Thursday, May 13, 2010

പി ടി ഉഷയുടെ സ്കൂള്‍ സന്ദര്‍ശിച്ചതിനും പിണറായിക്ക് പഴി

കോഴിക്കോട്: ഇന്ത്യയുടെ സ്പ്രിന്റ് റാണി പി ടി ഉഷയുടെ ക്ഷണം സ്വീകരിച്ച് കിനാലൂരിലെ അവരുടെ പ്രശസ്തമായ സ്കൂള്‍ സന്ദര്‍ശിക്കാന്‍ പോയതിനും പിണറായി വിജയന് പഴി. 'കിനാലൂരിലെ ഭൂമാഫിയക്കുവേണ്ടി നാലുവരിപ്പാത നിര്‍മിക്കാന്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി പിണറായി വിജയന്‍ മാര്‍ച്ച് 20ന് കിനാലൂരില്‍ രഹസ്യസന്ദര്‍ശനം നടത്തി'യെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. കേട്ടപാതി വന്‍ പ്രാധാന്യം നല്‍കി ചാനലുകളും പത്രങ്ങളും ഇത് പ്രസിദ്ധീകരിച്ചു. എം ദാസന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് എന്‍ജിനിയറിങ് കോളേജിന് തറക്കല്ലിടാന്‍ ഉള്ള്യേരിയില്‍ എത്തിയതായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പരിപാടിയറിഞ്ഞ് പി ടി ഉഷ തന്റെ സ്കൂളിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചു. വൈകിട്ട് നാലിന് ചടങ്ങ് കഴിഞ്ഞയുടന്‍ ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും പിണറായിയെ നേരില്‍കണ്ടും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചടങ്ങിനെത്തിയ അതേ കാറില്‍ പ്രാദേശിക നേതാക്കളോടൊപ്പമാണ് പിണറായി കിനാലൂരിലെ 'പി ടി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്' സന്ദര്‍ശിച്ചത്.
സി.പി.ഐ എം സംസ്താന കമ്മിറ്റി അംഗം പി സതീദേവി, എന്‍.സി.പി നേതാവും സ്ഥലം എം.എല്‍.എയുമായ എ.കെ ശശീന്ദ്രന്‍, സി.പി.ഐ. എം ബാലുശേരി ഏരിയാ സെക്രട്ടറി വി.എം.കുട്ടികൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി വി വി ബാലന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായിരുന്നു. സ്കൂളിലെത്തിയ പിണറായി കായിക താരങ്ങളെ പരിചയപ്പെട്ട ശേഷം അവരുടെ ജിംനേഷ്യം, താമസസ്ഥലം, ഗ്രൌണ്ട് തുടങ്ങിയവയെല്ലാം നടന്നു കണ്ടു. ഉഷയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലഘുഭക്ഷണംകൂടി കഴിച്ച് അദ്ദേഹം മടങ്ങുകയും ചെയ്തു. ഉള്ള്യേരിയിലെ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശാഭിമാനി, കൈരളി എന്നിവക്ക് പുറമെ അമൃത, ഏഷ്യാനെറ്റ്, ജീവന്‍, മനോരമ തുടങ്ങിയ ചാനലുകളും വിവിധ പത്രങ്ങളുടെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരും എത്തിയിരുന്നു. ഉഷ സ്കൂളിലേക്ക് പിണറായി പോകുന്ന വിവരം ഇവരെല്ലാം അറിഞ്ഞിരുന്നു. എന്നാല്‍ ദേശാഭിമാനിയും അമൃതയും മാത്രമാണ് പിണറായിയെ പിന്തുടര്‍ന്നത്. മറ്റുള്ളവര്‍ ഉള്ള്യേരിയിലെ പ്രസംഗം നല്‍കാനുണ്ടെന്ന് പറഞ്ഞ് മടങ്ങി. പിണറായി എവിടെയെല്ലാം പോയീന്നതിന് അമൃതാ ടി.വി ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം, ക്യാമറാ മാന്‍ ബിജു മുരളിധരന്‍ എന്നിവര്‍ സാക്ഷികളാണ്. പിണറായിയുടെ സന്ദര്‍ശന വാര്‍ത്ത അന്നു തന്നെ അമൃതയും പിറ്റേന്ന് ഫോട്ടോ സഹിതം ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്തു.
ഇത്ര പരസ്യമായി നടന്ന സന്ദര്‍ശനത്തെയാണ് രഹസ്യസന്ദര്‍ശനമാക്കി യൂത്ത്ലീഗ് ആരോപിച്ചതും മാധ്യമങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങിയതും. സന്ദര്‍ശനം പ്രാദേശിക നേതാക്കള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ ‘ചന്ദ്രിക’ കാറില്‍ അജ്ഞാതരുണ്ടായിരുന്നുവെന്നു കൂടി തട്ടിവിട്ടു. ഒന്നാം പേജില്‍ സൂപ്പര്‍ലീഡായി പ്രത്യേക വാര്‍ത്തയാക്കിയാണ് ലീഗ് പത്രം ഇത് അവതരിപ്പിച്ചത്. മംഗളം അഞ്ചു കോളം തലക്കെട്ട് നല്‍കി ഗൌരവം വര്‍ദ്ധിപ്പിച്ചു. മറ്റ് പത്രങ്ങളും കാര്യമന്വേഷിക്കാതെ വാര്‍ത്താ സമ്മേളനത്തിന് അമിത പ്രാധാന്യം നല്‍കി.

ദേശാഭിമാനി 13052010

2 comments:

  1. ഇന്ത്യയുടെ സ്പ്രിന്റ് റാണി പി ടി ഉഷയുടെ ക്ഷണം സ്വീകരിച്ച് കിനാലൂരിലെ അവരുടെ പ്രശസ്തമായ സ്കൂള്‍ സന്ദര്‍ശിക്കാന്‍ പോയതിനും പിണറായി വിജയന് പഴി. 'കിനാലൂരിലെ ഭൂമാഫിയക്കുവേണ്ടി നാലുവരിപ്പാത നിര്‍മിക്കാന്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി പിണറായി വിജയന്‍ മാര്‍ച്ച് 20ന് കിനാലൂരില്‍ രഹസ്യസന്ദര്‍ശനം നടത്തി'യെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. കേട്ടപാതി വന്‍ പ്രാധാന്യം നല്‍കി ചാനലുകളും പത്രങ്ങളും ഇത് പ്രസിദ്ധീകരിച്ചു. എം ദാസന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് എന്‍ജിനിയറിങ് കോളേജിന് തറക്കല്ലിടാന്‍ ഉള്ള്യേരിയില്‍ എത്തിയതായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പരിപാടിയറിഞ്ഞ് പി ടി ഉഷ തന്റെ സ്കൂളിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചു. വൈകിട്ട് നാലിന് ചടങ്ങ് കഴിഞ്ഞയുടന്‍ ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും പിണറായിയെ നേരില്‍കണ്ടും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചടങ്ങിനെത്തിയ അതേ കാറില്‍ പ്രാദേശിക നേതാക്കളോടൊപ്പമാണ് പിണറായി കിനാലൂരിലെ 'പി ടി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്' സന്ദര്‍ശിച്ചത്.

    ReplyDelete
  2. ചുമ്മാതെ, ഇനി ബിബിസിയില്‍ വന്നാലും പോയത് പിണറായിയാണോ, സംഭവം രഹസ്യമാണ്.

    ReplyDelete