Thursday, June 30, 2011

മെഡിക്കല്‍ പിജി: 50 ശതമാനത്തിലേറിയാല്‍ അയോഗ്യതയെന്ന് എംസിഐ

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി കോഴ്സുകളില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മാനേജ്മെന്‍റ് പ്രവേശനം നടത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കുമെന്നും സ്ഥാപനത്തിന്‍റ അംഗീകാരം റദ്ദാക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. അമ്പത് ശതമാനത്തില്‍ കൂടുതല്‍ പ്രവേശനം നടത്തുന്നതു ചട്ട വിരുദ്ധമാണെന്നും എംസിഐ പറഞ്ഞു. എംസിഐയ്ക്ക് നിയമപ്രകാരം നീങ്ങാവുന്നതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പിജി സീറ്റുകളുടെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിനുള്ള സമയപരിധി ജൂലൈ ഒന്നുവരെ സുപ്രീം കോടതി നീട്ടി. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഹൈക്കോടതിയിലുള്ള കേസിെന്‍റ തീര്‍പ്പനുസരിച്ചാവും തുടര്‍നടപടികളെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം എംബിബിഎസ് പ്രവേശനത്തിന് സ്വന്തമായി പരീക്ഷ നടത്താന്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലില്‍ ഉള്‍പ്പെടാത്ത 11 കോളേജുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കുന്നതിനാല്‍ ഈ കോളേജുകള്‍ക്ക് സ്വന്തമായി പരീക്ഷ നടത്താന്‍ അനുമതി നല്‍കുന്നതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. ജൂലൈ 15നുള്ളില്‍ പരീക്ഷയും 20നുള്ളില്‍ ഫലവും പ്രഖ്യാപിക്കണം.

deshabhimani 300611

1 comment:

  1. മെഡിക്കല്‍ പിജി കോഴ്സുകളില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മാനേജ്മെന്‍റ് പ്രവേശനം നടത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കുമെന്നും സ്ഥാപനത്തിന്‍റ അംഗീകാരം റദ്ദാക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. അമ്പത് ശതമാനത്തില്‍ കൂടുതല്‍ പ്രവേശനം നടത്തുന്നതു ചട്ട വിരുദ്ധമാണെന്നും എംസിഐ പറഞ്ഞു. എംസിഐയ്ക്ക് നിയമപ്രകാരം നീങ്ങാവുന്നതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പിജി സീറ്റുകളുടെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിനുള്ള സമയപരിധി ജൂലൈ ഒന്നുവരെ സുപ്രീം കോടതി നീട്ടി. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഹൈക്കോടതിയിലുള്ള കേസിെന്‍റ തീര്‍പ്പനുസരിച്ചാവും തുടര്‍നടപടികളെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

    ReplyDelete