Friday, July 16, 2010

ആരാധനാലയം ആയുധപ്പുരകളാക്കുന്നത് ചെറുക്കണം

ഭീകരവാദത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുന്നവര്‍ക്കെതിരെ മതന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരും മതവിശ്വാസികളും അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനെന്ന പേരിലാണ് ഭീകരവാദം ചിലര്‍ ഉയര്‍ത്തുന്നത്. അവരുടെ ദുഷ്ടലാക്ക് മതവിശ്വാസികള്‍ തിരിച്ചറിയണം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു മാത്രമെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാകൂ. അതാണ് നമ്മുടെ നാടിന്റെ ചരിത്രം.സിപിഐ എം ഹരിപ്പാട് ഏരിയാകമ്മിറ്റി ഓഫീസിനുവേണ്ടി പണിയുന്ന ഇഎംഎസ് സ്മാരകമന്ദിരത്തിനു ശിലയിട്ടു സംസാരിക്കുകയായിരുന്നു പിണറായി.

അധ്യാപകന്റെ കൈവെട്ടിയെടുത്തത് മതത്തിന്റെ പേരില്‍ നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവര്‍ മുസ്ളിംപള്ളികള്‍ ആയുധപ്പുരകളാക്കുകയാണ്. ഇവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നത് മുസ്ളിംലീഗും യുഡിഎഫുമാണ്.ലീഗിന്റെ സമ്മേളനം നടക്കുമ്പോള്‍ കാസര്‍കോട് ടൌണില്‍ ലീഗിന്റെ മറവില്‍ എന്‍ഡിഎഫുകാര്‍ അഴിഞ്ഞാടി. അന്ന് അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും ഓടിയെത്തിയത് ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കളായിരുന്നു. നാട്ടില്‍ വളര്‍ന്നുവരുന്ന ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ല.

ഭീകരവാദത്തിനുപിന്നില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണ് എന്നുപ്രചരിപ്പിക്കാനും ശ്രമം നടക്കുന്നു. മുസ്ളിം വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല ഭീകരതയ്ക്കു പിന്നിലെന്ന് മലേഗാവ് , അജ്മീര്‍, ഹൈദരാബാദ് തുടങ്ങിയ സംഭവങ്ങള്‍ തെളിയിക്കുന്നു. ഹൈദരാബാദില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില ശക്തമായ നടപടികളെടുത്തു. അതുപക്ഷേ മുസ്ളിംസമുദായത്തിനെതിരെയായിരുന്നു. എന്നാല്‍ മുസ്ളിം മതഭീകരതയുടെ ആപത്തു കാണാതിരുന്നുകൂടാ. വന്‍തോതില്‍ പണവും ആയുധങ്ങളും അവര്‍ക്കു ലഭിക്കുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അവര്‍ക്കു പണം കിട്ടുന്നുണ്ട്. ഇതിനെകുറിച്ച് കേന്ദ്രം അന്വേഷിക്കണം എന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നു. വിദേശത്തുനിന്നു പണം കിട്ടുന്നതിനെപ്പറ്റി അന്വേഷിക്കേണ്ടത് കേന്ദ്രഏജന്‍സികളാണ്. സംസ്ഥാനത്തിന് അതിനു കഴിയില്ലെന്നും പിണറായി പറഞ്ഞു.

deshabhimani 16072010

1 comment:

  1. ഭീകരവാദത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുന്നവര്‍ക്കെതിരെ മതന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരും മതവിശ്വാസികളും അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനെന്ന പേരിലാണ് ഭീകരവാദം ചിലര്‍ ഉയര്‍ത്തുന്നത്. അവരുടെ ദുഷ്ടലാക്ക് മതവിശ്വാസികള്‍ തിരിച്ചറിയണം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു മാത്രമെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാകൂ. അതാണ് നമ്മുടെ നാടിന്റെ ചരിത്രം.സിപിഐ എം ഹരിപ്പാട് ഏരിയാകമ്മിറ്റി ഓഫീസിനുവേണ്ടി പണിയുന്ന ഇഎംഎസ് സ്മാരകമന്ദിരത്തിനു ശിലയിട്ടു സംസാരിക്കുകയായിരുന്നു പിണറായി

    ReplyDelete