Sunday, November 28, 2010

ഇടതുപക്ഷ ഭരണത്തിനെതിരെ പരമ്പരകളുടെ പ്രളയം വരുന്നു

ഇടതുപക്ഷ ഭരണത്തിനെതിരെ പരമ്പരകളുടെ പ്രളയം വരുന്നു: മന്ത്രി കെ പി രാജേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെതിരായ ലേഖന പരമ്പരകള്‍ക്ക് തുടക്കമായതായി മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുത്ത സിപി ഐ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കെ കെ വാര്യര്‍ സ്മാരകമന്ദിരത്തില്‍ സി പിഐ ജില്ലാ കമ്മിറ്റിയുടെ ആ ഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ വിരുദ്ധമായ നിലപാടുകളുള്ള ചില മാധ്യമങ്ങള്‍ ഇല്ലാത്ത കഥകളും പെരുപ്പിച്ച നുണകളും കൊണ്ട് സംസ്ഥാന ഭരണത്തെ വിചാരണചെയ്യാനാണ് ശ്രമം തുടങ്ങിയിട്ടുള്ളത്. ഭരണമാകെ അഴിമതിയില്‍ കുളിച്ചു, കെടുകാര്യസ്ഥതയാണെങ്ങും തുടങ്ങി വികസനത്തില്‍ സംസ്ഥാനത്തെ പിറകോട്ടടിച്ചുവെന്നു വരെ അവര്‍ തട്ടിവിടും. കേന്ദ്രഫണ്ട് നഷ്ടപ്പെടുത്തി, ഫലപ്രദമായി ഉപയോഗിച്ചില്ല എന്നാണ് മറ്റൊരു പ്രചാരണം. തൊഴിലുറപ്പ് പദ്ധതിയുടെ കോടികള്‍ സംസ്ഥാനം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് പാര്‍ലമെന്റിനു മുന്നില്‍ യുഡിഎഫ് എംപി മാര്‍ നടത്തിയ ധര്‍ണ്ണ ഇത്തരത്തിലൊരു പ്രചാരണത്തിന്റെ ഭാഗമാണ്. യഥാര്‍ഥത്തില്‍ പണം നല്‍കുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയപ്പോഴാണ് യഥാര്‍ഥ വസ്തുതകളെ വളച്ചൊടിക്കുന്ന ആരോപണവുമായി ഇവര്‍ രംഗത്തു വന്നിരിക്കുന്നത്. കേന്ദ്രഫണ്ട് എന്നു പറയുന്നത് ഔദാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ മുസിരിസ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതിയെന്ന വിധത്തിലുള്ള മാധ്യമവാര്‍ത്തയും ഈ പരമ്പരകളുടെ ഭാഗമാണ്. ഇതിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴുണ്ടായ തിരിച്ചടി താല്‍ ക്കാലികമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി നേരിട്ട് ഇടപഴകുന്ന ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ വികസനകാര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍, സര്‍ ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജാഗ്രത കാണിച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തി രിച്ചു പിടിക്കാന്‍ നമുക്കാവു മെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം 281110

1 comment:

  1. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെതിരായ ലേഖന പരമ്പരകള്‍ക്ക് തുടക്കമായതായി മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുത്ത സിപി ഐ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കെ കെ വാര്യര്‍ സ്മാരകമന്ദിരത്തില്‍ സി പിഐ ജില്ലാ കമ്മിറ്റിയുടെ ആ ഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete