Thursday, May 26, 2011

ആരോഗ്യമേഖലയുടെ പുരോഗതി അട്ടിമറിക്കും

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനം എടുത്തുകളയുമെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചതോടെ ചുരുങ്ങിയ കാലംക്കൊണ്ട് ഈ മേഖല കൈവരിച്ച പുരോഗതി അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി. ഡോക്ടര്‍മാരുമായി യുദ്ധത്തിനില്ലെന്ന് പറയുന്ന മന്ത്രി അവരില്‍ ഒരു ചെറുവിഭാഗത്തിന്റെ സമ്മര്‍ദത്തിന് വിധേയനാകുകയാണെന്ന് വ്യക്തം. ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന നടപ്പാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്. ഈ ശമ്പളം നിലനില്‍ക്കേതന്നെ സ്വകാര്യ പ്രാക്ടീസുവഴി രോഗികളെ പിഴിയാനും അവസരമൊരുങ്ങും. രോഗികളെ പരിശോധിക്കുന്നതിന്റെ തിരക്ക് പരമാവധി ഒഴിവാക്കി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ഗവേഷണത്തിനും മറ്റും കൂടുതല്‍ സമയമൊരുക്കുകയായിരുന്നു സ്വകാര്യ പ്രാക്ടീസ് നിരോധനത്തിന്റെ കാതല്‍ . കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഏറെ ഗുണകരമായിരുന്ന ഈ ലക്ഷ്യവും സ്വകാര്യ പ്രാക്ടീസിന്റ മടങ്ങിവരവോടെ അട്ടിമറിക്കപ്പെടും.

സ്ഥാപിത താല്‍പ്പര്യക്കാരായ ഒരുവിഭാഗം ഡോക്ടര്‍മാരുടെ സമ്മര്‍ദത്തിന് മന്ത്രി വിധേയനായെന്ന് കരുതുന്നതായി കേരള സര്‍വകലാശാല മുന്‍ വി സിയും ജനകീയ ഡോക്ടറുമായ ഡോ. ബി ഇക്ബാല്‍ ദേശാഭിമാനിയോടു പറഞ്ഞു. സ്വകാര്യ പ്രാക്ടീസ് ഓപ്ഷണല്‍ ആക്കാനാണ് സാധ്യത. ഡോക്ടര്‍സമൂഹം ഇതുന്നയിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് നിലവില്‍ സ്വകാര്യ പ്രാക്ടീസിന് നിരോധനമുള്ളത്. ഇതു ഈ മേഖലയിലെ സേവന- അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ സഹായകമായി. ഭരണം തുടങ്ങിയില്ല അതിന് മുമ്പുതന്നെയുള്ള മന്ത്രിയുടെ പ്രസ്താവന രോഗികളെ ചൂഷണം ചെയ്തിരുന്ന പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണ്. ഇത്തരം നടപടികള്‍ ഇനിയും പ്രതീക്ഷിക്കാം- ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.

deshabhimani news

1 comment:

  1. സ്ഥാപിത താല്‍പ്പര്യക്കാരായ ഒരുവിഭാഗം ഡോക്ടര്‍മാരുടെ സമ്മര്‍ദത്തിന് മന്ത്രി വിധേയനായെന്ന് കരുതുന്നതായി കേരള സര്‍വകലാശാല മുന്‍ വി സിയും ജനകീയ ഡോക്ടറുമായ ഡോ. ബി ഇക്ബാല്‍ ദേശാഭിമാനിയോടു പറഞ്ഞു. സ്വകാര്യ പ്രാക്ടീസ് ഓപ്ഷണല്‍ ആക്കാനാണ് സാധ്യത. ഡോക്ടര്‍സമൂഹം ഇതുന്നയിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് നിലവില്‍ സ്വകാര്യ പ്രാക്ടീസിന് നിരോധനമുള്ളത്. ഇതു ഈ മേഖലയിലെ സേവന- അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ സഹായകമായി. ഭരണം തുടങ്ങിയില്ല അതിന് മുമ്പുതന്നെയുള്ള മന്ത്രിയുടെ പ്രസ്താവന രോഗികളെ ചൂഷണം ചെയ്തിരുന്ന പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണ്. ഇത്തരം നടപടികള്‍ ഇനിയും പ്രതീക്ഷിക്കാം- ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.

    ReplyDelete