Tuesday, March 29, 2011

ശ്രീരാമകൃഷ്ണന്‍ സൈബര്‍ പ്രചാരണം തുടങ്ങി

പൊന്നാനി: എല്‍ഡിഎഫ് പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. എസ്എഫ്ഐയില്‍ സഹപ്രവര്‍ത്തകരായിരുന്ന ഐടി വിദഗ്ധരും അക്ഷയ പ്രവര്‍ത്തകരും ചേര്‍ന്നാണ് വെബ്സൈറ്റിന് രൂപംനല്‍കിയത്. ശ്രീരാമകൃഷ്ണന്റെ വ്യക്തിപരമായ വിവരങ്ങള്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍, സമരസംഘടനാ പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രങ്ങള്‍, ദേശീയ- സാര്‍വദേശീയ പരിപാടികളിലും പ്രക്ഷോഭങ്ങളിലും പി ശ്രീരാമകൃഷ്ണന്റെ സാന്നിധ്യം വ്യക്തമാക്കുന്ന വിവരങ്ങളും ചിത്രങ്ങളും തുടങ്ങിയവയാണ് വെബ്സൈറ്റിലുള്ളത്. മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍നടന്ന വികസന പ്രവര്‍ത്തനങ്ങളും വികസന രേഖയാക്കി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഐടിഐ ജീവനക്കാരെ സംഘടിപ്പിച്ച് ശ്രീരാമകൃഷ്ണന്റെ മുന്‍കൈയില്‍ രൂപംനല്‍കിയ 'സ്പൈക്' എന്ന സംഘടന രൂപംകൊടുത്ത ഫേസ്ബുക്കും വെബ്സൈറ്റിനോടൊപ്പമുണ്ട്.



web site

Facebook page

4 comments:

  1. എല്‍ഡിഎഫ് പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു.

    ReplyDelete
  2. പ്രതീക്ഷിച്ചത് പോലെ, പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ കാണുന്ന പോലെ, അവസാനം വെബ്സൈറ്റ് അഡ്രസ്‌ കൊടുത്തിട്ടില്ല
    പാഴൂര്‍ പടി പോയി, പ്രശനം വച്ച് നോക്കട്ടെ അല്ലെ
    വെറുതെ വാര്‍ത്ത കൊടുത്താല്‍ മാത്രം പോര,,, മുഴുവന്‍ വിവരവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ലേ

    ReplyDelete
  3. കൊടുത്തിട്ടുണ്റ്റല്ലോ താഴെയായി..ഫേസ്ബുക്ക് ലിങ്കും ഉണ്ട്.

    ReplyDelete
  4. കമന്റിനു നന്ദി..കൊടുത്തിരുന്ന ലിങ്കുകള്‍ വലിയ അക്ഷരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഉള്ളിലും ചേര്‍ത്തിട്ടുണ്ട്. നോക്കുമല്ലോ.

    ReplyDelete