Sunday, March 27, 2011

ഇത് ഞങ്ങളുടെ സര്‍ക്കാര്‍

'ഞങ്ങളുടെ വോട്ട് നിങ്ങള്‍ക്കുതന്നെ'

കരുനാഗപ്പള്ളി:

'പണ്ടൊക്കെ പട്ടിണിക്കൂലിയായിരുന്നു. ഇന്ന് പണിചെയ്താല്‍ കൈനിറയെ കാശുകിട്ടും'- ആദിനാട് അച്ചേത്ത് കോര്‍പറേഷന്‍ ഫാക്ടറിയിലെ കശുവണ്ടിത്തൊഴിലാളി നല്ലവീട് തെക്കേതറയില്‍ സുഭദ്ര (58)യുടെ മുഖത്ത് ചിരിപടര്‍ന്നു. 'എല്‍ഡിഎഫ് സര്‍ക്കാരാണ് പാവപ്പെട്ട ഞങ്ങളോട് കാരുണ്യം കാട്ടുന്നത്. എന്റെ വോട്ട് മോനുതന്നെ'- എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ കരംഗ്രഹിച്ച് സുഭദ്ര പറഞ്ഞു.

സുഭദ്ര 36 വര്‍ഷമായി അച്ചേത്ത് ഫാക്ടറിയിലെ തൊഴിലാളിയാണ്. പട്ടിണിയും പരിവട്ടവും മാത്രമായിരുന്നു കൂട്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം സുഭിക്ഷമായിരുന്നു. കൂലികൂട്ടി നല്‍കി. ബോണസ് കൃത്യമായി നല്‍കി. വര്‍ഷത്തില്‍ എല്ലാദിവസവും പണിയുമുണ്ട്. ചെയ്യുന്ന ജോലിക്ക് കൂലികിട്ടാന്‍ സമരം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റംവന്നതില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്ന് സുഭദ്ര പറഞ്ഞു. 1972ല്‍ ഒരുകിലോ തോട്ടണ്ടി തല്ലിയാല്‍ 75 പൈസയായിരുന്നു കൂലി. ദിവസം ഏഴുരൂപ കിട്ടും. 2006ല്‍ കൂലി 8.11 രൂപയായി. ഇപ്പോള്‍ തല്ലിന് 22.36 രൂപയും പീലിങ്ങിന് 28.44രൂപയും കിട്ടുന്നു. തൊഴിലാളികളുടെ സുവര്‍ണകാലമാണിത്. ഒരുവര്‍ഷം 250 മുതല്‍ 300 ദിവസംവരെ പണിയുമുണ്ട്.

തൊഴിലാളികളെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ ശനിയാഴ്ച രാവിലെയാണ് സി ദിവാകരന്‍ ഫാക്ടറിയില്‍ എത്തിയത്. ഞങ്ങള്‍ക്ക് 21.5 ശതമാനം ബോണസ് ലഭിക്കുന്നു. ഓണം ഉത്സവകാലമാണ്. പെന്‍ഷന്‍ 110ല്‍നിന്നും 400 രൂപയാക്കി. ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും വോട്ട് എല്‍ഡിഎഫിനുതന്നെ- തൊഴിലാളികള്‍ സ്ഥാനാര്‍ഥിക്ക് ഉറപ്പു നല്‍കി.

കശുവണ്ടിത്തൊഴിലാളികള്‍ മനസ്സ് തുറന്നു; ഇത് ഞങ്ങളുടെ സര്‍ക്കാര്‍

കുണ്ടറ:

'ഇടതുപക്ഷം എന്നാല്‍ കശുവണ്ടിത്തൊഴിലാളികളുടെ ജീവിതഭദ്രത എന്നാണ്. യുഡിഎഫ് എന്നാലോ...' ചോദ്യം മുഴുമിക്കും മുമ്പുതന്നെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പറയും കശുവണ്ടിത്തൊഴിലാളികളുടെ ദുരന്തം എന്ന്. കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിക്ക് കശുവണ്ടി മേഖലയില്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിലാണ് തൊഴിലാളികള്‍ മനസ്സ് തുറന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ കൂലി കൂട്ടുകയും 280 തൊഴില്‍ദിനങ്ങള്‍ നല്‍കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ആദരവ് സ്നേഹഹാരങ്ങളായി അവര്‍ എം എ ബേബിക്ക് ചാര്‍ത്തി. പത്തും പതിമൂന്നും തൊഴില്‍ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന, കുടിവറുപ്പും തൊഴില്‍ ചൂഷണവും കൊടികുത്തിവാണ യുഡിഎഫ് ഭരണം ഇനി ഒരിക്കല്‍കൂടി തിരികെ എത്താതിരിക്കാനുള്ള പ്രതിജ്ഞ പുതുക്കല്‍കൂടിയായി എം എ ബേബിയുടെ സ്വീകരണ പരിപാടി.

മണ്ഡലത്തിന്റെ കരുത്തായ കശുവണ്ടിത്തൊഴിലാളികളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കാനെത്തിയ എം എ ബേബിയെ ഹൃദ്യമായാണ് തൊഴിലാളികള്‍ എതിരേറ്റത്. ചിരപരിചിതനായ സ്ഥാനാര്‍ഥിയെ സ്നേഹപൂര്‍വം കൈപിടിച്ചു കുലുക്കി വിജയം ആശംസിക്കാന്‍ തൊഴിലാളികള്‍ മത്സരിക്കുന്നത് കാണാമായിരുന്നു. ഓരോരുത്തരുടെയും അടുത്തുചെന്ന് സ്നേഹാന്വേഷണങ്ങള്‍ നടത്തിയശേഷം ലഘുപ്രസംഗവും കഴിഞ്ഞാണ് ഓരോ കേന്ദ്രങ്ങളിലും സ്വീകരണം. ഹാരമണിയിക്കാന്‍ എത്തുന്ന തൊഴിലാളികള്‍ പ്രിയനേതാവിനോട് അല്‍പ്പം കുശലം പറയും. വിളംബരനാടിന്റെ വികസന നായകനെ തൊഴിലാളികള്‍ സ്നേഹംകൊണ്ട് മൂടുമ്പോള്‍ കാഴ്ചക്കാര്‍ ആവേശത്തിലാകും.

ദേശാഭിമാനി 270311

3 comments:

  1. 'പണ്ടൊക്കെ പട്ടിണിക്കൂലിയായിരുന്നു. ഇന്ന് പണിചെയ്താല്‍ കൈനിറയെ കാശുകിട്ടും'- ആദിനാട് അച്ചേത്ത് കോര്‍പറേഷന്‍ ഫാക്ടറിയിലെ കശുവണ്ടിത്തൊഴിലാളി നല്ലവീട് തെക്കേതറയില്‍ സുഭദ്ര (58)യുടെ മുഖത്ത് ചിരിപടര്‍ന്നു. 'എല്‍ഡിഎഫ് സര്‍ക്കാരാണ് പാവപ്പെട്ട ഞങ്ങളോട് കാരുണ്യം കാട്ടുന്നത്. എന്റെ വോട്ട് മോനുതന്നെ'- എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ കരംഗ്രഹിച്ച് സുഭദ്ര പറഞ്ഞു.

    ReplyDelete
  2. 1972ല്‍ ഒരുകിലോ തോട്ടണ്ടി തല്ലിയാല്‍ 75 പൈസയായിരുന്നു കൂലി. ദിവസം ഏഴുരൂപ കിട്ടും. 2006ല്‍ കൂലി 8.11 രൂപയായി. ഇപ്പോള്‍ തല്ലിന് 22.36 രൂപയും പീലിങ്ങിന് 28.44രൂപയും കിട്ടുന്നു. ..

    was there any difference in any other working field? currently any layman get 300rs for one day work.

    ReplyDelete
  3. >>>'പണ്ടൊക്കെ പട്ടിണിക്കൂലിയായിരുന്നു. ഇന്ന് പണിചെയ്താല്‍ കൈനിറയെ കാശുകിട്ടും'- ആദിനാട് അച്ചേത്ത് കോര്‍പറേഷന്‍ ഫാക്ടറിയിലെ കശുവണ്ടിത്തൊഴിലാളി നല്ലവീട് തെക്കേതറയില്‍ സുഭദ്ര (58)യുടെ മുഖത്ത് ചിരിപടര്‍ന്നു. 'എല്‍ഡിഎഫ് സര്‍ക്കാരാണ് പാവപ്പെട്ട ഞങ്ങളോട് കാരുണ്യം കാട്ടുന്നത്. എന്റെ വോട്ട് മോനുതന്നെ'- എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ കരംഗ്രഹിച്ച് സുഭദ്ര പറഞ്ഞു. <<<<

    വോട്ടു തരില്ല എന്ന് പറഞ്ഞാല്‍ തല്ലു കിട്ടിയാലോ...?

    ReplyDelete