Tuesday, March 29, 2011

രാജാജി തടസ ഹര്‍ജി നല്‍കി

തൃശൂര്‍: രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി തടഞ്ഞ കേസില്‍ ഒല്ലൂര്‍ എം എല്‍ എ രാജാജി മാത്യു തോമസ് സുപ്രിം കോടതിയില്‍ കേവിയറ്റ് ഹര്‍ജി നല്‍കി. കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ടാണ് തടസ്സഹര്‍ജി നല്‍കിയിരിക്കുന്നത്. മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. രാജാജി നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തടഞ്ഞുകൊണ്ടും അരിവിതരണം ചെയ്യുന്നതില്‍ തെറ്റില്ലെന്നും വിധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായത്. ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയെ സമീപിക്കാനിരിക്കെയാണ് രാജാജിയുടെ നടപടി. നേരത്തെ രാജാജി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ പാവപ്പെട്ട പാവങ്ങളുടെ കൂരയില്‍ രണ്ടു നേരവും കഞ്ഞി ഉറപ്പാക്കുന്നതിന് ഏതറ്റം വരെയും താന്‍ പോകുമെന്ന് രാജാജി പറഞ്ഞു.

രണ്ട് രൂപ അരി: അപേക്ഷ വെള്ളക്കടലാസില്‍ നല്‍കിയാല്‍ മതി

തിരുവനന്തപുരം: രണ്ട് രൂപ നിരക്കിലുള്ള അരി ലഭിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് വെള്ളക്കടലാസില്‍ അപേക്ഷ നല്‍കിയാല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രണ്ട് രൂപ നിരക്കില്‍ ഇപ്പോള്‍ അരി ലഭിച്ചുകൊണ്ടിരിക്കുന്ന 41 ലക്ഷം കാര്‍ഡുടമകള്‍ പുതിയ അപേക്ഷ ഫാറം പൂരിപ്പിച്ച് നല്‍കേണ്ടതില്ല. പുതിയതായി രണ്ട് രൂപയ്ക്ക് അരി ലഭിക്കേണ്ട വിഭാഗങ്ങള്‍ മാത്രം അപേക്ഷ നല്‍കിയാല്‍ മതിയാകും. അപേക്ഷ വെള്ള പേപ്പറില്‍ നല്‍കിയാല്‍ മതി. ഫോട്ടോ പതിപ്പിക്കേണ്ടതില്ല. സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതാണെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

കമ്മിഷന്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: രണ്ടു രൂപയുടെ അരി വിതരണം വിലക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയെ സമീപിച്ചു. ബി പി എല്‍, എ പി എല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി തടഞ്ഞ ഇലക്ഷന്‍ കമ്മിഷന്റെ നടപടി അധികാര പരിധിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. സി പി ഐ നേതാവും എം എല്‍ എയുമായ രാജാജി മാത്യു തോമസ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി നടപടി.

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു രൂപ അരിവിതരണം മാതൃകാ പെരുമാറ്റചട്ട ലംഘനമെന്നു പറഞ്ഞായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിയത്. സംസ്ഥാനത്ത് നിലവിലുള്ള പദ്ധതി വ്യാപിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

1 comment:

  1. ണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി തടഞ്ഞ കേസില്‍ ഒല്ലൂര്‍ എം എല്‍ എ രാജാജി മാത്യു തോമസ് സുപ്രിം കോടതിയില്‍ കേവിയറ്റ് ഹര്‍ജി നല്‍കി. കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ടാണ് തടസ്സഹര്‍ജി നല്‍കിയിരിക്കുന്നത്. മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. രാജാജി നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തടഞ്ഞുകൊണ്ടും അരിവിതരണം ചെയ്യുന്നതില്‍ തെറ്റില്ലെന്നും വിധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായത്. ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയെ സമീപിക്കാനിരിക്കെയാണ് രാജാജിയുടെ നടപടി. നേരത്തെ രാജാജി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ പാവപ്പെട്ട പാവങ്ങളുടെ കൂരയില്‍ രണ്ടു നേരവും കഞ്ഞി ഉറപ്പാക്കുന്നതിന് ഏതറ്റം വരെയും താന്‍ പോകുമെന്ന് രാജാജി പറഞ്ഞു

    ReplyDelete