Wednesday, May 25, 2011

ഭരണം നടത്തുന്നത് ജാതിമതസംഘടനകള്‍ പിണറായി

കേരളത്തില്‍ യുഡിഎഫിനു വേണ്ടി ഭരണംനടത്തുന്നത് ജാതിമതസംഘടനകളാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരെ നിശ്ചയിക്കുന്നതും ഭരണം നടത്തുന്നതും ഇവരാണ്.എത്ര പരിതാപകരമായ സ്ഥിതിയാണിതെന്നു മനസിലാക്കണം. കേസില്‍ പ്രതികളായവരെ മന്ത്രിയാക്കണമായിരുന്നോ എന്ന് യുഡിഎഫ് ആലോചിക്കണം. അടൂര്‍ പ്രകാശിനെപ്പോലുള്ളവരുടെ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചതിലൂടെ വിജിലന്‍സിനെ രാഷ്ട്രിയ ആയുധമാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. അധികാരം കിട്ടിയപ്പോള്‍ പഞ്ചായത്തു ഭരണംപോലും വെട്ടിമുറിക്കുന്നു. അധികാരമേറ്റ ഉടന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യപ്രാക്ടീസ് അനുവദിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.രാഷ്ട്രീയപാര്‍ട്ടികളെയും മുന്നണികളും നിലനില്‍ക്കുന്നത് തങ്ങളുടെ പിന്തുണയിലാണെന്ന ചിലജാതിസംഘടനകളുടെ വിചാരം തെറ്റാണ.് എല്ലാ തവണയും സമദൂരസിദ്ധാന്തം സ്വീകരിച്ചിരുന്ന എന്‍എസ്എസ് ഇത്തവണ അതു മാറ്റിയതായി അവര്‍ തന്നെ വ്യക്ത്മാക്കി. ഇങ്ങനെ കടുത്ത നിലപാട് സ്വീകരിച്ചപ്പോഴും എന്‍എസ്എസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തു.ഇത്തവണ സമദൂരമില്ലെന്ന് സുകുമാരന്‍നായരുടെ പ്രസ്താവന കേട്ട ഉടന്‍ എസ്എന്‍ഡിപി നേതാവ് പറഞ്ഞത് ഇത് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ എല്‍ഡിഎഫ് വിജയിക്കുമായിരുന്നു എന്നാണ്. ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. എസ്എന്‍ഡിപിയും ചിലയിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരായി നിന്നു. എന്‍എസ്എസ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണെങ്കിലും അത് തുറന്നു പറഞ്ഞു. ചിലര്‍ ഇതുവരെ പറഞ്ഞിട്ടില്ല.

കോഴിക്കോട് എളമരം കരീമിനെ തോല്‍പ്പിക്കാനായി ചില സംഘടനക്കാര്‍ ശ്രമിച്ചു. എല്‍ഡിഎഫില്‍ നിന്നും എല്ലാ ആനുകൂല്യങ്ങളും കിട്ടിയവരാണിവര്‍ . കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ നല്ലവിജയമാണ് കിട്ടിയത്. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുകയെന്നും ജനങ്ങള്‍ക്കറിയാം. കഴിഞ്ഞ സര്‍ക്കാര്‍ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു. കേരളം സമുദായാടിസ്ഥാനത്തില്‍ നോക്കിയാലും എല്‍ഡിഎഫിനെ കൈവിട്ടിട്ടല്ല.14 സംവരണമണ്ഡലങ്ങളില്‍ 10 സീറ്റും നേടിയത് എല്‍ഡിഎഫാണ്.കഴിഞ്ഞ തവണയുണ്ടായിരുന്നതുപോലെ ക്രൈസ്തവസഭകള്‍ ഇത്തവണ എല്‍ഡിഎഫിനോട് വിരോധംകാട്ടിയില്ല. എല്‍ഡിഎഫിന്റെ ഭരണനേട്ടം അനുഭവിച്ചവര്‍ എല്‍ഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ജാഥകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകരണമാണ് കിട്ടിയത്. ബിജെപി നേരത്തെ വോട്ടു മറിച്ചു കൊടുത്തിരുന്നത് തടയുന്നതിനായി അഖിലേന്ത്യാ നേതാക്കള്‍ തന്നെ പ്രചാരണത്തിനെത്തിയെങ്കിലും കാര്യമുണ്ടായില്ല.. കോഴിക്കോട് സൗത്തില്‍ കഴിഞ്ഞതവണ കിട്ടിയ വോട്ടുകള്‍ കിട്ടിയില്ല. തൃത്താലയില്‍ ബിജെപിക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞെടുപ്പില്‍ ലഭിച്ചവോട്ടുകള്‍ പോലും കിട്ടിയില്ല. യുഡിഎഫിന്റെ തെറ്റായ നടപടികള്‍ക്കെതിരായി ശക്തമായ പ്രതിഷേധം പൊതുസമൂഹം ഉയര്‍ത്തണമെന്നും പിണറായി പറഞ്ഞു.

വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: പതിമൂന്നാം നിയമസഭയില്‍ പ്രതിപക്ഷ നേതാവായി വി എസ് അച്യുതാനന്ദനെ തിരഞ്ഞെടുത്തു. സി പി എം പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് വി എസിനെ തിരഞ്ഞെടുത്തത്. കോടിയേരി ബാലകൃഷ്ണനായിരിക്കും പ്രതിപക്ഷ ഉപനേതാവ്. എം എ ബേബി ചീഫ് വിപ്പാക്കും.  എ കെ ബാലന്‍ നിയമസഭാ കക്ഷി സെക്രട്ടറിയാകും.

deshabhimani 250511

1 comment:

  1. കേരളത്തില്‍ യുഡിഎഫിനു വേണ്ടി ഭരണംനടത്തുന്നത് ജാതിമതസംഘടനകളാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരെ നിശ്ചയിക്കുന്നതും ഭരണം നടത്തുന്നതും ഇവരാണ്.എത്ര പരിതാപകരമായ സ്ഥിതിയാണിതെന്നു മനസിലാക്കണം. കേസില്‍ പ്രതികളായവരെ മന്ത്രിയാക്കണമായിരുന്നോ എന്ന് യുഡിഎഫ് ആലോചിക്കണം. അടൂര്‍ പ്രകാശിനെപ്പോലുള്ളവരുടെ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചതിലൂടെ വിജിലന്‍സിനെ രാഷ്ട്രിയ ആയുധമാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. അധികാരം കിട്ടിയപ്പോള്‍ പഞ്ചായത്തു ഭരണംപോലും വെട്ടിമുറിക്കുന്നു. അധികാരമേറ്റ ഉടന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യപ്രാക്ടീസ് അനുവദിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    ReplyDelete