Saturday, April 30, 2011

മെയ്‌ദിനം വിജയിപ്പിക്കുക: സിഐടിയു

തൊഴിലാളിവര്‍ഗത്തിന്റെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പ്രതീകമായ മെയ്ദിനം വിജയിപ്പിക്കാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ, യൂണിയന്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മെയ്ദിന പരിപാടികള്‍ തൊഴിലാളികള്‍ സംഘടനാവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കും നവ ഉദാരവല്‍ക്കരണ തീട്ടൂരങ്ങള്‍ക്കുമെതിരെ സ്വന്തം ജീവിതവും അവകാശവും സംരക്ഷിക്കുന്നതിനായി ലോകമെങ്ങും പോരടിക്കുന്ന തൊഴിലാളിവര്‍ഗത്തിന് മെയ്ദിനത്തില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കാം. മൂലധനശക്തികള്‍ക്കെതിരെ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിന് അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യനിര ഉയര്‍ത്താനുള്ള പരിശ്രമം ശക്തമാക്കേണ്ടതുണ്ട്. ഭരണവര്‍ഗത്തിന്റെ പിന്തുണയോടെയുള്ള ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തൊഴിലാളിവര്‍ഗം ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. എല്ലാ ട്രേഡ്യൂണിയനും കൊടിയടയാളം നോക്കാതെ ഒറ്റക്കെട്ടായി സെപ്തംബര്‍ ഏഴിന് രാജ്യവ്യാപകമായി പണിമുടക്കി. ഫെബ്രുവരി 23ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കോടിക്കണക്കിനു തൊഴിലാളികള്‍ ഐക്യപ്രസ്ഥാനത്തില്‍ അണിനിരന്നു. എല്ലാ തൊഴിലാളികളെയും ഉള്‍പ്പെടുത്തി ഐക്യപ്രക്ഷോഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗം ഏറ്റെടുക്കണം. ജനപക്ഷനിലപാടുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കുനേരെ വലതുപക്ഷ പിന്തിരിപ്പന്‍ശക്തികള്‍ അഴിച്ചുവിടുന്ന ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് തൊഴിലാളിവര്‍ഗത്തിന്റെ മുഖ്യകടമയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 300411

1 comment:

  1. തൊഴിലാളിവര്‍ഗത്തിന്റെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പ്രതീകമായ മെയ്ദിനം വിജയിപ്പിക്കാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ, യൂണിയന്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മെയ്ദിന പരിപാടികള്‍ തൊഴിലാളികള്‍ സംഘടനാവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete