Sunday, March 27, 2011

നരാധമന്മാരെ കൈയ്യാമം വയ്ക്കുമോയെന്ന് കാത്തിരുന്നു കാണാം: വി എസ്

ജനസാക്ഷ്യം

അടൂര്‍: അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും കൈയ്യാമം വച്ച് നടത്തിക്കുമോയെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിന് മുന്നോടിയായാണ് അഴിമതിക്കാരായ രണ്ടുപേര്‍ ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുന്നത്. അടൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അടൂര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍ണറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്. അഴിമതിക്കാരോടും സര്‍ക്കാര്‍ സ്വത്ത് തട്ടിയെടുക്കുന്നവര്‍ക്കെതിരെയും കര്‍ശന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. പെണ്‍കുട്ടികളെ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. കേസിന്റെ സ്വഭാവമനുസരിച്ച് അതിന് ചിലപ്പോള്‍ കാലതാമസം വരാം. വേഗം കേസ് നടന്നാല്‍ വേഗം കൈയ്യാമം വച്ച് തെരുവില്‍ നടത്തും-വി എസ് പറഞ്ഞു.

എല്‍ഡിഎഫിനെതിരെ അബദ്ധജഡിലങ്ങളായ പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ കൈയില്‍നിന്ന് കെട്ടിവെക്കാന്‍ കാശ് വാങ്ങിയതിന് മാപ്പ് പറയണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഉമ്മന്‍ചാണ്ടിയുടെ അഹന്തയാണ് ഇതിലൂടെ വെളിവാകുന്നത്. ഉമ്മന്‍ചാണ്ടി അംഗമായ മന്ത്രിസഭയുടെ കാലത്തായിരുന്നു വെടിവെപ്പ്. ആ ഉത്തരവാദിത്വത്തില്‍നിന്ന് അന്നത്തെ സര്‍ക്കാരിന് ഒഴിയാനാകില്ല. വെടിവെപ്പ് തെറ്റായിരുന്നുവെന്ന് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ തന്നെ പറഞ്ഞു. താന്‍ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുകയാണെന്നായിരുന്നു പ്രചാരണം. ആര്‍ക്കെതിരെയും പ്രതികാര നടപടികള്‍ കൈക്കൊണ്ടിട്ടില്ല. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി കൈക്കൊള്ളും. വി എസ് പറഞ്ഞു

ദേശാഭിമാനി 270311

2 comments:

  1. അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും കൈയ്യാമം വച്ച് നടത്തിക്കുമോയെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിന് മുന്നോടിയായാണ് അഴിമതിക്കാരായ രണ്ടുപേര്‍ ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുന്നത്. അടൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അടൂര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍ണറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്. അഴിമതിക്കാരോടും സര്‍ക്കാര്‍ സ്വത്ത് തട്ടിയെടുക്കുന്നവര്‍ക്കെതിരെയും കര്‍ശന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. പെണ്‍കുട്ടികളെ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. കേസിന്റെ സ്വഭാവമനുസരിച്ച് അതിന് ചിലപ്പോള്‍ കാലതാമസം വരാം. വേഗം കേസ് നടന്നാല്‍ വേഗം കൈയ്യാമം വച്ച് തെരുവില്‍ നടത്തും-വി എസ് പറഞ്ഞു.

    ReplyDelete
  2. ഉം. കുറച്ച് പുളിക്കും.. എന്തേ കിളിരൂര്‍ കഴിഞ്ഞ നാലു വര്‍ഷം അണ്ണന്‍ ഉറങ്ങുകയായിരുന്നോ? ടോട്ടല്‍ ഫോര്‍ യൂ എന്നൊരു കേസ് കേട്ടിരുന്നോ ആവോ?

    ReplyDelete