Sunday, July 31, 2011

അവയവമാറ്റ ശസ്ത്രക്രിയ നിയമത്തില്‍ മാറ്റംവേണം : ഐഎംഎ ശില്‍പ്പശാല

കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് ഐഎംഎയുടെ ആഭിമുഖ്യത്തില്‍ "വൈദ്യശാസ്ത്രത്തിലെ നൈതികത" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാല ആവശ്യപ്പെട്ടു. രാജ്യത്ത് അവയവദാനചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടുതലും ലഭ്യത കുറവുമാണ്. ഈ സാഹചര്യത്തില്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി ഉണ്ടാവണം. അവയവമാറ്റത്തിന് അനുമതി നല്‍കേണ്ട ജില്ലാതല അതോറിറ്റിക്ക് പലപ്പോഴും കൃത്യസമയത്ത് ചേരാനോ തീരുമാനമെടുക്കാനോ കഴിയുന്നില്ല. കലക്ടര്‍ ചെയര്‍മാനായ അതോറിറ്റികള്‍ തീരുമാനമെടുക്കുമ്പോഴേക്കും രോഗിയുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. മസ്തിഷ്കമരണം സംഭവിച്ചവരില്‍നിന്ന് അവയവങ്ങള്‍ സ്വീകരിക്കുക ഫലപ്രദമാണ്. കേരളത്തില്‍ ഇത്തരത്തില്‍ അവയവദാനത്തിന് ആരും തയ്യാറാകാത്തതിനാല്‍ അന്യസംസ്ഥാനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

ഇന്ത്യന്‍ജനത പ്രതിവര്‍ഷം മരുന്നുകള്‍ക്കും രോഗനിര്‍ണയത്തിനുമായി ചെലവിടുന്ന 80,000 കോടി രൂപയില്‍ പകുതിയും അനാവശ്യ മരുന്നുകള്‍ക്കും ലബോറട്ടറി പരിശോധനകള്‍ക്കുമാണ്. മാസത്തില്‍ 4000 രൂപവരെ ഒരുകുടുംബം ചികിത്സക്കായി ചെലവിടുമ്പോള്‍ ഇതിന്റെ പകുതിയും മരുന്നുകമ്പനികളുടെയും ലബോറട്ടറി ഉടമകളുടെയും ഡോക്ടര്‍മാരുടെയും ധനമോഹത്തിനായി ബലികഴിക്കേണ്ടിവരുന്നു. വിദേശരാജ്യങ്ങളില്‍ ഇതിനെതിരെ ഡോക്ടര്‍മാര്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. വന്ധ്യതാചികിത്സയില്‍ ചെലവുകുറഞ്ഞ ചികിത്സാമാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും ഉപയോഗവും വര്‍ധിപ്പിക്കണം. വന്ധ്യതാചികിത്സയുടെയും അവയവദാനത്തിന്റെയും വിശ്വാസ്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ രേഖകളുടെ ഓഡിറ്റിങ് നടപ്പാക്കാന്‍ ഐഎംഎ മുന്‍കൈയെടുക്കും. രോഗികള്‍ക്കുണ്ടാവുന്ന പരാതി പരിഹരിക്കാന്‍ ഡോക്ടര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംവിധാനം നിലവില്‍വരണമെന്നും നിര്‍ദേശമുണ്ടായി. വിവിധ വിഷയങ്ങളില്‍ ഡോ. അജയ്കുമാര്‍ , അഡ്വ. കാളീശ്വരംരാജ്, ഡോ. ബി ഇക്ബാല്‍ , ഡോ. പ്രകാശ്, ജസ്റ്റിസ് എ കെ ബഷീര്‍ , ഡോ. എം കെ ഗ്രോവര്‍ , അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ഡോ. വസന്ത മുത്തുസ്വാമി, ഡോ. എച്ച് കോഹ്ലി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.&ാറമവെ;പി സി ചാക്കോ എംപി ശില്‍പ്പശാല ഉദ്ഘാടനംചെയ്തു. ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. വിനയ് അഗര്‍വാള്‍ അധ്യക്ഷനായി. ഡോ. എം ഭാസ്കരന്‍ , ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. കെ മോഹന്‍ദാസ്, ഡോ. ഹേമ മേനോന്‍ , ഡോ. ജി കെ രാമചന്ദ്രപ്പ, ഡോ. ഡി ആര്‍ റായ്, ഡോ. കെ വിജയകുമാര്‍ , ഡോ. ജി വിജയകുമാര്‍ , ഡോ. ജെ രാജഗോപാലന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 310711

1 comment:

  1. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് ഐഎംഎയുടെ ആഭിമുഖ്യത്തില്‍ "വൈദ്യശാസ്ത്രത്തിലെ നൈതികത" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാല ആവശ്യപ്പെട്ടു. രാജ്യത്ത് അവയവദാനചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടുതലും ലഭ്യത കുറവുമാണ്. ഈ സാഹചര്യത്തില്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി ഉണ്ടാവണം. അവയവമാറ്റത്തിന് അനുമതി നല്‍കേണ്ട ജില്ലാതല അതോറിറ്റിക്ക് പലപ്പോഴും കൃത്യസമയത്ത് ചേരാനോ തീരുമാനമെടുക്കാനോ കഴിയുന്നില്ല. കലക്ടര്‍ ചെയര്‍മാനായ അതോറിറ്റികള്‍ തീരുമാനമെടുക്കുമ്പോഴേക്കും രോഗിയുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. മസ്തിഷ്കമരണം സംഭവിച്ചവരില്‍നിന്ന് അവയവങ്ങള്‍ സ്വീകരിക്കുക ഫലപ്രദമാണ്. കേരളത്തില്‍ ഇത്തരത്തില്‍ അവയവദാനത്തിന് ആരും തയ്യാറാകാത്തതിനാല്‍ അന്യസംസ്ഥാനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

    ReplyDelete