Tuesday, December 21, 2010

കോടതിയെ അവളേഹിച്ചിട്ടില്ല: എം വി ജയരാജന്‍

കൊച്ചി: കോടതിയെയൊ ന്യായാധിപരെയൊ വെല്ലുവിളിക്കുന്നതും അവഹേളിക്കുന്നതുമായ പ്രസംഗം നടത്തിയിട്ടില്ലെന്ന് എം വി ജയരാജന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നിയമവാഴ്ചയിലും ഭരണഘടനയിലും ഉറച്ചുവിശ്വസിക്കുന്നയാളാണെന്നും ജുഡീഷ്യറിയോടും ന്യായാധിപരോടും അങ്ങേയറ്റം ആദരവും ബഹുമാനവുമുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കി. കോടതി ഉത്തരവുകള്‍ എല്ലാക്കാലത്തും അനുസരിച്ചിട്ടുണ്ട്. അവ ചോദ്യംചെയ്തിട്ടില്ല. പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു.

വിദ്യാര്‍ഥിജീവിതംമുതല്‍ സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായാണ് പാതയോരങ്ങള്‍ക്കു സമീപം പൊതുയോഗങ്ങള്‍ നിരോധിച്ച കോടതിവിധിയുമായി ബന്ധപ്പെട്ട് പ്രസംഗിച്ചത്. പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നില്ല. കോടതി ഉത്തരവിനെക്കുറിച്ച് നടത്തിയ വിമര്‍ശം സദുദ്ദേശ്യപരമായിരുന്നു. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് വിധിയെന്ന വസ്തുതയാണ് പ്രസംഗത്തിലൂടെ ഉന്നയിച്ചത്. എന്നാല്‍, പ്രസംഗത്തിലെ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോടതിയലക്ഷ്യക്കേസിലെ പരാതിക്കാര്‍ ശ്രമിച്ചത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിധിന്യായമായതിനാലാണ് ഇതേക്കുറിച്ച് പ്രസംഗിച്ചത്. ജനങ്ങളെ ബോധവാന്മാരാക്കാനും വിധിന്യായത്തിലെ നിയമപരമായ പാകപ്പിഴകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ് ശ്രമിച്ചത്. ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കാതെയും സര്‍ക്കാര്‍ അഭിഭാഷകന് നിലപാട് അറിയിക്കാന്‍ സാവകാശം നല്‍കാതെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായം വേണ്ടത്ര ഗൌരവത്തോടെയല്ലാതെയും എല്ലാ വശങ്ങളും പരിശോധിക്കാതെയും ലാഘവത്തോടെയും ഉള്ളതാണെന്നാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും ജയരാജന്‍ വിശദീകരിച്ചു. അഡ്വ. എം ശശീന്ദ്രന്‍ മുഖേന സമര്‍പ്പിച്ച വിശദീകരണം കോടതി പിന്നീട് പരിശോധിക്കും. ജയരാജനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റിസുമാരായ എ കെ ബഷീര്‍, എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ജനുവരി പത്തിലേക്കു മാറ്റി.

ശുംഭനെന്നാല്‍ മണ്ടനല്ല

കൊച്ചി: 'ശുംഭനെന്ന' പദത്തിന് മണ്ടനെന്നോ വിഡ്ഢിയെന്നോ അര്‍ഥമില്ലെന്ന് എം വി ജയരാജന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഈ വാക്കിന് മലയാളത്തില്‍ പ്രത്യേക അര്‍ഥമില്ലെന്നും സാഹചര്യങ്ങള്‍ അനുസരിച്ച് വ്യത്യസ്തമായ അര്‍ഥങ്ങളുള്ള പ്രയോഗം മാത്രമാണെന്നും ഇതിന് വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളാണുള്ളതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. വടക്കേ മലബാറിലെ ഗ്രാമീണരോടുള്ള പ്രസംഗത്തില്‍ താന്‍ ഉപയോഗിച്ച വാക്കുകള്‍ അവിടത്തുകാര്‍ സാധാരണമായി ഉപയോഗിക്കുന്നതാണ്. കണ്ണൂരിലെ ഗ്രാമീണരും സാധാരണക്കാരുമായ ജനങ്ങള്‍ ഉപയോഗിക്കുന്ന പദമാണ് ശുംഭന്‍. വസ്തുതകള്‍ അതര്‍ഹിക്കുന്ന തരത്തില്‍ വിലയിരുത്താതെയും പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും ലാഘവത്തോടെ തീരുമാനങ്ങളെടുക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കാറുള്ളത്. വിവേകിയും ബുദ്ധിശാലിയും ആദരണീയരുമായവരെപ്പോലും ശുംഭനെന്ന് വിളിക്കാറുണ്ട്.

പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ച് വിധി പുറപ്പെടുവിച്ച ന്യായാധിപര്‍ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചില്ലെന്ന സന്ദേശമാണ് താന്‍ നല്‍കിയത്. ശുംഭര്‍, പുല്ലുവില എന്നീ വാക്കുകള്‍ പ്രസംഗത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് പര്‍വതീകരിക്കുകയാണ് കോടതിയലക്ഷ്യക്കേസിലെ പരാതിക്കാര്‍ ചെയ്തത്. ഏത് സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് പരിശോധിക്കാതെയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചത്- ജയരാജന്‍ വ്യക്തമാക്കി.

ദേശാഭിമാനി 211210

4 comments:

  1. കോടതിയെയൊ ന്യായാധിപരെയൊ വെല്ലുവിളിക്കുന്നതും അവഹേളിക്കുന്നതുമായ പ്രസംഗം നടത്തിയിട്ടില്ലെന്ന് എം വി ജയരാജന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നിയമവാഴ്ചയിലും ഭരണഘടനയിലും ഉറച്ചുവിശ്വസിക്കുന്നയാളാണെന്നും ജുഡീഷ്യറിയോടും ന്യായാധിപരോടും അങ്ങേയറ്റം ആദരവും ബഹുമാനവുമുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കി. കോടതി ഉത്തരവുകള്‍ എല്ലാക്കാലത്തും അനുസരിച്ചിട്ടുണ്ട്. അവ ചോദ്യംചെയ്തിട്ടില്ല. പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു.

    വിദ്യാര്‍ഥിജീവിതംമുതല്‍ സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായാണ് പാതയോരങ്ങള്‍ക്കു സമീപം പൊതുയോഗങ്ങള്‍ നിരോധിച്ച കോടതിവിധിയുമായി ബന്ധപ്പെട്ട് പ്രസംഗിച്ചത്. പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നില്ല. കോടതി ഉത്തരവിനെക്കുറിച്ച് നടത്തിയ വിമര്‍ശം സദുദ്ദേശ്യപരമായിരുന്നു. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് വിധിയെന്ന വസ്തുതയാണ് പ്രസംഗത്തിലൂടെ ഉന്നയിച്ചത്. എന്നാല്‍, പ്രസംഗത്തിലെ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോടതിയലക്ഷ്യക്കേസിലെ പരാതിക്കാര്‍ ശ്രമിച്ചത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

    ReplyDelete
  2. കണ്ണൂരിലെ ഗ്രാമീണരും സാധാരണക്കാരുമായ ജനങ്ങള്‍ ഉപയോഗിക്കുന്ന പദമാണ് ശുംഭന്‍. വസ്തുതകള്‍ അതര്‍ഹിക്കുന്ന തരത്തില്‍ വിലയിരുത്താതെയും പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും ലാഘവത്തോടെ തീരുമാനങ്ങളെടുക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കാറുള്ളത്.. / അതേ അതേപ്പാ......

    വിവേകിയും ബുദ്ധിശാലിയും ആദരണീയരുമായവരെപ്പോലും ശുംഭനെന്ന് വിളിക്കാറുണ്ട്.. / ഇത് വാ‍യിച്ച് സി.പി.എമ്മിന്റെ ആദരണീയരായ നേതാക്കളെ ആരെങ്കിലും ശുംഭന്‍ എന്ന് വിളിച്ചാല്‍ വിവരം അറിയും. ഹല്ല പിന്നെ

    ReplyDelete
  3. കൂട്ടത്തിലാരെങ്കിലും മണ്ടത്തരം പറഞ്ഞാല്‍ വിഡ്ഢി എന്ന് വിളിക്കാറില്ലേ? അതിനര്‍ത്ഥം അയാള്‍ പൂര്‍ണ്ണമായും വിഡ്ഢിയാണെന്നാണോ? നമ്മളേക്കാള്‍ ബുദ്ധിയുണ്ടെന്ന് നമുക്കുറപ്പുള്ളവര്‍ മണ്ടത്തരം പറഞ്ഞാല്‍ പോലും നാമങ്ങനെ പറയും. അത് ആ സാ‍ഹചര്യത്തില്‍ എതിര്‍പ്പുണ്ടാക്കാറില്ല. അതിനുപകരം അതില്‍ നിന്ന് വിഡ്ഢി എന്ന പദം മാത്രമെടുക്കുകയും ഇഷ്യൂ ആക്കുകയും ചെയ്താല്‍, ഇഷ്യൂ ആക്കുന്നവന്‍ പരിഹാസ്യനാവും. അത്രയേ ഉള്ളൂ ഇതിലും. ജയരാജന്‍ തന്റെ പ്രസ്താവനയുടെ സാഹചര്യവും മറ്റും വിശദീകരിച്ചത് മുഴുവനായി വായിക്കുക. ഇതിപ്പോള്‍ ശുംഭന്‍ എന്ന് ആ സാഹചര്യത്തില്‍ പ്രയോഗിച്ചതിനു ജയരാജനു കിട്ടുന്ന വിമര്‍ശനം. മറ്റു ചിലയിടത്ത് ജയരാജന്‍ നേരിടുന്ന വിമര്‍ശനം ‘കോടതികളെ മൊത്തത്തില്‍ തന്നെ ശുംഭന്മാര്‍ എന്ന് വിളിച്ചു’ എന്ന് പറഞ്ഞ് ഭരണകൂടത്തിന്റെ ശിക്ഷ ഏറ്റുവാങ്ങി രക്തസാക്ഷിയായില്ല എന്ന്. പരസ്പരവിരുദ്ധമായ ഈ രണ്ടു കാര്യങ്ങളും ഒരേ സമയം ചെയ്യാന്‍ ജയരാജനു പറ്റുകയില്ല. ജനങ്ങളുടെ അവകാശത്തിനു വേണ്ടി പ്രതികരിച്ച ജയരാജന്റെ നിലപാടിനെ ഇത്തരം വിവാദങ്ങളിലൂടെ ഇല്ലാതാക്കാന്‍ രണ്ടു കൂട്ടരും രണ്ടു രീതിയില്‍ ശ്രമിക്കുന്നു. ഏത് രീതി തെരഞ്ഞെടുക്കുന്നു എന്നത് അവരവരുടെ രാഷ്ട്രീയ നിലപാടുകളുടെ തീവ്രതയോ തീവ്രതയില്ലായ്മയോ ചായ്‌വോ ഒക്കെ അനുസരിച്ച് വ്യത്യാ‍സപ്പെട്ടിരിക്കുന്നു എന്ന് മാത്രം.

    ReplyDelete
  4. hahahaa... janasakthi, ingane thamasikkalle.. veenidam vishulokam ennu kettittund, ipo kandu

    ReplyDelete