Monday, August 30, 2010

മാതൃഭൂമിയെ വായനക്കാര്‍ കൈയൊഴിയുന്നു

മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും വായനക്കാര്‍ തിരസ്കരിക്കുന്നതായി ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. മീഡിയ റിസര്‍ച്ച് യൂസേഴ്സ് കൌസില്‍ 2010ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്. അതേസമയം ദേശാഭിമാനി പത്രത്തിന്റെ വായനക്കാരുടെ എണ്ണം കൂടിയെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 2010 രണ്ടാം ക്വാര്‍ട്ടറില്‍ മാതൃഭൂമി വായനക്കാരുടെ എണ്ണത്തില്‍ 1,32,000 പേരുടെ കുറവാണുണ്ടായത്. ആദ്യക്വാര്‍ട്ടറില്‍ 66,98,000 വായനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 65,66,000 ആയി കുറഞ്ഞു. 1.97 ശതമാനമാണ് ഇടിവ്. എന്നാല്‍,ദേശാഭിമാനിക്ക് ഇതേ കാലയളവില്‍ 1,02,000 വായനക്കാര്‍ വര്‍ധിച്ചു. 2010 ആദ്യ ക്വാര്‍ട്ടറില്‍ 21,74,000 ആയിരുന്നു വായനക്കാരുടെ എണ്ണമെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 22,76,000-ത്തില്‍ എത്തി. 4.69 ശതമാനം വര്‍ധന.

ഈ കാലയളവില്‍ എല്ലാ മലയാളം വാരികകളും വായനക്കാരുടെ എണ്ണത്തില്‍ പിന്നോട്ടുപോയെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പിനാണ് കനത്ത തിരിച്ചടി. 2010 ആദ്യ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമിക്ക് കുറഞ്ഞത്. 1,55,000 വായനക്കാരുണ്ടായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാരുടെ എണ്ണം 91,000ആയി കുറഞ്ഞു. 41.29 ശതമാനമാണ് ഇടിവ്.

സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ നിരന്തരമായി നുണയും അപവാദവും പ്രചരിപ്പിക്കുന്നതാണ് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്ക് സ്വീകാര്യത കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

deshabhimani 30082010

9 comments:

  1. മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും വായനക്കാര്‍ തിരസ്കരിക്കുന്നതായി ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. മീഡിയ റിസര്‍ച്ച് യൂസേഴ്സ് കൌസില്‍ 2010ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്. അതേസമയം ദേശാഭിമാനി പത്രത്തിന്റെ വായനക്കാരുടെ എണ്ണം കൂടിയെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 2010 രണ്ടാം ക്വാര്‍ട്ടറില്‍ മാതൃഭൂമി വായനക്കാരുടെ എണ്ണത്തില്‍ 1,32,000 പേരുടെ കുറവാണുണ്ടായത്. ആദ്യക്വാര്‍ട്ടറില്‍ 66,98,000 വായനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 65,66,000 ആയി കുറഞ്ഞു. 1.97 ശതമാനമാണ് ഇടിവ്. എന്നാല്‍,ദേശാഭിമാനിക്ക് ഇതേ കാലയളവില്‍ 1,02,000 വായനക്കാര്‍ വര്‍ധിച്ചു. 2010 ആദ്യ ക്വാര്‍ട്ടറില്‍ 21,74,000 ആയിരുന്നു വായനക്കാരുടെ എണ്ണമെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 22,76,000-ത്തില്‍ എത്തി. 4.69 ശതമാനം വര്‍ധന

    ReplyDelete
  2. “സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ നിരന്തരമായി നുണയും അപവാദവും പ്രചരിപ്പിക്കുന്നതാണ് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്ക് സ്വീകാര്യത കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.”

    ഇങ്ങനൊരു കാരണം ദേശാഭിമാനി കൈയ്യീന്നിട്ടതോ അതോ സർവ്വേയിൽ ചോദ്യമായി ഉൾപ്പെടുത്തിയിരുന്നതിന്റെ ഉത്തരമോ ? ;)

    ReplyDelete
  3. :) അത് അതിന്റെ ഒരു ലതല്ലേ സൂരജ്.

    ReplyDelete
  4. വീരനും മോനും പിന്നെ ചന്ദ്രനും തെണ്ടാനിറങ്ങുന്ന നാളെ അകലെയല്ലെന്ന് ധ്വനി :) ഇലക്ഷന്‍ കാലം കഴിയുംബോഴും, ഫുഡ്ബാള്‍ മാമാങ്കങ്ങള്‍ ഒടുങുംബോഴും താല്‍ക്കാലിക സര്‍ക്കുലേഷന്‍ കുറയുന്നത് സ്വാഭാവികം !
    കടലിലെ വേലിയിറക്കം കണ്ട് കടല്‍ വറ്റാനൊരുംബെടുന്നേ എന്നു പറയുന്നതിലെ യുക്തിപോലെ....
    ഇത്തരം നട്ടാല്‍ കുരുക്കാത്ത യുക്തികള്‍ കൊണ്ട് പാര്‍ട്ടിയെ ഇന്ത്യയിലെ ഏതാനും പഞ്ചായത്തുകളിലേക്ക് ഒതുക്കി ചെറുതാക്കാതിരിക്കാനെങ്കിലും... :)

    ReplyDelete
  5. ലെനിന്‍ എഴുതി:

    "ബൂര്‍ഷ്വാ സമുദായത്തിന്റെ വളര്‍ത്തുനായ്ക്കള്‍ പടുകൂറ്റന്‍ മരത്തടിയില്‍നിന്ന് വെട്ടിവീഴ്ത്തപ്പെടുന്ന ഓരോ ചീളും കാണുമ്പോള്‍ ആര്‍ക്കുകയും കുരയ്ക്കുകയും ചെയ്യട്ടെ. തൊഴിലാളിവര്‍ഗമാകുന്ന ആനയെ കണ്ടു കുരയ്ക്കുവാനല്ലെങ്കില്‍ ഈ വളര്‍ത്തുനായ്ക്കളെക്കൊണ്ട് എന്താണ് കാര്യം. അവ കുരയ്ക്കട്ടെ, നമുക്ക് നമ്മുടെ വഴിക്ക് പോവുക.''

    ReplyDelete
  6. സാന്റിയാഗോ മാര്ട്ടിനുമായുള്ള അവിഹിധബന്ധം പുറത്തുകൊണ്ടുവന്ന അന്നുമുതലാണല്ലോ മാതൃഭൂമി സിപിഐ(എം) നു "നുണയും അപവാദവും പ്രചരിപ്പിക്കുന്ന" പത്രമായതു

    ReplyDelete
  7. ഇത്രയധികം വായക്കാരുടെ "തള്ളിക്കയറ്റം" ദേശാഭിമാനി എങ്ങനെ മാനേജു ചെയ്യുന്നോ ആവോ??

    ReplyDelete
  8. കേരളത്തിലെ വലതുപക്ഷ മാഫിയയുടെ പ്രിഷ്ട്ടം താങ്ങികളായ "കൂതര്കളോട് " --- ജനപക്ഷത് നില്‍ക്കുന്ന, അവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു പുരോഗമന കൂട്ടയ്മയുടെയും ദേശാഭിമാനി എന്ന പത്രത്തിന്റെയും ചരിത്രവും അതിന്റെ സാമൂഹിക ഇടപെടലുകളും പഠിച്ചുകൊണ്ട്‌ ആരോഗ്യകരമായ ഒരു വിമര്‍ശനം നടത്തുന്നത് വരെയും നിങ്ങളൊന്നും ഒരു തരത്തിലുള്ള പരിഗണനയും അര്‍ഹിക്കുന്നില്ല മത്രംമല്ല ,വെറുതെ ഇങ്ങനെ കൂതരകളും സതകളും ഒക്കയായി കൂക്കി വിളിച്ചു നടന്നിട്ട് എന്താനനിങ്ങനെ ബ്ലോഗുകളെ വൃത്തികേടാക്കുന്നത് ...?
    അഭിപ്രായം പറയുമ്പോള്‍ മാന്യമായി, തെളിവ് സഹിതം ,കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ കണ്ണട മാറ്റി വെച്ച് സത്യസന്തമായി പറയു.....

    അല്ലെങ്കില്‍ ലെനിന്‍ പറഞ്ഞത് പോലെ,
    ''ബൂര്‍ഷ്വാ സമുദായത്തിന്റെ വളര്‍ത്തുനായ്ക്കള്‍ പടുകൂറ്റന്‍ മരത്തടിയില്‍നിന്ന് വെട്ടിവീഴ്ത്തപ്പെടുന്ന ഓരോ ചീളും കാണുമ്പോള്‍ ആര്‍ക്കുകയും കുരയ്ക്കുകയും ചെയ്യട്ടെ. തൊഴിലാളിവര്‍ഗമാകുന്ന ആനയെ കണ്ടു കുരയ്ക്കുവാനല്ലെങ്കില്‍ ഈ വളര്‍ത്തുനായ്ക്കളെക്കൊണ്ട് എന്താണ് കാര്യം. അവ കുരയ്ക്കട്ടെ, നമുക്ക് നമ്മുടെ വഴിക്ക് പോവുക.'' അതാണ് കരണീയം

    ReplyDelete
  9. ഇവിടെ ദേശാഭിമാനിയും മാതൃഭുമിയും പത്രധര്‍മം കൊല ചെയ്തു ആ ചോരയില്‍ മുക്കി എഴുതാന്‍
    തുടങ്ങിയിട്ട് കാലം കുറെയായി. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും തെറി വിളിച്ചിട്ട് ഒരു കാര്യവുമില്ല കൂട്ടരേ
    ഇതില്‍ എതാണ് കൂടുതല്‍ വിഷം വമിപ്പിക്കുന്നത് എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ.

    ReplyDelete