Monday, January 31, 2011

സംസ്ഥാന സഹകരണ യൂണിയന്‍: ഇടതുപക്ഷത്തിന് വന്‍വിജയം

സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനല്‍ വിജയിച്ചു. മത്സരം നടന്ന അപ്പെക്സ് മണ്ഡലത്തില്‍ കോലിയക്കോട് കൃഷ്ണന്‍നായരും കെ എം ജോസഫും വിജയിച്ചു. പോള്‍ചെയ്ത 13 വോട്ടില്‍ എട്ട് വോട്ട് എല്‍ഡിഎഫ് നേടി. എറണാകുളം റവന്യൂ ജില്ലാ പ്രതിനിധി മണ്ഡലത്തില്‍ പോള്‍ചെയ്ത ഏഴ് വോട്ടില്‍ നാലെണ്ണം കരസ്ഥമാക്കി ടി എസ് ഷമുഖദാസ് വിജയിച്ചു. ജീവനക്കാരുടെ മണ്ഡലത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സ്ഥാനാര്‍ഥി എന്‍ വി അജയകുമാറിനെ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തു. പോള്‍ചെയ്ത 95 വോട്ടില്‍ 81 വോട്ട് കെസിഇയു നേടി. കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിക്ക് 14 വോട്ടുമാത്രമാണ് ലഭിച്ചത്.

സംസ്ഥാന സഹകരണ യൂണിയനിലെ 13 സ്ഥാനങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം മെഹബൂബ് (ജില്ലാബാങ്ക്), അനു വിജയനാഥ് (വനിതാമണ്ഡലം), കെ ആര്‍ ശോധരന്‍ (പട്ടികജാതി/പട്ടികവര്‍ഗ മണ്ഡലം), അഡ്വ. എന്‍ ദാമോദരന്‍നായര്‍ (തിരുവനന്തപുരം), ജി വിക്രമന്‍ (കൊല്ലം), ആര്‍ ഉണ്ണിക്കൃഷ്ണപിള്ള (പത്തനംതിട്ട), എം ശശികുമാര്‍ (ആലപ്പുഴ), കെ എന്‍ രവി (കോട്ടയം), വി എം എം ബഷീര്‍ (ഇടുക്കി), പി കെ പുഷ്പാകരന്‍ (തൃശൂര്‍), കെ ഡി പ്രസേനന്‍ (പാലക്കാട്), ബാബു പറശേരി (കോഴിക്കോട്), ഇ നാരായണന്‍ (കണ്ണൂര്‍) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

ദേശാഭിമാനി 310111

2 comments:

  1. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനല്‍ വിജയിച്ചു. മത്സരം നടന്ന അപ്പെക്സ് മണ്ഡലത്തില്‍ കോലിയക്കോട് കൃഷ്ണന്‍നായരും കെ എം ജോസഫും വിജയിച്ചു. പോള്‍ചെയ്ത 13 വോട്ടില്‍ എട്ട് വോട്ട് എല്‍ഡിഎഫ് നേടി. എറണാകുളം റവന്യൂ ജില്ലാ പ്രതിനിധി മണ്ഡലത്തില്‍ പോള്‍ചെയ്ത ഏഴ് വോട്ടില്‍ നാലെണ്ണം കരസ്ഥമാക്കി ടി എസ് ഷമുഖദാസ് വിജയിച്ചു. ജീവനക്കാരുടെ മണ്ഡലത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സ്ഥാനാര്‍ഥി എന്‍ വി അജയകുമാറിനെ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തു. പോള്‍ചെയ്ത 95 വോട്ടില്‍ 81 വോട്ട് കെസിഇയു നേടി. കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിക്ക് 14 വോട്ടുമാത്രമാണ് ലഭിച്ചത്.

    ReplyDelete
  2. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സഹകരണ പുരോഗമന മുന്നണിക്ക് ഉജ്വലവിജയം. 13 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഒന്‍പത് പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പുനടന്ന നാല് സീറ്റിലും എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന അംഗങ്ങള്‍ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെന്‍ട്രല്‍, സതേ റീജിയ ജനറല്‍ വിഭാഗത്തിലേക്ക് സി ആര്‍ ദാസ്-132, ബി ശശികുമാര്‍-140, ചവറ കെ എസ് പിളള-146, പി സോമനാഥന്‍-143 വോട്ടും നേടി. ഇവര്‍ക്കെതിരെ മത്സരിച്ച പി യു അമീര്‍ നാലും പോള്‍ മണലില്‍ എട്ടും പളളികുന്നം ഖാലിദ് ഒന്നു വീതം വോട്ട് നേടി. ഭാരവാഹികളെ 8ന് തീരുമാനിക്കും. ജനറല്‍ വിഭാഗത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഏഴാച്ചേരി രാമചന്ദ്രന്‍, സുജ സൂസന്‍ ജോര്‍ജ് എന്നിവരും പട്ടികജാതി, പട്ടികവര്‍ഗ സംവരണം എസ് രമേശന്‍, നോര്‍ത്തേ റീജിയനില്‍ പി അപ്പുക്കുട്ടന്‍, പി വി കെ പനയാല്‍, വനിതാസംവരണം ജാനമ്മ കുഞ്ഞുണ്ണി, സെന്‍ട്രല്‍ റീജിയ വനിതാസംവരണം ബി സരസ്വതിയമ്മ, സതേ റീജിയ വനിതാസംവരണം ഡോ. ആര്‍ ബി രാജലക്ഷമി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി ജി സുധാകരന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ കോട്ടയത്തെ ആസ്ഥാനത്തെത്തി വോട്ട് രേഖപ്പെടുത്തി.

    ReplyDelete