Thursday, July 28, 2011

12,010 കോടിയുടെ വാര്‍ഷികപദ്ധതി

ന്യൂഡല്‍ഹി: കേരളത്തിന്റെ നടപ്പ് സാമ്പത്തികവര്‍ഷത്തെ പദ്ധതിക്ക് ആസൂത്രണകമീഷന്‍ അംഗീകാരം നല്‍കി. കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ടുള്‍പ്പെടെ 12,010 കോടിയുടെ വാര്‍ഷികപദ്ധതിക്കാണ് അംഗീകാരമായത്. ഈ സാമ്പത്തികവര്‍ഷം ഏറ്റവും അവസാനം പദ്ധതിചര്‍ച്ച നടത്തിയ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ആസൂത്രണകമീഷനു മുമ്പാകെ സമര്‍പ്പിച്ച പദ്ധതിത്തുകയേക്കാള്‍ 980 കോടി രൂപ അധികം അനുവദിച്ചു. കേരളത്തിന്റെ വരുമാനം അനുസരിച്ച് 11,030 കോടി രൂപയുടെ പദ്ധതിയേ സമര്‍പ്പിക്കാനാകൂ. എന്നാല്‍ , വിവിധ മേഖലകള്‍ക്ക് എത്ര തുകവീതം നീക്കിവയ്ക്കണമെന്ന് സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയേക്കാള്‍ 20 ശതമാനം അധികമാണ് പദ്ധതിത്തുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍വര്‍ഷം 87 ശതമാനം തുകയേ ചെലവഴിച്ചുള്ളൂ. ഈ സാമ്പത്തികവര്‍ഷം പദ്ധതിത്തുക പൂര്‍ണമായും ചെലവഴിക്കുന്നതിന് രണ്ട് സമയബന്ധിത പരിപാടിയുണ്ടാക്കും. കാര്‍ഷിക, വിനോദസഞ്ചാരമേഖലയ്ക്ക് ഊന്നല്‍ നല്‍കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് ഇപ്പോഴും ആവശ്യമായ കേന്ദ്രസഹായം ലഭിക്കുന്നില്ല. അതുകൂടി പരിഗണിച്ച് ഈ മേഖലയ്ക്ക് ആവശ്യമായ തുക വകയിരുത്തും. വയനാട്, ഇടുക്കി-കാസര്‍കോട്, പാലക്കാട് പാക്കേജുകള്‍ വിദര്‍ഭമോഡലായി അംഗീകരിച്ച് കൂടുതല്‍ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. 230 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സഹായം ആവശ്യപ്പെട്ടു. കേരളത്തില്‍ വളത്തിന്റെ ലഭ്യതക്കുറവ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് വന്നതും ആസൂത്രണ കമീഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ച ദിവസങ്ങളില്‍ നിയമസഭ ചേര്‍ന്നതുമാണ് ചര്‍ച്ച വൈകാന്‍ കാരണം. പദ്ധതിതുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ആസൂത്രണകമ്മീഷന്‍ മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചക്ക് രണ്ട് കമ്മീഷനംഗങ്ങള്‍ കേരളത്തിലെത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani 280711

1 comment:

  1. കേരളത്തിന്റെ നടപ്പ് സാമ്പത്തികവര്‍ഷത്തെ പദ്ധതിക്ക് ആസൂത്രണകമീഷന്‍ അംഗീകാരം നല്‍കി. കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ടുള്‍പ്പെടെ 12,010 കോടിയുടെ വാര്‍ഷികപദ്ധതിക്കാണ് അംഗീകാരമായത്. ഈ സാമ്പത്തികവര്‍ഷം ഏറ്റവും അവസാനം പദ്ധതിചര്‍ച്ച നടത്തിയ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ആസൂത്രണകമീഷനു മുമ്പാകെ സമര്‍പ്പിച്ച പദ്ധതിത്തുകയേക്കാള്‍ 980 കോടി രൂപ അധികം അനുവദിച്ചു. കേരളത്തിന്റെ വരുമാനം അനുസരിച്ച് 11,030 കോടി രൂപയുടെ പദ്ധതിയേ സമര്‍പ്പിക്കാനാകൂ. എന്നാല്‍ , വിവിധ മേഖലകള്‍ക്ക് എത്ര തുകവീതം നീക്കിവയ്ക്കണമെന്ന് സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയേക്കാള്‍ 20 ശതമാനം അധികമാണ് പദ്ധതിത്തുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete