Saturday, March 26, 2011

ഞങ്ങള്‍ സന്തുഷ്ടരാണ്

കല്‍പ്പറ്റ:'എല്‍ഡിഎഫ് സര്‍ക്കാറിന്റെ ക്ഷേമപെന്‍ഷന്‍ കിട്ടുന്നത് കൊണ്ട് എന്റെ അത്യാവശ്യ ചെലവുകള്‍ കഴിഞ്ഞ് പോകുന്നു.മക്കളെ എന്തിനും ഏതിനും ആശ്രയിക്കേണ്ടി വരുന്നില്ല. ഇപ്പോള്‍ പെന്‍ഷന്‍ മാസം 300 രൂപയാണ് കിട്ടുന്നത്. പെന്‍ഷന്‍ 400 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവയാണ്. ഇനിയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് കാര്യമുള്ളൂ'. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്ന പുളിയാര്‍ മല കരടിമണ്‍ കോളനിയിലെ 72 വയസ്സായ കായമ്മക്ക് തനിക്ക് പണം തരുന്ന സര്‍ക്കാറിനെകുറിച്ച് പറയുമ്പോള്‍ സന്തോഷം.

വാര്‍ധ്യകാല പെന്‍ഷന്‍ വാങ്ങുന്ന 74 വയസ്സായ കൊച്ചിക്കുമുണ്ട് എല്‍ഡിഎഫ് സര്‍ക്കാറിനെകുറിച്ച് പറയാന്‍ ഏറെ കാര്യങ്ങള്‍. അവര്‍ സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷനുകളെകുറിച്ച് നിര്‍ത്താതെ സംസാരിച്ചു.'വാര്‍ധക്യ കാലത്ത് മരുന്ന് വാങ്ങാനുംഅത്യാവശ്യ സ്വന്തം കാര്യങ്ങള്‍ നോക്കാനും സര്‍ക്കാര്‍ തരുന്ന പണം സഹായകമാവുന്നു. പാവങ്ങളുടെ മനസ്സറിയുന്ന സര്‍ക്കാറാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അധികാരത്തില്‍ വരണം. എന്നാല്‍ ഞങ്ങക്ക് സുഖമായി ജീവിക്കാം'.കൊച്ചി പറയുന്നു. ഇത് ശാന്ത....പുളിയാര്‍മല കരടിമണല്‍ കോളനിയില്‍ താമസം. സര്‍ക്കാറിന്റെ വിധവ പെന്‍ഷന്‍ ലഭിക്കുന്നവരില്‍ ഒരാള്‍. ഭര്‍ത്താവ് മരിച്ചെങ്കിലും സര്‍ക്കാര്‍ തരുന്ന വിധവ പെന്‍ഷന്‍ അത്യാവശ്യ സഹായകമാണ്. മക്കളായ മിനി, വിവേക് എന്നിവരുടെ കല്യാണം കഴിഞ്ഞു. 'സര്‍ക്കാര്‍ തരുന്ന ഈ സഹായം വളരെ ഉപകാര പ്രദമാണ്. സര്‍ക്കാര്‍ ഇനിയും വരണം അധികാരത്തില്....'ശാന്ത പറയുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ കേവലം 110 രൂപയായിരുന്ന ക്ഷേമപെന്‍ഷനുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയത്. അത് വീണ്ടും വര്‍ധിപ്പിച്ച് 400 രൂപയാക്കാന്‍ പോകുന്നു. 60 വയസ്സ് കഴിഞ്ഞ പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നത്. 1980-ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് സര്‍ക്കാറാണ് കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ആദ്യമായി നല്‍കിയത്. 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്താകെ വിവിധ ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നത്. ജില്ലയില്‍ നാലു വര്‍ഷം കൊണ്ട് 30 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകളായി വിതരണം ചെയ്തത്്. വൃദ്ധര്‍, വികലാംഗര്‍, അവിവാഹിതകള്‍,വിധവകള്‍, വിവാഹ ധനസഹായം, എന്നീ വിഭാഗത്തില്‍ 17.88 കോടി രൂപ നല്‍കി. ജില്ലയിലെ അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് സ്നേഹസ്പര്‍ശം എന്ന പേരില്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന പദ്ധതി ആരംഭിച്ചു.

ദേശാഭിമാനി 250311

1 comment:

  1. 'എല്‍ഡിഎഫ് സര്‍ക്കാറിന്റെ ക്ഷേമപെന്‍ഷന്‍ കിട്ടുന്നത് കൊണ്ട് എന്റെ അത്യാവശ്യ ചെലവുകള്‍ കഴിഞ്ഞ് പോകുന്നു.മക്കളെ എന്തിനും ഏതിനും ആശ്രയിക്കേണ്ടി വരുന്നില്ല. ഇപ്പോള്‍ പെന്‍ഷന്‍ മാസം 300 രൂപയാണ് കിട്ടുന്നത്. പെന്‍ഷന്‍ 400 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവയാണ്. ഇനിയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് കാര്യമുള്ളൂ'. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്ന പുളിയാര്‍ മല കരടിമണ്‍ കോളനിയിലെ 72 വയസ്സായ കായമ്മക്ക് തനിക്ക് പണം തരുന്ന സര്‍ക്കാറിനെകുറിച്ച് പറയുമ്പോള്‍ സന്തോഷം.

    ReplyDelete