Thursday, November 25, 2010

നാറ്റോ മാഫിയാസംഘം, അഫ്ഗാനില്‍ നടക്കുന്നത് വംശഹത്യ; കാസ്‌ട്രോ

ഹവാന: നാറ്റോ സൈനികസംഘങ്ങളുടെ മാഫിയയാണെന്നും  അഫ്ഗാനില്‍ നടക്കുന്നത് വംശഹത്യയാണെന്നും ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ഒരു പാമ്പ് കളിക്കാരന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും കാസ്‌ട്രോ അഭിപ്രായപ്പെട്ടു. ഇതിന് പ്രത്യേക പുരസ്‌കാരം ലഭ്യമാകുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ചേഷ്ടകളെന്നും കാസ്‌ട്രോ അഭിപ്രായപ്പെട്ടു.

പോര്‍ച്ചുഗലിലെ ലിസ്ബണില്‍  കഴിഞ്ഞ വാരാന്ത്യത്തില്‍ ചേര്‍ന്ന നാറ്റോ സമ്മേളനത്തെ പരാമര്‍ശിച്ച്  കോടിക്കണക്കിന് ജനങ്ങള്‍ പാര്‍പ്പിടവും ആഹാരവും തൊഴിലും വിദ്യാഭ്യാസവും  മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വലയുമ്പോള്‍ തികച്ചും പ്രകോപനപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനുളള വേദിയായി നാറ്റോ മാറിയെന്ന് കാസ്‌ട്രോ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ താളത്തിനൊത്ത് തുളളുന്ന രാജ്യങ്ങളാണ് നാറ്റോയിലുളളതെന്നും മറ്റു രാജ്യങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഈ സമ്മേളന വേദികളില്‍ യാതൊരു പ്രസക്തിയുമില്ലെന്നും കാസ്‌ട്രോ പറഞ്ഞു. അതിനാല്‍ അഫ്ഗാനിലെ വംശഹത്യയ്ക്ക് മറുപടി പറയേണ്ടത് അമേരിക്ക തന്നെയാണെന്നും കാസ്‌ട്രോ കൂട്ടിച്ചേര്‍ത്തു.

പരാജയം മണത്തതിനെത്തുടര്‍ന്നാണ് അഫ്ഗാനില്‍ നിന്നുളള സേനാപിന്‍മാറ്റം ആരംഭിക്കാന്‍ അമേരിക്ക തീരുമാനിച്ചതെന്നും കാസ്‌ട്രോ അഭിപ്രായപ്പെട്ടു. അമേരിക്ക ഇതുവരെ അഭിമുഖീകരിച്ചതില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ടുണ്ടായിട്ടുളളതെന്നും കാസ്‌ട്രോ വിലയിരുത്തി. മാധ്യമങ്ങളുടെ സഹായത്തോടെ ലോകത്തെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനങ്ങളുടെ പിന്തുണ പിടിച്ചുപറ്റാനുമുളള ഒബാമയുടെ ശ്രമം വിലപ്പോകില്ലെന്നും കാസ്‌ട്രോ പറഞ്ഞു. സമാധാനത്തിനുളള നോബല്‍ സമ്മാനത്തിന് ശേഷം ഒബാമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സമ്മാനം ഏറ്റവും നല്ല പാമ്പുകളിക്കാരന്റേതാണെന്നും കാസ്‌ട്രോ വിലയിരുത്തി.

ജനയുഗം

2 comments:

  1. ഹവാന: നാറ്റോ സൈനികസംഘങ്ങളുടെ മാഫിയയാണെന്നും അഫ്ഗാനില്‍ നടക്കുന്നത് വംശഹത്യയാണെന്നും ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ഒരു പാമ്പ് കളിക്കാരന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും കാസ്‌ട്രോ അഭിപ്രായപ്പെട്ടു. ഇതിന് പ്രത്യേക പുരസ്‌കാരം ലഭ്യമാകുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ചേഷ്ടകളെന്നും കാസ്‌ട്രോ അഭിപ്രായപ്പെട്ടു.

    ReplyDelete
  2. Well did Castro talk about the Soviet Invasion of Afghanistan? Were the people killed then any different than the ones killed by the US and Allied forces?

    Let Castro feed his own country men first and then lecture to the world. One more leader long on words and shorty short on deeds.

    ReplyDelete