Saturday, March 19, 2011

കേരളം ഇഎംഎസ് സ്മരണപുതുക്കി

കേരളം ഇഎംഎസ് സ്മരണപുതുക്കി. നിയമസഭാമന്ദിരത്തിനു മുന്നിലുള്ള ഇഎംഎസ് പ്രതിമയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍,സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍,എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.അരാഷ്ട്രീയവാദത്തിനെതിരെയുള്ള പോരട്ടത്തില്‍ ഇഎംഎസിന്റെ സ്മരണ എന്നും പ്രചോദനമാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.നാട്ടിന്‍പുറങ്ങളില്‍പോലും ലോകമുതലാളിത്തം അരാഷ്ട്രീയവാദത്തിലൂടെ ഇടതുപക്ഷ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള അവസരമായും ഇഎംഎസിന്റെ ഓര്‍മ്മകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതേതരഇന്ത്യക്കും അഴിമതിവിരുദ്ധപോരാട്ടത്തിനും ഇഎംഎസ് സ്മരണപ്രചോദനമാകുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.ആദ്യത്തെ മന്ത്രിസഭയിലൂടെ അദ്ദേഹം തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ എല്‍ഡ്എഫ് തുടരുകയാണെന്നും വിഎസ് പറഞ്ഞു. ഇഎംഎസ് അക്കാദമിയില്‍ നടന്ന അനുസ്മരണത്തില്‍ പിണറായി വിജയന്‍ സംസാരിച്ചു. എകെജി സെന്ററില്‍ സംസ്ഥാനസെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ പതാകയുയര്‍ത്തി.തിരുവനന്തപുരം ദേശാഭിമാനിയില്‍ കെപി രവീന്ദ്രനാഥ് പതാകയുയര്‍ത്തി. റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ പ്രഭാഷണം നടത്തി. കൊച്ചി യൂണിറ്റില്‍ മാനേജര്‍ സിഎന്‍ മോഹനന്‍ പതാകയുയര്‍ത്തി.എംഎം ലോറന്‍സ് പ്രഭാഷണം നടത്തി.

1 comment:

  1. കേരളം ഇഎംഎസ് സ്മരണപുതുക്കി. നിയമസഭാമന്ദിരത്തിനു മുന്നിലുള്ള ഇഎംഎസ് പ്രതിമയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍,സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍,എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.അരാഷ്ട്രീയവാദത്തിനെതിരെയുള്ള പോരട്ടത്തില്‍ ഇഎംഎസിന്റെ സ്മരണ എന്നും പ്രചോദനമാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.നാട്ടിന്‍പുറങ്ങളില്‍പോലും ലോകമുതലാളിത്തം അരാഷ്ട്രീയവാദത്തിലൂടെ ഇടതുപക്ഷ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള അവസരമായും ഇഎംഎസിന്റെ ഓര്‍മ്മകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete