Wednesday, December 22, 2010

ഏജീസ് ഓഫീസില്‍ ജീവനക്കാര്‍ക്കെതിരെ വീണ്ടും പ്രതികാര നടപടി

ഏജീസ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ വീണ്ടും എജിയുടെ പ്രതികാരനടപടി. ഓഡിറ്റ് അന്‍ഡ് അക്കൌണ്ട്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എന്‍ വിജയകുമാറിനെ തസ്തികയില്‍നിന്ന് തരംതാഴ്ത്തിയും പ്രസിഡന്റ് ആര്‍ കൃഷ്ണകുമാറിനെ അഞ്ചുവര്‍ഷത്തേക്ക് ഇന്‍ക്രിമെന്റ് നിഷേധിച്ചുകൊണ്ടുമുള്ള ഉത്തരവാണ് എജി ഇറക്കിയത്. അസോസിയേഷന്‍ എറണാകുളം ബ്രാഞ്ച് കണ്‍ണ്‍വീനറും കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ നേതാവുമായ പി ജി ശശീന്ദ്രന്‍നായര്‍, തിരുവനന്തപുരം ഓഫീസിലെ ഗായത്രിനായര്‍ എന്നിവരുടെ ഇന്‍ക്രിമെന്റ് മൂന്നു വര്‍ഷത്തേക്ക് തടഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

ഏജീസ് ഓഫീസില്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാനും ഓഫീസ് ജോലികള്‍ പുറംകരാര്‍ നല്‍കാനുമുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെയാണ് നടപടികള്‍ തുടരുന്നത്. അസോസിയേഷന്‍ നേതാവായ കെ എ മാനുവല്‍, എസ് അനില്‍ എന്നീ ജീവനക്കാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടും 102 ജീവനക്കാര്‍ക്ക് ഒമ്പതു വര്‍ഷംവരെ സര്‍വീസ് ആനുകൂല്യങ്ങള്‍ നിഷേധിച്ചും ഇറക്കിയ ശിക്ഷാവിധികള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. മാനുവലിനെ മുഴുവന്‍ ആനുകൂല്യങ്ങളോടും തിരിച്ചെടുക്കാനും 30 ജീവനക്കാര്‍ക്ക് നിഷേധിച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കാനും എറണാകുളം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ അധികാരികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ദേശാഭിമാനി 221210

1 comment:

  1. ഏജീസ് ഓഫീസില്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാനും ഓഫീസ് ജോലികള്‍ പുറംകരാര്‍ നല്‍കാനുമുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെയാണ് നടപടികള്‍ തുടരുന്നത്. അസോസിയേഷന്‍ നേതാവായ കെ എ മാനുവല്‍, എസ് അനില്‍ എന്നീ ജീവനക്കാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടും 102 ജീവനക്കാര്‍ക്ക് ഒമ്പതു വര്‍ഷംവരെ സര്‍വീസ് ആനുകൂല്യങ്ങള്‍ നിഷേധിച്ചും ഇറക്കിയ ശിക്ഷാവിധികള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. മാനുവലിനെ മുഴുവന്‍ ആനുകൂല്യങ്ങളോടും തിരിച്ചെടുക്കാനും 30 ജീവനക്കാര്‍ക്ക് നിഷേധിച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കാനും എറണാകുളം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ അധികാരികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

    ReplyDelete