Wednesday, December 29, 2010

ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കാരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകളുള്‍പ്പെട്ട കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് സമരം. പണിമുടക്ക് മറ്റു വാഹനങ്ങള്‍ക്ക് ബാധകമല്ലെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് ഓട്ടോ- ടാക്സി യാത്രാനിരക്ക് പുതുക്കിയത്. ഇതിനുശേഷം ഇന്ധനവിലയിലും സ്പെയര്‍പാര്‍ട്സ് വിലയിലും മറ്റുമുണ്ടായ വന്‍വര്‍ധന കണക്കിലെടുത്ത് നിരക്ക് ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. 15ന് സൂചനാപണിമുടക്കു നടത്തി. കഴിഞ്ഞ നിരക്ക് പുനര്‍നിര്‍ണയത്തിനുശേഷം ഒരു ലിറ്റര്‍ പെട്രോളിന് 8.38 രൂപയാണ് വര്‍ധിപ്പിച്ചതെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി വി കൃഷ്ണന്‍ പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത 291210

3 comments:

  1. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കാരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകളുള്‍പ്പെട്ട കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് സമരം. പണിമുടക്ക് മറ്റു വാഹനങ്ങള്‍ക്ക് ബാധകമല്ലെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് ഓട്ടോ- ടാക്സി യാത്രാനിരക്ക് പുതുക്കിയത്. ഇതിനുശേഷം ഇന്ധനവിലയിലും സ്പെയര്‍പാര്‍ട്സ് വിലയിലും മറ്റുമുണ്ടായ വന്‍വര്‍ധന കണക്കിലെടുത്ത് നിരക്ക് ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. 15ന് സൂചനാപണിമുടക്കു നടത്തി. കഴിഞ്ഞ നിരക്ക് പുനര്‍നിര്‍ണയത്തിനുശേഷം ഒരു ലിറ്റര്‍ പെട്രോളിന് 8.38 രൂപയാണ് വര്‍ധിപ്പിച്ചതെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി വി കൃഷ്ണന്‍ പറഞ്ഞു.

    ReplyDelete
  2. കല്‍പ്പറ്റ: നിരക്ക് വര്‍ധനയാവശ്യപ്പെട്ട് ഓട്ടോറിക്ഷ, ടാക്സിതൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് തുടങ്ങിയത്. ഇതേ തുടര്‍ന്ന് ആയിരത്തിലധികം ടാക്സി കാറുകള്‍, ജീപ്പുകള്‍, അഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറങ്ങില്ല. കഴിഞ്ഞ മാര്‍ച്ച് 15നാണ് ഓട്ടോ-ടാക്സി യാത്രാ നിരക്ക് പുതുക്കിയത്. തുടര്‍ന്നുണ്ടായ ഇന്ധന വിലയിലും സ്പെയര്‍ പാട്്സ് വിലയിലും ഉണ്ടായ വര്‍ധന കണക്കിലെടുത്ത് നിരക്ക് ഉയര്‍ത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. ഓട്ടോറിക്ഷകള്‍ ടാക്സികള്‍ എന്നിവ ഓട്ടം നിര്‍ത്തിവെച്ചത് യാത്രക്കാരെ വലച്ചു. പല വിധ ആവശ്യങ്ങള്‍ക്കുമായി നഗരങ്ങളില്‍ എത്തിചേര്‍ന്നവര്‍ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ കിട്ടാതെ പെരുവഴിയിലായി. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനെത്തിയ ടൂറിസ്റ്റുകളും ടാക്സി വാഹനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

    ReplyDelete
  3. രണ്ടുദിവസമായി തുടരുന്ന ഓട്ടോ-ടാക്സി സമരം പിന്‍വലിച്ചു. വ്യാഴാഴ്ച വൈകിട്ട് ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി സംയുക്തസമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇടക്കാലനിരക്ക് പരിഷ്കരണം ജനുവരി 12നകം നടപ്പാക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരക്ക് പരിഷ്കരണത്തിനായി നിയോഗിച്ച ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് വൈകുമെന്നതിനാല്‍ അടിയന്തരസാഹചര്യം പരിഗണിച്ച് കമ്മിറ്റിയോട് ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും നിരക്ക് പരിഷ്കരണം. രണ്ടുമാസത്തിനിടെ കേന്ദ്രം പെട്രോള്‍വില 18 ശതമാനം വര്‍ധിപ്പിച്ചതിനാലാണ് നിരക്ക് പരിഷ്കരണമെന്ന് മന്ത്രി പറഞ്ഞു. മറ്റാവശ്യങ്ങളില്‍ ചര്‍ച്ച ജനുവരി 19ന്. കെ കെ ദിവാകരന്‍ എംഎല്‍എ, പി വി കൃഷ്ണന്‍, പട്ടം വാമദേവന്‍നായര്‍ (സിഐടിയു), പട്ടം ശശിധരന്‍ (എഐടിയുസി), കെ സി രാമചന്ദ്രന്‍ (ഐഎന്‍ടിയുസി), കെ ഗംഗാധരന്‍ (ബിഎംഎസ്), എസ് മനോഹരന്‍ (എച്ച്എംഎസ്), പൂവച്ചല്‍ നാസര്‍ (യുടിയുസി), യു പോക്കര്‍ (എസ്ടിയു), ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടി പി സെന്‍കുമാര്‍, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി വി പി ജോയി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

    ReplyDelete