Saturday, June 25, 2011

കാട്ടാനകള്‍ ആക്രമണകാരികളാവുന്നത് പാതകള്‍ നഷ്ടപ്പെട്ടതിനാല്‍

എടക്കര: സഞ്ചാരപാതകള്‍ കൈയേറാന്‍ തുടങ്ങിയതോടെയാണ് കാട്ടാനകളുടെ ആക്രമണം വര്‍ധിച്ചതെന്ന് പഠനം. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ കാട്ടാനകളുടെ സഞ്ചാരപാത വന്‍ കൈയേറ്റത്തിനിരയായിട്ടുണ്ട്. ഏഷ്യന്‍ ആനകളുടെ വലിയ ആവാസവ്യവസ്ഥയായ നീലഗിരി ബയോസ്ഫിയറിന്റെ താഴ്വാരത്തിലാണ് വഴിക്കടവ്, കരുളായി വനമേഖലകള്‍ . ധാരാളം കാട്ടാനകളാണ് ഈ മേഖലയിലൂടെ സഞ്ചരിക്കുന്നത്. സ്ഥിരമായി തമ്പടിക്കുന്ന പ്രദേശത്ത് കടുത്ത ഭക്ഷണക്ഷാമം വരുമ്പോഴാണ് മറ്റിടങ്ങളിലേക്ക് കാട്ടാനകള്‍ പോകുന്നത്.

വന്യജീവി ശാസ്ത്രജ്ഞരുടെ പഠനമനുസരിച്ച് പൂര്‍ണവളര്‍ച്ചയെത്തിയ ആനക്ക് ദിവസവും 40 ഗ്യാലന്‍ വെള്ളവും 169 കിലോ ഭക്ഷണവും വേണം. പന്തീരായിരം, സൈലന്റ്വാലി, ന്യൂ അമരമ്പലം വനത്തില്‍ നിന്ന് ജൂണ്‍മാസമാകുന്നതോടെ കര്‍ണാടക വനത്തിലേക്ക് കാട്ടാനകള്‍ കൂട്ടമായി സഞ്ചരിക്കും. കരുളായി, വഴിക്കടവ് റെയ്ഞ്ചിലെ സഞ്ചാരപാതയുടെ എണ്‍പത് ശതമാനവും കൈയേറിയതായി വനഗവേഷകന്‍ ഡോ. ഈസ കണ്ടെത്തി. കൃത്യമായ വഴിയില്ലാത്തത് ആനകളെ അപകടത്തില്‍പ്പെടുത്തുന്നു. പതിവ് വഴികളില്‍ തടസ്സം നേരിടുന്നതോടെയാണ് ആനകള്‍ പ്രകോപിതരാകുന്നതെത്രെ. ഉള്‍വനത്തിലെ സ്വകാര്യഭൂമികള്‍ , പ്ലാന്റേഷനുകള്‍ , ട്രൈബല്‍ ഭവനനിര്‍മാണം, സൗരോര്‍ജവേലി, കിടങ്ങുകള്‍ എന്നിവയെല്ലാം കാട്ടാനകളുടെ സഞ്ചാരപാതയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നുണ്ട്.

deshabhimani 250611

1 comment:

  1. സഞ്ചാരപാതകള്‍ കൈയേറാന്‍ തുടങ്ങിയതോടെയാണ് കാട്ടാനകളുടെ ആക്രമണം വര്‍ധിച്ചതെന്ന് പഠനം. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ കാട്ടാനകളുടെ സഞ്ചാരപാത വന്‍ കൈയേറ്റത്തിനിരയായിട്ടുണ്ട്. ഏഷ്യന്‍ ആനകളുടെ വലിയ ആവാസവ്യവസ്ഥയായ നീലഗിരി ബയോസ്ഫിയറിന്റെ താഴ്വാരത്തിലാണ് വഴിക്കടവ്, കരുളായി വനമേഖലകള്‍ . ധാരാളം കാട്ടാനകളാണ് ഈ മേഖലയിലൂടെ സഞ്ചരിക്കുന്നത്. സ്ഥിരമായി തമ്പടിക്കുന്ന പ്രദേശത്ത് കടുത്ത ഭക്ഷണക്ഷാമം വരുമ്പോഴാണ് മറ്റിടങ്ങളിലേക്ക് കാട്ടാനകള്‍ പോകുന്നത്.

    ReplyDelete