Monday, June 27, 2011

അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓര്‍മകളില്‍ ...

പയ്യന്നൂര്‍ : കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊന്ന കഥ അടിയന്തരാവസ്ഥയിലെ തടവുകാരന്‍ കാനായിയിലെ സി കൃഷ്ണന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കത് വിശ്വസിക്കാനായില്ല. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോറോം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹ്യുമാനിറ്റീസ് അസോസിയേഷന്‍ നടത്തിയ "ഓര്‍മകളിലെ അടിയന്തരാവസ്ഥ" ഉദ്ഘാടനം ചെയ്യവേയാണ്അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ കുട്ടികളുമായി പങ്കുവച്ചത്.

ഓടുന്ന പൊലീസ് ജീപ്പിന് തീവച്ച് ഡിവൈഎസ്പിയോടൊപ്പം ആത്മാഹുതിചെയ്ത അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ , പൊലീസ് കസ്റ്റഡിയില്‍ മരിച്ച വര്‍ക്കല വിജയന്‍ എന്നിവരുടെ കഥകളും കൃഷ്ണന്‍ കുട്ടികളോട് പറഞ്ഞു. അന്ന് പൊലീസ് മര്‍ദനമേറ്റ കൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറാം ബ്ലോക്ക് തടവുകാരനായിരുന്നു. ചടങ്ങില്‍ കെ എം സുരേഷ് അധ്യക്ഷനായി. പി ജയരാജന്‍ , കെ വി സുനില്‍ , വി വി മധു, പി വി വിജയന്‍ , രാഹുല്‍ , കെ മുര്‍ഷിദ, എം അശ്വതി, കെ ഹരിത, ഉമ്മര്‍ , കെ ദീപ, മിഥുന്‍ , സൂര്യ, ശ്രീപ്രിയ, ജിതിന്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ച് അയ്യപ്പപ്പണിക്കര്‍ എഴുതിയ കടുക്ക, വൈലോപ്പിള്ളിയുടെ കാര്‍ട്ടൂണ്‍ കവിതകള്‍ , സച്ചിദാനന്ദന്റെ നാവുമരം, കടമ്മനിട്ടയുടെ ഐകമത്യം എന്നീ കവിതകള്‍ ഷിജിന, ബിജിലി, ജൂഹി എന്നിവര്‍ ചേര്‍ന്നാലപിച്ചു. സുസ്മിത സ്വാഗതവും ശ്രീലാല്‍ നന്ദിയും പറഞ്ഞു.

deshabhimani 270611

1 comment:

  1. കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊന്ന കഥ അടിയന്തരാവസ്ഥയിലെ തടവുകാരന്‍ കാനായിയിലെ സി കൃഷ്ണന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കത് വിശ്വസിക്കാനായില്ല. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോറോം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹ്യുമാനിറ്റീസ് അസോസിയേഷന്‍ നടത്തിയ "ഓര്‍മകളിലെ അടിയന്തരാവസ്ഥ" ഉദ്ഘാടനം ചെയ്യവേയാണ്അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ കുട്ടികളുമായി പങ്കുവച്ചത്.

    ReplyDelete