Wednesday, December 22, 2010

തിരുവനന്തപുരം പുസ്തകമേള 26 വരെ; വായനാനുഭവത്തില്‍ ചെ മുന്നില്‍

പുതുതലമുറയുടെ ഉള്‍പ്പെടെ കാമ്പുള്ള വായനാനുഭവത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് ലാറ്റിനമേരിക്കന്‍ വിപ്ളവകാരി ചെ ഗുവേര തന്നെയെന്ന് പുസ്തക വില്‍പ്പനക്കാര്‍. ലോകത്തെവിടെയുമെന്ന പോലെ കേരളത്തിലും ചെ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറെ. ഇരുനൂറിലേറെ പ്രസാധകര്‍ അണിനിരക്കുന്ന തിരുവനന്തപുരം പുസ്തകമേള കനകക്കുന്ന് കൊട്ടാരത്തില്‍ അഞ്ചാം നാളിലേക്ക് കടക്കുമ്പോള്‍ മേളയിലെ ഇടതുപക്ഷ പുസ്തക സ്റാളുകളില്‍ നല്ല തിരക്കാണ്. ഡല്‍ഹിയിലെ നയാ രാസ്താ പബ്ളിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമായ ലെഫ്റ്റ് വേഡും ദേശാഭിമാനി ബുക്സുമാണ് ഇടതു പുരോഗമന പുസ്തകങ്ങള്‍ വില്‍ക്കുന്ന പ്രധാന സ്റാളുകള്‍. രണ്ടിടത്തും വായനക്കാര്‍ ആദ്യം അന്വേഷിക്കുന്നത് മാര്‍ക്സിസ്റ് പുസ്തകങ്ങളാണ്.

ചെയെക്കുറിച്ച് ഫിഡല്‍ കാസ്ട്രോ എഴുതിയ ജീവചരിത്ര ഗ്രന്ഥമാണ് ഏറെ വിറ്റുപോയ ഒരു പുസ്തകം. കാള്‍ മാര്‍ക്സിന്റെ ദാസ് ക്യാപിറ്റല്‍ പത്തു കോപ്പി വില്‍പ്പനയ്ക്ക് എത്തിച്ചതില്‍ നാലെണ്ണത്തിന് അഡ്വാന്‍സ് ബുക്കിങ് ലഭിച്ചു. ഇ എം എസിന്റെ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെ. ഹിസ്ററി, സൊസൈറ്റി ആന്‍ഡ് ലാന്‍ഡ് റിലേഷന്‍സ് എന്ന ഇ എം എസിന്റെ ലേഖന സമാഹാരം നിരവധി കോപ്പി വിറ്റു. ദി മഹാത്മാ ആന്‍ഡ് ദി ഇസം എന്ന ഇ എം എസ് പുസ്തകത്തിനും ആവശ്യക്കാരേറെ. ഇര്‍ഫാന്‍ ഹബീബിന്റെ ചരിത്ര പുസ്തകങ്ങള്‍ക്കും ഡല്‍ഹിയിലെ ആകാര്‍ ബുക്സിന്റെ സോഷ്യലിസ്റ് രചനകള്‍ക്കും ആവശ്യമേറെ. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടാണ് മേളയുടെ സംഘാടകര്‍. 26 നു മേള സമാപിക്കും. മേളയുടെ ഭാഗമായി ദിവസവും സാംസ്കാരിക പരിപാടികളുണ്ട്.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. പുതുതലമുറയുടെ ഉള്‍പ്പെടെ കാമ്പുള്ള വായനാനുഭവത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് ലാറ്റിനമേരിക്കന്‍ വിപ്ളവകാരി ചെ ഗുവേര തന്നെയെന്ന് പുസ്തക വില്‍പ്പനക്കാര്‍. ലോകത്തെവിടെയുമെന്ന പോലെ കേരളത്തിലും ചെ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറെ. ഇരുനൂറിലേറെ പ്രസാധകര്‍ അണിനിരക്കുന്ന തിരുവനന്തപുരം പുസ്തകമേള കനകക്കുന്ന് കൊട്ടാരത്തില്‍ അഞ്ചാം നാളിലേക്ക് കടക്കുമ്പോള്‍ മേളയിലെ ഇടതുപക്ഷ പുസ്തക സ്റാളുകളില്‍ നല്ല തിരക്കാണ്. ഡല്‍ഹിയിലെ നയാ രാസ്താ പബ്ളിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമായ ലെഫ്റ്റ് വേഡും ദേശാഭിമാനി ബുക്സുമാണ് ഇടതു പുരോഗമന പുസ്തകങ്ങള്‍ വില്‍ക്കുന്ന പ്രധാന സ്റാളുകള്‍. രണ്ടിടത്തും വായനക്കാര്‍ ആദ്യം അന്വേഷിക്കുന്നത് മാര്‍ക്സിസ്റ് പുസ്തകങ്ങളാണ്.

    ReplyDelete