Thursday, November 25, 2010

18 പദ്ധതിയില്‍ക്കൂടി വിജിലന്‍സ് അന്വേഷണം

കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട 18 പദ്ധതി കൂടി അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ തീരുമാനിച്ചു. നേരത്തെ അന്വേഷിച്ചിരുന്ന 22 പദ്ധതിക്കുപുറമെയാണിത്. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ ഇക്കാര്യം അറിയിച്ചത്. വിഐപി പാസുകളുടെ വില്‍പ്പന, വ്യായാമ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, കരാര്‍ ജോലികള്‍ക്കുള്ള ഏജന്‍സിയെ നിയമിക്കല്‍ , ടെന്‍ഡറുകളിലെ കൃത്രിമം തുടങ്ങി നിരവധി ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ അന്വേഷണം. കൂടാതെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി പണം ആവശ്യപ്പെട്ടെന്ന ഒരു നിര്‍മാണക്കമ്പനിയുടെ പരാതിയിലും വിജിലന്‍സ് അന്വേഷണം നടത്തും. എ ടു ഇസെഡ് ഇന്‍ഫ്രാ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണക്കരാര്‍ ലഭിക്കാന്‍ കല്‍മാഡി പണം ആവശ്യപ്പെട്ടെന്ന് പരാതി നല്‍കിയത്.

കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ ജോയിന്റ് ഡയറക്ടറായി ആര്‍ കെ സച്ചേത്തിയെ നിയമിച്ചതു സംബന്ധിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിംസ് നടത്തിപ്പിന് 470 കോടി രൂപയുടെ പരസ്യം ശേഖരിക്കാമെന്ന സ്വകാര്യകമ്പനിയുടെ വാഗ്ദാനം സ്വീകരിച്ച് കരാര്‍ നല്‍കിയതുസംബന്ധിച്ച് കേന്ദ്ര കായികമന്ത്രാലയത്തിന്റെ വിശദീകരണം തേടും. 125 കോടിയുടെ പരസ്യം മാത്രം ശേഖരിച്ച കമ്പനിക്ക് കരാറില്‍ പറഞ്ഞ തുകയ്ക്കുള്ള കമീഷന്‍ നല്‍കിയിരുന്നു. ഇതിനിടെ, ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ കരാറെടുത്ത കസോര്‍ഷ്യത്തിന്റെ ഭാരവാഹികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. അറ്റകുറ്റപ്പണിക്കായി 150 കോടിയോളം രൂപയുടെ കരാര്‍ ഇവര്‍ കൈക്കലാക്കിയിരുന്നു. കംഫര്‍ട്ട് നെറ്റ്-നുസ്ലി ഇന്ത്യ കസോര്‍ഷ്യത്തിന്റെ ഭാരവാഹികളില്‍ ഒരാളായ സന്ദീപ് ബദ്വയെയാണ് ബുധനാഴ്ച ചോദ്യംചെയ്തത്. ക്വീന്‍സ് ബാറ്റ റിലേയുമായി ബന്ധപ്പെട്ട ക്രമക്കേടു സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് കേസെടുത്തിട്ടുണ്ട്.

ദേശാഭിമാനി 251110

2 comments:

  1. കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട 18 പദ്ധതി കൂടി അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ തീരുമാനിച്ചു. നേരത്തെ അന്വേഷിച്ചിരുന്ന 22 പദ്ധതിക്കുപുറമെയാണിത്. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ ഇക്കാര്യം അറിയിച്ചത്. വിഐപി പാസുകളുടെ വില്‍പ്പന, വ്യായാമ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, കരാര്‍ ജോലികള്‍ക്കുള്ള ഏജന്‍സിയെ നിയമിക്കല്‍ , ടെന്‍ഡറുകളിലെ കൃത്രിമം തുടങ്ങി നിരവധി ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ അന്വേഷണം. കൂടാതെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി പണം ആവശ്യപ്പെട്ടെന്ന ഒരു നിര്‍മാണക്കമ്പനിയുടെ പരാതിയിലും വിജിലന്‍സ് അന്വേഷണം നടത്തും. എ ടു ഇസെഡ് ഇന്‍ഫ്രാ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണക്കരാര്‍ ലഭിക്കാന്‍ കല്‍മാഡി പണം ആവശ്യപ്പെട്ടെന്ന് പരാതി നല്‍കിയത്.

    ReplyDelete
  2. Thats Grate....!! But it will not affected to the corrupted one. Every time only the public will getting more problem

    ReplyDelete