Friday, May 14, 2010

കൊട്ടേഷന്‍ വര്‍ഗീയ കലാപം

പണം വാങ്ങി കലാപം: മുത്തലിക് ഒളിക്യാമറിയില്‍ കുടുങ്ങി

ബാംഗ്ലൂര്‍: പണം നല്‍കിയാല്‍ വര്‍ഗീയ കലാപം നടത്താമെന്ന് സമ്മതിച്ച ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക് ഒളിക്യാമറയില്‍ കുടുങ്ങി. തെഹല്‍ക്കയും ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും സംയുക്തമായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് മുത്തലിക് കുടുങ്ങിയത്. കലാപം നടത്താന്‍ 60 ലക്ഷം രൂപയാണ് മുത്തലികും അനുയായികളും ആവശ്യപ്പെട്ടത്.

എം.എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തില്‍ മുത്തലികിനെ സമീപിച്ച തെഹല്‍ക്ക ടീമിനോട് മുസ്‌ലീം മതവിശ്വാസികള്‍ കൂടുതലുള്ള ഏതെങ്കിലും സ്ഥലത്ത് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനും ശ്രീരാമസേനാ പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടസപ്പെടുത്തി അത് ഒരു കലാപമാക്കി മാറ്റാമെന്നും മുത്തലിക് പറയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. 2008 ല്‍ എം.എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തിനെതിരെ നടത്തിയതു പോലുള്ള അക്രമണമാണ് തെഹല്‍ക്ക ആവശ്യപ്പെട്ടത്.

മുത്തലികിന് പുറമെ ശ്രീരാമസേനയുടെ ദേശീയ വൈസ്​പ്രസിഡന്റ് പ്രസാദ് അട്ടാവര്‍, ബാഗ്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് വസന്ത് കുമാര്‍ ഭവാനി എന്നിവരും വീഡിയോ ദൃശ്യത്തിലുണ്ട്. പ്രതിഫലത്തെക്കുറിച്ചും പ്രദര്‍ശനം നടത്തേണ്ട സ്ഥലത്തെക്കുറിച്ചും ഉദ്ഘാടനകനെക്കുറിച്ചുമൊക്കെ ഇവരാണ് സംസാരിക്കുന്നത്.

സ്ത്രീകള്‍ പബ്ബില്‍ പോകുന്നത് ഇന്ത്യന്‍ സംസ്‌ക്കാരത്തിനെതിരാണന്ന് ആരോപിച്ച് 2009 ജനവരിയില്‍ മംഗലാപുരത്ത് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ പബ്ബ് ആക്രമിച്ചിരുന്നു.

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം

ഹെഡ്‌ലൈന്‍സ് ടുഡേയിലെ വാര്‍ത്ത
Sri Ram Sene ready to riot for money'

ഇന്ത്യാ ടുഡേ സൈറ്റിലെ വീഡിയോ ദൃശ്യങ്ങള്‍

3 comments:

  1. പണം നല്‍കിയാല്‍ വര്‍ഗീയ കലാപം നടത്താമെന്ന് സമ്മതിച്ച ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക് ഒളിക്യാമറയില്‍ കുടുങ്ങി. തെഹല്‍ക്കയും ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും സംയുക്തമായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് മുത്തലിക് കുടുങ്ങിയത്. കലാപം നടത്താന്‍ 60 ലക്ഷം രൂപയാണ് മുത്തലികും അനുയായികളും ആവശ്യപ്പെട്ടത്.

    ReplyDelete
  2. മനുഷ്യ സ്നേഹികൾ ഒന്നിക്കട്ടെ ഈ ക്രിമിനലുകൾക്കെതിരെ

    ReplyDelete
  3. manushiya manassukal korthinakkan nam ottakettayi munneruka. ali vilayil.jeddah alivilayil@gmail.com

    ReplyDelete