Saturday, July 24, 2010

ആറ്റുകാല്‍ പൊങ്കാലയും നിയന്ത്രിക്കും: കോടതി

പൊതുനിരത്തുകളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍നായര്‍ പിന്മാറിയില്ല. മുന്‍ നിലപാടിനെ ന്യായീകരിച്ച അദ്ദേഹം ആറ്റുകാല്‍ പൊങ്കാലയ്‌ക്കുവരെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കി. സര്‍ക്കാരിന്റെ നിലപാട്‌ അംഗീകരിക്കാനാകില്ലെന്ന്‌ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ പറഞ്ഞു. റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ ഉത്തരവിനെ ന്യായീകരിച്ച്‌ ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായര്‍ കോട്ടയത്തെ ചടങ്ങില്‍ പ്രസംഗിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ മാറണമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജി ഇന്നലെ പരിഗണനയ്‌ക്കെടുത്തപ്പോഴാണ്‌ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍നായര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി തന്റെ ഭാഗം ന്യായീകരിച്ചത്‌. കോടതി ഉത്തരവ്‌ നടപ്പാക്കുക എന്നത്‌ അശാസ്‌ത്രീയവും അപ്രായോഗികവുമാണെന്ന്‌ സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ കെ കെ രവീന്ദ്രനാഥ്‌ വാദിച്ചെങ്കിലും ജഡ്‌ജി അത്‌ മുഖവിലക്കെടുക്കാന്‍ തയ്യാറായില്ല. താന്‍ ജനങ്ങളുടെ പക്ഷം ചേര്‍ന്നാണ്‌ വിധി പറഞ്ഞതെന്നും സര്‍ക്കാര്‍ നിലപാട്‌ ജനവിരുദ്ധമാണെന്നുമാണ്‌ അദ്ദേഹം ആവര്‍ത്തിച്ചത്‌. കോടതിയുടെ ഉത്തരവ്‌ അക്ഷരംപ്രതി നടപ്പാക്കിയാല്‍ ആറ്റുകാല്‍ പൊങ്കാലയും തൃശൂര്‍ പൂരവുമൊക്കെ നടത്താന്‍ സംഘാടകര്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരുമെന്ന്‌ ഡി ജി പി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ്‌ പൊതുനിരത്തിലെ പൊങ്കാലയിടലും വേണ്ടിവന്നാല്‍ നിരോധിക്കുമെന്ന പരാമര്‍ശം ജസ്‌റ്റിസ്‌ രാമചന്ദ്രന്‍നായര്‍ നടത്തിയത്‌.

``ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അക്കാര്യം പ്രത്യേകം എടുത്ത്‌ ഞാന്‍ വേറെ ഉത്തരവിടുന്നുണ്ട്‌. അമ്പലവുമായി ഒരു ബന്‌ധവുമില്ലാത്ത ഏഴെട്ട്‌ കിലോമീറ്റര്‍ ദൂരം നടുറോഡില്‍ പൊങ്കാലയുടെ പേരില്‍ സ്‌ത്രീകളെ ബുദ്ധിമുട്ടിക്കുന്നത്‌ കഷ്‌ടമാണ്‌. ആ സമയത്ത്‌ വാഹനങ്ങള്‍ ഓടിക്കാനും കഴിയുന്നില്ല. ഏതെങ്കിലും മൈതാനം കണ്ടെത്തി അതിനകത്ത്‌ പന്തല്‍കെട്ടി പൊങ്കാല അടുപ്പ്‌ ഒരുക്കുകയാണ്‌ വേണ്ടത്‌.''

ഇതു സംബന്‌ധിച്ച്‌ പ്രത്യേക ഉത്തരവ്‌ പിന്നീട്‌ പുറപ്പെടുവിക്കുമെന്ന്‌ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ചിലെ അംഗം കൂടിയായ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍നായര്‍ വ്യക്‌തമാക്കി.

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അത്‌ നടപ്പാക്കേണ്ട സര്‍ക്കാര്‍ റിവ്യൂഹര്‍ജി കൊടുക്കുകയും അതു പരിഗണിക്കുന്ന ജഡ്‌ജിയെ വിശ്വാസത്തിലെടുക്കാതെ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടത്‌ ശരിയായ നടപടിയായില്ലെന്ന്‌ ജഡ്‌ജി പറഞ്ഞു.

റിവ്യൂഹര്‍ജി പരിഗണിക്കേണ്ടത്‌ നേരത്തെയുള്ള ഹര്‍ജിയില്‍ ഉത്തരവ്‌ പുറപ്പെടുവിച്ച ബഞ്ചാണ്‌. അത്‌ മാറണമെങ്കില്‍ ജഡ്‌ജി മാറുകയോ വിരമിക്കുകയോ വേണം. ഹൈക്കോടതിയുടെ നിയമം അതാണെന്നും അതിനാല്‍ റിവ്യൂഹര്‍ജിയും തന്റെ നേതൃത്വത്തിലുള്ള ബഞ്ച്‌ കേള്‍ക്കുമെന്നും ജസ്റ്റിസ്‌ രാമചന്ദ്രന്‍നായര്‍ പറഞ്ഞു. എന്തുകൊണ്ടാണ്‌ ചീഫ്‌ സെക്രട്ടറി റിവ്യൂഹര്‍ജി നല്‍കാതിരുന്നതെന്ന്‌ കോടതി ചോദിച്ചു. പൊതുതാല്‍പ്പര്യം മുന്‍}നിര്‍ത്തിയാണ്‌ വിധി പ്രഖ്യാപിച്ചത്‌. ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്‌തതായി ജഡ്‌ജി അവകാശപ്പെട്ടു. പൊതുതാല്‍പ്പര്യത്തിനെതിരെ സര്‍ക്കാരിന്‌ എങ്ങനെയാണ്‌ ഹര്‍ജി നല്‍കാന്‍ കഴിയുന്നത്‌. പൊതുതാല്‍പ്പര്യവിരുദ്ധമാണ്‌ ഉത്തരവ്‌ എന്നാണ്‌ സര്‍ക്കാര്‍ വാദമെങ്കില്‍ സര്‍ക്കാര്‍ പൊതു ജനത്തിന്‌ എതിരെയാണെന്ന്‌ പറയേണ്ടിവരും. റിവ്യൂഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ താന്‍ ഒഴിവാകണമെന്ന ആവശ്യത്തിന്‌ പിന്നില്‍ നല്ല ഉദ്ദേശ്യമല്ല ഉള്ളത്‌. ഇതു സംബന്ധിച്ച ഫയലുകള്‍ വിളിച്ചുവരുത്താനുള്ള അധികാരം കോടതിക്കുണ്ട്‌.

ഉത്തരവിനെതിരെ റിവ്യൂഹര്‍ജി കൊടുക്കണമെന്ന്‌ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ കൊടുത്ത പരാതിയില്‍ ജഡ്‌ജി ഉത്തരവിനെ ന്യായീകരിച്ചു പ്രസംഗിച്ചെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ജഡ്‌ജിമാര്‍ പരിഗണനയിലിരിക്കുന്ന കേസുകളെ കുറിച്ച്‌ പരസ്യ പ്രസ്‌താവന നടത്തരുതെന്ന്‌ സുപ്രിം കോടതി പറഞ്ഞിട്ടുള്ള കാര്യം സര്‍ക്കാരിന്‌ വേണ്ടി ഹാജരായ ഡയറക്‌റ്റര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ ഓര്‍മിപ്പിച്ചു. എന്നാല്‍ ഇതിനോട്‌ മറ്റൊരു വിധത്തിലാണ്‌ ജഡ്‌ജി പ്രതികരിച്ചത്‌. ഉത്തരവില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലോ അനുകൂലമായി വിധി പറഞ്ഞിരുന്നെങ്കിലോ ജഡ്‌ജി മഹാനാണെന്ന്‌ നിങ്ങള്‍ പറയുമായിരുന്നില്ലേ എന്നു ചോദിച്ച ജഡ്‌ജി, ഡി ജി പി ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി നിര്‍ദേശത്തെക്കുറിച്ച്‌ മൗനം അവലംബിച്ചു.

എന്നാല്‍ ഈ ഉത്തരവിടുന്നതിന്‌ മുന്‍പ്‌ സര്‍ക്കാരിനെ കേട്ടിട്ടില്ലെന്ന്‌ ഡി ജി പി വാദിച്ചു. യോഗം നടത്താന്‍ അനുമതി നല്‍കേണ്ടത്‌ സര്‍ക്കാരാണ്‌. അനുമതി കൊടുത്തില്ലെങ്കില്‍ പ്രകോപിതരാകുന്ന ജനത്തെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടേണ്ടിവരും. അതുകൊണ്ടാണ്‌ റിവ്യൂഹര്‍ജി കൊടുത്തതെന്നും സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ റിവ്യൂഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മറ്റു ഹര്‍ജികളിലുള്ള വാദം തിങ്കളാഴ്‌ച തുടരും.

ജനയുഗം 24072010

13 comments:

  1. പൊതുനിരത്തുകളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍നായര്‍ പിന്മാറിയില്ല. മുന്‍ നിലപാടിനെ ന്യായീകരിച്ച അദ്ദേഹം ആറ്റുകാല്‍ പൊങ്കാലയ്‌ക്കുവരെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കി. സര്‍ക്കാരിന്റെ നിലപാട്‌ അംഗീകരിക്കാനാകില്ലെന്ന്‌ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ പറഞ്ഞു. റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ ഉത്തരവിനെ ന്യായീകരിച്ച്‌ ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായര്‍ കോട്ടയത്തെ ചടങ്ങില്‍ പ്രസംഗിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ മാറണമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

    ReplyDelete
  2. ഹഹഹഹഹ.......ഇനി നിയമ സഭയും , പഞ്ചായത്തുകളുമൊക്കെ നിര്‍ത്തലാക്കാന്‍ കരയോഗങ്ങളില്‍ നിന്നും ഫത്‌വകള്‍ വന്നുതുടങ്ങുമോ ഭഗവാനെ !!!

    ReplyDelete
  3. പന്തല്‍ കെട്ടി പൊങ്കാല !!!
    ഇനി പൊതുയോഗവും പൊങ്കാലയും , കോടതിക് ഉള്ളില്‍ ഇടാനും പറയും ...
    ജഡ്ജിമാര് ഈ ലോകത്തില്‍ ഒന്നും അല്ലെ ജീവികുന്നത് ...

    ReplyDelete
  4. 'പൊതുതാല്‍പ്പര്യത്തിനെതിരെ സര്‍ക്കാരിന്‌ എങ്ങനെയാണ്‌ ഹര്‍ജി നല്‍കാന്‍ കഴിയുന്നത്‌. പൊതുതാല്‍പ്പര്യവിരുദ്ധമാണ്‌ ഉത്തരവ്‌ എന്നാണ്‌ സര്‍ക്കാര്‍ വാദമെങ്കില്‍ സര്‍ക്കാര്‍ പൊതു ജനത്തിന്‌ എതിരെയാണെന്ന്‌ പറയേണ്ടിവരും.'

    ഭേഷ്...!! ‘പൊതു താല്പര്യം’ എന്താണെന്ന് സ്വന്തമായി തീരുമാനിക്കാന്‍ പൊതുജനം ന്യായാധിപന്റെ പോക്കറ്റിലിരിക്കുകയാണോ? നാട്ടിലെ മൂന്നരക്കോടിയോളം ജനങ്ങളില്‍ ഭൂരിഭാഗം പേരും - അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍ - ബഹുമാനപ്പെട്ട ജഡ്‌ജിയുടെ മുന്‍പാകെ ബോധിപ്പിച്ചോ തങ്ങളുടെ താല്പര്യം എന്താണെന്ന്? ‘പൊതു താല്പര്യം’ ഒരു വ്യക്തിയുടെ അഭിപ്രായം മാത്രം കേട്ട് ന്യായാധിപന് സ്വന്തമായി തീരുമാനിക്കാനാവുമെങ്കില്‍ ഇനി തെരഞ്ഞെടുപ്പുകളും വേണ്ടെന്നു വെക്കാമല്ലോ! ആര് ഭരിക്കണമെന്ന് ‘പൊതു താല്പര്യം മുന്‍ നിര്‍ത്തി’ കോടതി വിധിക്കും. അത് അംഗീകരിച്ചില്ലെങ്കില്‍ ഭരണകൂടം ജനങ്ങള്‍ക്കെതിരാണെന്നും കോടതി തന്നെ പ്രഖ്യാപിക്കും!

    ReplyDelete
  5. ``ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അക്കാര്യം പ്രത്യേകം എടുത്ത്‌ ഞാന്‍ വേറെ ഉത്തരവിടുന്നുണ്ട്‌. അമ്പലവുമായി ഒരു ബന്‌ധവുമില്ലാത്ത ഏഴെട്ട്‌ കിലോമീറ്റര്‍ ദൂരം നടുറോഡില്‍ പൊങ്കാലയുടെ പേരില്‍ സ്‌ത്രീകളെ ബുദ്ധിമുട്ടിക്കുന്നത്‌ കഷ്‌ടമാണ്‌. ആ സമയത്ത്‌ വാഹനങ്ങള്‍ ഓടിക്കാനും കഴിയുന്നില്ല. ഏതെങ്കിലും മൈതാനം കണ്ടെത്തി അതിനകത്ത്‌ പന്തല്‍കെട്ടി പൊങ്കാല അടുപ്പ്‌ ഒരുക്കുകയാണ്‌ വേണ്ടത്‌.''

    ഒന്നാം ക്ലാസ്.

    പക്ഷെ സ്ത്രീകളെ ഇവിടെ ആരെങ്കിലും ബുദ്ധിമുട്ടിക്കയാണോ. ഭക്തിയുടെ പേരില്‍ സ്തീകള്‍ സ്വയം ചെയ്യുന്നതല്ലേ തൊക്കെ.

    ReplyDelete
  6. if 2-3 leaders can assess "pothu thaathparyam" and declare harthals, High Court can also do tht!

    ReplyDelete
  7. പൊതുനിരത്തുകളില്‍ പൊതുയോഗങ്ങളെ ഏതു കോടതിയാണ് നിരോധിച്ചത്? കോടതി മുറിക്കുള്ളില്‍ ജസ്റ്റിസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ കേട്ട മാധ്യമങ്ങളാണ് അങ്ങനെ വിധി എഴുതിയത്. എന്നാല്‍ വിധി പകര്‍പ്പ് വായിച്ചു യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടും മാധ്യമങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്താന്‍ വൈമനസ്യം കാട്ടുന്നു. അവസാനം 24 നു ഇറങ്ങിയ പത്രന്ങ്ങള്‍ നേര് പറഞ്ഞു തുടങ്ങി.

    "ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പൊതുയോഗങ്ങള്‍ക്കു പൊലീസ്, പൊതുമരാമത്ത്, റവന്യു, മുനിസിപ്പല്‍ അധികൃതര്‍ അനുമതി നല്‍കരുതെന്നായിരുന്നു ഉത്തരവ്": മനോരമ 24-2-2010

    "റോഡും വഴിയോരവും കൈയടക്കി പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി .........." : മാതൃഭൂമി 24-2-1010

    ഈ സത്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ 'ശുംഭന്‍', 'ഉണ്ണാമന്‍' വിളികള്‍ തീര്‍ച്ചയായും ഉണ്ടാകുമായിരുന്നില്ല.

    മറ്റു മാധ്യമങ്ങള്‍ ചെയ്ത അപരാധം 'ജാഗ്രത'യും (ഇന്നും കോടതി വിധിയെ വളചോടിക്കുന്നത്)ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്.

    ReplyDelete
  8. എന്തിനാണു പത്രക്കാരെ കുറ്റം പറയുന്നത്?
    ഇതാ കോടതി ഉത്തരവ് കോടതി വെബ് സൈറ്റിൽ നിന്നും.
    http://judis.nic.in/judis_kerala/chejudis.aspx കേസ് നമ്പർ 19253

    ഇതു വായിച്ചിട്ട് എന്തു തോന്നുന്നു, അങ്കിളിനും മറ്റും?
    This is a public interest litigation filed by a resident of Aluva challenging the permission granted by the respondents to hold public meeting on the PWD road in front of Aluva Railway Station. Petitioner has produced several photographs one of which shows the stage constructed on the side of road partly occupying the tarred portion of the road. Another photo shows large number of people seen assembled in the road blocking traffic on the road. Yet another photograph produced shows that people are sitting in large numbers in chairs arranged on the tarred portion of the public road. Counsel submitted that since several meetings were held in the road blocking traffic and causing inconvenience to the public, at least in future the respondents should be prohibited from permitting meetings on public road in front of Aluva Railway Station. Petitioner has stated that the road in front of Aluva Railway Station is probably the busiest road in the Aluva town where the Bus-stand and Railway Station are located on either side of the road and both sides of the road are fully occupied by shops. The photographs produced show that large number of vehicles are stranded on account of people occupying the road to attend the meeting. Further, the stage set on the roadside clearly establishes that space for the audience is only the road. We are absolutely convinced that if the prayer of the petitioner is not allowed, and if respondents are not prohibited from granting permission to hold meetings on the road and road margin,obstruction of the busiest public road in Aluva will be a regular feature and the consequence will be sufferings for the travelling public. Even though Government Pleader submitted that he has to take instructions in the matter, which in the normal course we would have granted, we do not think there can be any objection for the respondents against the prayer of the petitioner, which is an order of prohibition against respondents from granting permission to hold meetings on public road and road margins causing complete or
    substantial obstruction on the traffic on road used by passing vehicles including ambulances transporting patients and victims of road accidents to hospitals. Therefore we feel any delay on the part of this Court in issuing prohibitory orders will be delay in rendering
    justice to the people. We do not visualise any objection from any corner, particularly from Government agencies and it's officers against issuing prohibitory orders against respondents from granting any permission to hold meetings on public road and road margins because the act sought to be prevented is illegal.

    തുടരും..

    ReplyDelete
  9. 2. Even though petitioner has brought to our notice the specific instance of public meeting permitted on public road in front of the Railway Station in Aluva, we feel being a public interest litigation, we should extend the benefit not only to the users of Aluva road, but to the people of the State as a whole because it is a notoriously known fact that roads in Kerala, including State Highways and National Highways are single lane roads hardly providing sufficient space for two way traffic leaving no space for meetings on road and road
    margins. In fact, the density of traffic in the State and the instances of traffic block on account of meetings on roadside and occassionly
    vehicles ploughing into processions leading to death of several innocent people are facts known to everybody. Therefore we feel prohibitory orders against holding meetings on public roads and road margins have to be issued not only to ensure free flow of vehicles on
    roads, but to prevent loss of lives and injury to people, in the event of rash vehicles running into people assembled in meetings on roadside. In our view, the interest of public will be protected only if prohibitory orders are issued against all Government agencies and
    it's authorities against granting permission to hold meetings on public roads and road margins. In order to effectively implement this order, we make the Chief Secretary to Government, Secretariat, Thiruvananthapuram, as additional respondent. We do not think there is any need to hear the additional respondent on the view of the Government because in our view overnment cannot have any objection against this Court protecting public interest and lives of people by issuing prohibitory orders from permitting meetings on public roads and road margins which itself is illegal. In our view, all meetings should be permitted only in Stadiums, public grounds outside road margins and grounds of educational institutions on holidays. We therefore allow the WPC by prohibiting the respondents and other Government agencies including PWD, Police, Revenue and Local authorities from granting any permission to hold
    meetings on public roads and road margins. Contrary to this prohibitory order, if any meeting is held with or without permission,
    there will be direction to the police to remove stages and all installations, articles and people and prevent the meeting being held on public road and road margins.
    The Chief Secretary to Government will, along with a copy of this judgment, issue instructions to the Director General of Police, departments of PWD,
    revenue and local administration, to implement this judgment. The Chief Secretary will file a compliance report in this Court within two weeks from the date of receipt of a copy of this judgment.

    ReplyDelete
  10. മേൽ കൊടുത്തിരിക്കുന്ന വിധി വായിച്ചിട്ട് അത് ഗതാഗത തടസ്സം വരുന്ന പരിപാടികൾക്ക് മാത്രമുള്ള നിരോധനമാണെന്ന് വാദിക്കുന്നവരുടെ വിശകലന ശേഷിക്ക് പ്രത്യേക സമ്മാനം വല്ലതും കൊടുക്കണം.

    ReplyDelete
  11. കോടതിവിധി അർത്ഥശങ്കകൾക്കൊന്നും ഇടനൽകുന്നില്ല. Therefore we feel prohibitory orders against holding meetings on public roads and road margins have to be issued എന്നെഴുതി വച്ചാൽ മിറിയം വെബ്സ്റ്റർ ഡിക്ഷ്ണറിയൊന്നും വേണ്ട വ്യാഖ്യാനിച്ചെടുക്കാൻ.

    സർക്കാരിന്റെ പ്രതിനിധിയെ എതിർ കക്ഷിയായി ചേർക്കേണ്ട ഒരു കേസിൽ അതു ചെയ്യാതെ - ചെയ്യാതിരിക്കാൻ ഒരു ന്യായവും ന്യാസനത്തിൽ നിന്ന് വിട്ടിട്ടുണ്ട് - “In order to effectively implement this order, we make the Chief Secretary to Government, Secretariat, Thiruvananthapuram, as additional respondent. We do not think there is any need to hear the additional respondent on the view of the Government because in our view overnment cannot have any objection against this Court protecting public interest and lives of people”

    വോട്ടുചെയ്ത് ജനം തെരഞ്ഞെടുക്കുന്ന സർക്കാരിനും നിയമനിർമാണം നടത്തുന്ന ജനപ്രതിനിധി സഭയ്ക്കും ഇക്കാര്യത്തിൽ ഒരഭിപ്രായവ്യത്യാസവുമില്ല എന്ന് ചില സാറന്മാർ അങ്ങ് തീരുമാനിക്കുകയാണ്. എങ്കിൽ പിന്നെ എല്ലാ അഞ്ചുകൊല്ലവും ഇത്ര മെനക്കെട്ട് ഇലക്ഷൻ നടത്തി ജനാധിപത്യം സ്ഥാപിക്കുന്നതെന്തിനു ? കറുത്ത കുപ്പായമിട്ട തമ്പ്രാമ്മാരെയും മാടമ്പികളെയും വല്ല കരയോഗത്തീന്ന് അപ്പോയിന്റ് ചെയ്താൽ പോരേ ? ഇറാനിലൊക്കെ മതകൊടതി ഭരിക്കുമ്പോലെ “ജനത്തിനുള്ളത് നുമ്മ കൊടുക്കും” എന്ന ലൈനിൽ തീട്ടൂരങ്ങളും വാറോലകളും സമയാസമയം ഇറക്കിയാൽ മതി.

    ഇതിനു റിവ്യൂ ഹർജിമാത്രം കൊടുത്താല്പോരാ, മേൽക്കോടതിയിൽ ഈ ജഡ്ജിക്കെതിരേ വേറെ കേസും കൊടുക്കണം, സുപ്രീം കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ആ‍വർത്തിച്ച് പ്രവർത്തിച്ച് കോടതിയലക്ഷ്യം കാണിക്കുന്നതിനു.

    ReplyDelete
  12. വിധിപ്പകർപ്പ് ഇവിടെ പകര്‍ത്തിയ അനിലിനു നന്ദി.

    പൊതു നിരത്തില്‍ പൊതുയോഗം നിരോധിച്ചു എന്നെഴുതിയതും മാധ്യമങ്ങള്‍ , പിന്നീടു റോഡും വഴിയോരവും കൈയടക്കി പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി എന്നെഴുതുന്നതും അതേ മാധ്യമങ്ങള്‍. വായനക്കാര്‍ എന്ത് കരുതണം?.

    ചില വക്കീലന്മാരോട് ഞാനും ചോദിച്ചു. പൊതു നിരത്തിലെ എല്ലാ യോഗങ്ങളും നിരോധിചിട്ടില്ലെന്നും ഇങ്ങനെയൊരു വിധി ഉണ്ടാകാനുള്ള കാരണം (വഴിയോരം കൈയടക്കി പൊതുയോഗം) ആവര്തിക്കുന്നില്ലെങ്കില്‍ ഇനിയും പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കാമെന്നും ആണ് ചിലരുടെയങ്കിലും അഭിപ്രായം.

    പിന്നെ വേറൊരു കാര്യം.സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്ന് ഭരണഘടനയില്‍ ഉള്ളത് കൊണ്ടല്ലേ കോടതി ഇങ്ങനെയൊക്കെ ഇടപെടുന്നത്. അങ്ങനെയുള്ള ഭരണഘടനാ വകുപ്പ് മാറ്റാനുള്ള അധികാരം നിയമസഭക്കാണല്ലോ. അവിടെ ഈ മൂരാച്ചി കോടതി എത്തിനോക്കില്ലല്ലോ. നമ്മുടെ സമജികര്‍ക്കല്ലേ പരമാധികാരം. അങ്ങനെ നിയമം മാറ്റുന്നതല്ലേ മാന്യത. ഭരണഘടനയില്‍ സഞ്ചാര സ്വാതന്ത്ര്യം എഴുതി വക്കുകയും അത് ഉറപ്പാക്കണമെന്ന് പറയുന്ന ജഡ്ജിയെ ശുംഭന്‍ എന്ന് വിളിക്കുകയും ചെയ്യുന്നതിനോട് യോജിക്കാനകുന്നില്ല.അതുകൊണ്ടായിരിക്കണം നിയമം മാറ്റാന്‍ കോടതി പരാമര്‍ശിച്ചത്.

    ReplyDelete