Saturday, September 18, 2010

ഇതാണത്രേ കോണ്‍ഗ്രസിലെ ജനാധിപത്യം!

തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു ഭാരവാഹികളെ സോണിയ നിശ്ചയിക്കും

സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്നുവച്ചു. ഡിസിസിമുതല്‍ കെപിസിസി തലംവരെ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. കെപിസിസി പ്രസിഡന്റ്, മറ്റു ഭാരവാഹികള്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരെ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി നോമിനേറ്റ് ചെയ്യും. കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും തെരഞ്ഞെടുക്കാന്‍ കെപിസിസി അംഗങ്ങളുടെ യോഗം സോണിയയെ ചുമതലപ്പെടുത്തി. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച ഒറ്റവരിപ്രമേയം സി വി പത്മരാജന്‍ അവതരിപ്പിച്ചു. ആര്യാടന്‍ മുഹമ്മദ് പിന്താങ്ങി. റിട്ടേണിങ് ഓഫീസര്‍ കൃഷ്ണസ്വാമി അധ്യക്ഷനായി. ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിനും നേരത്തെ അതത് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് സോണിയയെ ചുമതലപ്പെടുത്തിയിരുന്നു. കെ കരുണാകരന്‍ യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍, കരുണാകരവിഭാഗത്തില്‍പ്പെട്ടവര്‍ യോഗത്തിനെത്തി.

കേരളത്തിലെ സംഘടനാതെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി കൃഷ്ണസ്വാമി പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇത്രയും സുഗമമായ രീതിയില്‍ സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പ് മുമ്പൊരിക്കലും നടന്നിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരുണാകരനടക്കമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ സംതൃപ്തരാണ്. ഭാരവാഹികളെ നിശ്ചയിക്കുന്നതിന് എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്നത് ഏതുരീതിയിലുള്ള സംഘടനാതെരഞ്ഞെടുപ്പാണെന്ന ചോദ്യത്തിന് ഇതാണ് കോണ്‍ഗ്രസിലെ ജനാധിപത്യം എന്നായിരുന്നു കൃഷ്ണസ്വാമിയുടെ മറുപടി. ജാതി, മത, സമുദായം തുടങ്ങിയവയെല്ലാം പരിഗണിച്ചാകും ഭാരവാഹികളെ നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 18092010

4 comments:

  1. ഒറ്റവരിപ്രമേയത്തിന്റെ ജനാധിപത്യ സാധ്യതകള്‍!

    ReplyDelete
  2. മന്മോഹന്‍ സിങ്ങിനാണെങ്കില്‍ പാര്‍ളിമെന്റൊക്കെ അധികപറ്റാണു...ചര്‍ച്ചകളൊക്കെ സമയം കൊല്ലികളും...ആണവകരാറൊക്കെ പിന്‍‌വാതിലിലൂടെ ഒന്നും അറിയാത്ത മട്ടില്‍ കടത്താന്‍ ശ്രമിച്ച ഇയാളെ ഇടതന്മാര്‍ കുത്തിനു പിടിച്ചു നിര്‍ത്തിയപ്പോള്‍ പുള്ളിക്ക് ഷോക്കടിച്ച പോലെ ചില പരമാര്‍ത്ഥങ്ങളൊക്കെ മനസ്സിലായത് ... എന്നാലും ജനാധിപത്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാനും പോന്ന ആയുസ്സിനി ബാക്കിയുണ്ടോ എന്നു സംശയമുണ്ട്.

    ReplyDelete
  3. അനൈക്യമില്ല; അതുകൊണ്ട് സോണിയക്കു വിട്ടു: ചെന്നിത്തല

    തിരു: കെപിസിസി തെരഞ്ഞെടുപ്പു സംബന്ധിച്ച് അനൈക്യമില്ലാത്തതുകൊണ്ടാണ് തീരുമാനം സോണിയ ഗാന്ധിക്കു വിട്ടതെന്ന് പിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സീറ്റുധാരണ 21ന് പൂര്‍ത്തിയാകും. റിബലുകളെ പുറത്താക്കുമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു.

    :):)

    ReplyDelete