Wednesday, June 30, 2010

അധ്യാപകര്‍ക്ക് യുജിസി മാര്‍ക്കിടും

അധ്യാപകര്‍ക്ക് യുജിസി മാര്‍ക്കിടും

സര്‍വകലാശാലാ അധ്യാപകരുടെ സ്ഥാനക്കയറ്റവും മറ്റ് പദവികളും ഇനി മികവിന്റെ അടിസ്ഥാനത്തില്‍. അധ്യാപന നിലവാരത്തിന്റെയും മറ്റ് കഴിവുകളുടെയും അടിസ്ഥാനത്തില്‍ അധ്യാപകരെ ഗ്രേഡ് ചെയ്യാനുള്ള സമ്പ്രദായം നടപ്പാക്കാന്‍ യുജിസി തീരുമാനിച്ചു. പെര്‍ഫോമന്‍സ് ബേസ്ഡ് അസസ്മെന്റ് സിസ്റ്റം (പിബിഎഎസ്) അനുസരിച്ച് എല്ലാവര്‍ഷവും അധ്യാപകര്‍ക്ക് യുജിസി മാര്‍ക്കിടും. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ യുജിസി നടപ്പാക്കുന്ന മാനദണ്ഡമനുസരിച്ചാണ് വിലയിരുത്തല്‍. അധ്യാപനത്തിലും അതുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയത്തിലും പരീക്ഷാനടത്തിപ്പിലും മറ്റും പുലര്‍ത്തുന്ന പ്രാഗത്ഭ്യത്തിനാണ് 75 ശതമാനം മാര്‍ക്കും നല്‍കുക. അധ്യാപന ഇതരരംഗത്തെ മികവിനാണ് 15 ശതമാനം മാര്‍ക്ക്. എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവയിലെ പ്രവര്‍ത്തനം, സെമനിനാറുകളിലെയും കോണ്‍ഫറന്‍സുകളിലെയും പങ്കാളിത്തം, പരിശീലന ക്ളാസുകളിലെയും മറ്റ് ചര്‍ച്ചകളിലെയും പ്രകടനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സ്വന്തമായി എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ 50 പോയിന്റും ഏതെങ്കിലും പുസ്തകത്തിലെ ഒരു അധ്യായത്തിന് 10 പോയിന്റും ലഭിക്കും. ക്ളാസ് മുറികളിലും ഗവേഷണ പ്രബന്ധാവതരണവേളയിലും നേരിട്ട് വിലയിരുത്തല്‍ നടത്താന്‍ യുജിസി നിയോഗിക്കുന്ന സമിതിക്ക് അധികാരമുണ്ടാകും. പിഎബിഎസിന്റെ മാതൃകാരൂപം യുജിസി ഉടന്‍ സര്‍വകലാശാലകള്‍ക്ക് അയക്കും. അധ്യാപകര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും യുജിസിയുടെ പരിഷ്കരണത്തില്‍ ലക്ഷ്യമിടുന്നുണ്ട്. സര്‍വകലാശാലാ അധ്യാപകര്‍ 180 ദിവസം കോളേജില്‍ എത്തിയിരിക്കണം. 30 ആഴ്ചകളില്‍ ഓരോ ആഴ്ചയും 40 മണിക്കൂര്‍ അധ്യയനസമയവും നിര്‍ബന്ധമാക്കി. എല്ലാദിവസവും അഞ്ച് മണിക്കൂര്‍ കോളേജില്‍ അധ്യാപകന്‍ ഉണ്ടാകണം. 10 ശതമാനംപേരെ മാത്രമേ കരാറടിസ്ഥാനത്തില്‍ നിയമിക്കാനാകൂ. യുജിസി നടപ്പാക്കുന്ന പരിഷ്കരണത്തിന് അനുസൃതമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതിചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ക്ക് ഗവേഷണത്തിനും മറ്റും സൌകര്യമൊരുക്കാന്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നിര്‍ദേശം നല്‍കി.

എംബിബിഎസ് പ്രവേശനം: പൊതുപരീക്ഷയ്ക്ക് ശുപാര്‍ശ

എംബിബിഎസ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ ഭരണനിര്‍വഹണ സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പരീക്ഷയാണ് നടക്കുന്നത്. സിബിഎസ്ഇയുടെ സഹായത്തോടെ അടുത്ത അധ്യയനവര്‍ഷംമുതല്‍ ദേശീയ പൊതുപ്രവേശന പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സമിതി അധ്യക്ഷന്‍ ഡോ. എസ് കെ സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുപരീക്ഷ വരുന്നതോടെ സംസ്ഥാനസര്‍ക്കാരും സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ കസോര്‍ഷ്യവും നടത്തുന്ന പ്രവേശനപരീക്ഷ ഇല്ലാതാകും. സ്വാശ്രയ-ന്യൂനപക്ഷ മാനേജ്മെന്റുകള്‍ നടത്തുന്ന കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ദേശീയപരീക്ഷ ബാധകമാണ്. വിവിധ സംസ്ഥാനങ്ങളിലെ സംവരണവ്യവസ്ഥയില്‍ മാറ്റമുണ്ടാകില്ല. സുപ്രീംകോടതിയില്‍ കേസുള്ളതിനാല്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ചചെയ്ത് സമവായത്തിലൂടെയാകും പരിഷ്കാരം നടപ്പാക്കുക. കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകളുമായും സ്വാശ്രയ മാനേജ്മെന്റുകളുമായും ആശയവിനിമയം നടത്തുകയാണ്. ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഡോ. സരിന്‍ പറഞ്ഞു. മെഡിക്കല്‍രംഗത്ത് ഉന്നത നിലവാരം ഉറപ്പാക്കാന്‍ ബിരുദ-ബിരുദാനന്തര തലത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ എംസിഐ ഭരണനിര്‍വഹണ സമിതി വിദഗ്ധസമിതിയെ നിയോഗിച്ചു. കോഴക്കേസില്‍ പ്രസിഡന്റ് കേതന്‍ ദേശായ് അറസ്റിലായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കൌണ്‍സില്‍ പിരിച്ചുവിട്ടശേഷമാണ് ഡോ. എസ് കെ സരിന്‍ അധ്യക്ഷനായി ഭരണനിര്‍വഹണ സമിതിയെ കഴിഞ്ഞമാസം ചുമതലയേല്‍പ്പിച്ചത്.

1 comment:

  1. സര്‍വകലാശാലാ അധ്യാപകരുടെ സ്ഥാനക്കയറ്റവും മറ്റ് പദവികളും ഇനി മികവിന്റെ അടിസ്ഥാനത്തില്‍. അധ്യാപന നിലവാരത്തിന്റെയും മറ്റ് കഴിവുകളുടെയും അടിസ്ഥാനത്തില്‍ അധ്യാപകരെ ഗ്രേഡ് ചെയ്യാനുള്ള സമ്പ്രദായം നടപ്പാക്കാന്‍ യുജിസി തീരുമാനിച്ചു. പെര്‍ഫോമന്‍സ് ബേസ്ഡ് അസസ്മെന്റ് സിസ്റ്റം (പിബിഎഎസ്) അനുസരിച്ച് എല്ലാവര്‍ഷവും അധ്യാപകര്‍ക്ക് യുജിസി മാര്‍ക്കിടും. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ യുജിസി നടപ്പാക്കുന്ന മാനദണ്ഡമനുസരിച്ചാണ് വിലയിരുത്തല്‍. അധ്യാപനത്തിലും അതുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയത്തിലും പരീക്ഷാനടത്തിപ്പിലും മറ്റും പുലര്‍ത്തുന്ന പ്രാഗത്ഭ്യത്തിനാണ് 75 ശതമാനം മാര്‍ക്കും നല്‍കുക. അധ്യാപന ഇതരരംഗത്തെ മികവിനാണ് 15 ശതമാനം മാര്‍ക്ക്. എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവയിലെ പ്രവര്‍ത്തനം, സെമനിനാറുകളിലെയും കോണ്‍ഫറന്‍സുകളിലെയും പങ്കാളിത്തം, പരിശീലന ക്ളാസുകളിലെയും മറ്റ് ചര്‍ച്ചകളിലെയും പ്രകടനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

    ReplyDelete