവാഹികളെ എയര്‍ ഇന്ത്യ പിരിച്ചു വിടുകയും 15 എഞ്ചിനീയര്‍ാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. നൂറോളം പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. പരസ്യ പ്രസ്താവന നടത്തുന്നതിനെതിരെ ഇറക്കിയ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കിയത്. ചീഫ് ലേബര്‍ കമീഷണറുമായി പ്രശ്നം ചര്‍ച്ച ചെയ്ത് സമരം പിന്‍വലിച്ചതിനുശേഷവും എയര്‍ ഇന്ത്യ നേതാക്കള്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു.

എയര്‍ ഇന്ത്യ ജീവനക്കാരെ തിരിച്ചെടുക്കണം: സിപിഐ എം

ന്യൂഡല്‍ഹി: പണിമുടക്കിയതിന്റെ പേരില്‍ എയര്‍ ഇന്ത്യയില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. റദ്ദാക്കിയ യൂനിയനുകളുടെ അംഗീകാരം പുനഃസ്ഥാപിക്കണം. ചീഫ് ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിച്ച ശേഷമാണ് 17 യൂണിയന്‍ ഭാരവാഹികളെ പിരിച്ചുവിടുകയും 15 പേരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മാസങ്ങളായി ചെയര്‍മാന്‍ തയ്യാറാകുന്നില്ല. ആയിരക്കണക്കിനു യാത്രക്കാരെ വലച്ച പണിമുടക്കിനുത്തരവാദി വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലാണ്. ജീവനക്കാരോട് മാന്യമായ സമീപനം പുലര്‍ത്തി ജനങ്ങള്‍ക്ക് നല്ല സേവനം ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ നടപടിയെടുക്കണമെന്നും പിബി ആവശ്യപ്പെട്ടു.

പുറത്താക്കിയതിനെ സംബന്ധിച്ച വാര്‍ത്ത

എയര്‍ ഇന്ത്യ 28 ജീവനക്കാരെ പുറത്താക്കി

ഡല്‍ഹി ഹൈക്കോടതി വിധിയെ തുടര്‍ന്ന് സമരത്തില്‍നിന്ന് പിന്‍മാറിയ ജീവനക്കാര്‍ക്കെതിരെ എയര്‍ഇന്ത്യ പ്രതികാര നടപടി തുടങ്ങി. സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 15 ജീവനക്കാരെ പിരിച്ചുവിട്ടു. 13 പേരെ സസ്പെന്‍ഡ് ചെയ്തു. നൂറോളം പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് എയര്‍ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശമ്പളം വൈകുന്നതിലും മാധ്യമങ്ങളോട് പ്രതികരിച്ച യൂണിയന്‍ നേതാക്കളെ ഭീഷണിപ്പെടുത്തിയതിലും പ്രതിഷേധിച്ച് എന്‍ജിനിയര്‍മാരും ഗ്രൌണ്ട് സ്റ്റാഫും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം ജീവനക്കാര്‍ ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്ക് ആരംഭിച്ചത്. 33 മണിക്കൂറിനുശേഷമാണ് സമരം പിന്‍വലിച്ചത്. യാത്രക്കാര്‍ നേരിടുന്ന ദുരിതം പരിഗണിച്ചും ചീഫ് ലേബര്‍ കമീഷണറുടെ ഇടപെടലിനെ തുടര്‍ന്നും സമരം പിന്‍വലിക്കുകയാണെന്ന് എയര്‍ കേര്‍പറേഷന്‍ എംപ്ളോയീസ് യൂണിയന്‍ (എസിഇയു) നേതാവ് കെ ബി കദിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ലേബര്‍ കമീഷണര്‍ രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി

2 comments:

  1. പണിമുടക്കിയതിന്റെ പേരില്‍ എയര്‍ ഇന്ത്യയില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. റദ്ദാക്കിയ യൂനിയനുകളുടെ അംഗീകാരം പുനഃസ്ഥാപിക്കണം. ചീഫ് ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിച്ച ശേഷമാണ് 17 യൂണിയന്‍ ഭാരവാഹികളെ പിരിച്ചുവിടുകയും 15 പേരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മാസങ്ങളായി ചെയര്‍മാന്‍ തയ്യാറാകുന്നില്ല. ആയിരക്കണക്കിനു യാത്രക്കാരെ വലച്ച പണിമുടക്കിനുത്തരവാദി വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലാണ്. ജീവനക്കാരോട് മാന്യമായ സമീപനം പുലര്‍ത്തി ജനങ്ങള്‍ക്ക് നല്ല സേവനം ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ നടപടിയെടുക്കണമെന്നും പിബി ആവശ്യപ്പെട്ടു

    ReplyDelete
  2. they began the strike right after the mangalore crash? do u think tht was the right move? when AI was crippled by the crash, some 20K employees going on srike affecting millions of passengers..thats just not fair (i guess)

    ReplyDelete