Wednesday, July 27, 2011

പൊതുജന താല്‍പര്യം അവഗണിക്കുന്ന കോടതികള്‍

ജുഡീഷ്യറിയുടെ അധികാരം എത്രത്തോളം, ആരുടെ താല്‍പര്യമാണ് ഭരണഘടനാപരമായി അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്, ഒറ്റപ്പെട്ട വ്യക്തികളുടെയോ സമൂഹത്തിെന്‍റയോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഓരോനാള്‍ ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ പ്രസക്തമായി വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഓരോ വിധികളാണ് ഈ ചോദ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. കുറ്റിപ്പുറത്തെ ഒരു ബാറിനുമുന്നിലെ നടപ്പാതയില്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന സമരപ്പന്തല്‍ പൊളിച്ചുമാറ്റണം എന്ന് ബാറുടമ നല്‍കിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിെന്‍റ വിധി. സാധാരണ കോടതികള്‍ ചെയ്യുന്നത്, അന്യായക്കാരന്‍ പ്രതികള്‍ക്ക് എതിരെ ഉന്നയിക്കുന്ന പരാതിയില്‍ തെളിവും വാദവും പരിഗണിച്ച് തീര്‍പ്പുണ്ടാക്കുകയാണ്. എന്നാല്‍ , കഴിഞ്ഞവര്‍ഷം ആലുവ റെയില്‍വെ സ്റ്റേഷനടുത്ത് റോഡുവക്കത്ത് പൊതുയോഗംനടത്തുന്നത് തടയണമെന്നപരാതിയില്‍ വിധി ഉണ്ടായത്കേരളത്തിനാകമാനം ബാധകമായ രീതിയിലാണ്. അതുപോലെ ഇപ്പോള്‍ കുറ്റിപ്പുറത്തെ കേസിലും കേരളത്തിനാകെ ബാധകമായ രീതിയിലാണ് വിധി. അതുപോലെയാണ് സിബിഎസ് ഇ സ്കൂള്‍ അണ്‍ എയ്ഡഡായി നടത്താന്‍ അപേക്ഷിക്കുന്ന ആരെയും, അവര്‍ സിബിഎസ്ഇ നിബന്ധനകള്‍ പാലിക്കുന്നുണ്ടെങ്കില്‍ , അനുവദിക്കണമെന്ന സുപ്രീംകോടതി വിധി.

ഇത്തരം വിധികള്‍ ജനങ്ങളെ മൊത്തത്തില്‍ എങ്ങനെ ബാധിക്കുന്നു എന്ന് പരിഗണിക്കാന്‍ , അവരുടെ വാദം കേള്‍ക്കാതെ എക്സ് പാര്‍ടിയായി വിധി പ്രസ്താവിക്കുന്ന കോടതികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഈ രണ്ടു കേസുകളിലും കോടതി ചെയ്തത് സമ്പന്നരായ വ്യക്തികളുടെ സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കുന്നതിന് അമിതമായ പ്രാധാന്യം നല്‍കുയാണ്. അത്തരം വ്യക്തികള്‍ക്ക് അവരുടേതായ മൗലികാവകാശങ്ങള്‍ ഉള്ളതുപോലെ ജനസാമാന്യത്തിനും ഇതേ അവകാശങ്ങളുണ്ട്. ഭൂരിപക്ഷത്തിെന്‍റ അവകാശങ്ങളെ ചവിട്ടിമെതിച്ച് ഒരു വ്യക്തിയുടെയോ ന്യൂനപക്ഷത്തിെന്‍റയോ അവകാശങ്ങള്‍ക്ക് അമിത പ്രാധാന്യം കോടതി നല്‍കുന്നത് ജനാധിപത്യ വ്യവസ്ഥയെ ക്ഷീണിപ്പിക്കാനും ജനങ്ങള്‍ക്ക് ഇതിനോടുള്ള ബഹുമാനം ഇല്ലാതാക്കാനുമാണ് ഇടയാക്കുക. ഭരണഘടനയില്‍ ഈ മൗലികാവകാശങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് ഒരുകോടതിയുടെയും വിധിയനുസരിച്ചല്ല. ജനങ്ങളുടെ ഇച്ഛയനുസരിച്ചാണ്. സ്വാതന്ത്ര്യസമരകാലത്ത് മദ്യഷാപ്പുകളുടെമുമ്പില്‍ സത്യഗ്രഹം നടത്തപ്പെട്ടിരുന്നു. അന്നത്തെ കോടതികള്‍ സത്യഗ്രഹികളെ ശിക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം തെന്‍റ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചതിനു ബാലഗംഗാധര തിലകന് അന്നത്തെ കോടതി ജയില്‍ശിക്ഷ വിധിച്ചു. അന്നത്തെ കോടതികളോ അവയെ അനുസരിച്ചവരോ അല്ല, ധിക്കരിച്ചവരാണ്, ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥ ഏര്‍പ്പെടുത്തിയതും ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതും.

വ്യക്തികള്‍ തമ്മിലുള്ള കേസുകളില്‍ ചിലപ്പോള്‍ കോടതികള്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്ന വിധി പ്രസ്താവിക്കാറുണ്ട്.അത് ചിലപ്പോള്‍ പ്രസക്തവുമാകാം.എന്നാല്‍ , അത്തരം കേസില്‍ പ്രസക്തമല്ലാത്തവിധം ജനങ്ങളുടെ അവകാശങ്ങളെ തൃണവല്‍ഗണിക്കുന്ന വിധികള്‍ കോടതിക്ക് ഭൂഷണമല്ല. അവ ജനങ്ങളില്‍ കോടതിയെക്കുറിച്ച് ആദരവല്ല ജനിപ്പിക്കുക; ഇത്തരം കോടതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതല്ലേ എന്ന ചിന്തയാണ്. അത് കോടതികള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും ഗുണംചെയ്യില്ല. ഭരണഘടനപ്രകാരം ജനങ്ങള്‍ക്കാണ് വിദ്യാഭ്യാസാവകാശം. വിദ്യാലയങ്ങള്‍ നടത്തുന്നവര്‍ക്കല്ല. അടുത്തകാലത്ത് സുപ്രീംകോടതി വിദ്യാഭ്യാസകാര്യത്തില്‍ സമൂഹത്തിന്, അതിെന്‍റ ഏജന്‍റായ ഗവണ്‍മെന്‍റിന് ഉള്ള അധികാരത്തെ നിഷേധിച്ചുകൊണ്ട് വ്യക്തികള്‍ക്ക് വിദ്യാലയം നടത്താനുള്ള അവകാശത്തെ മഹത്വവല്‍ക്കരിച്ചിട്ടുണ്ട്. അത് വാസ്തവത്തില്‍ ഭരണഘടനയുടെ സത്തയ്ക്കും സാമൂഹിക നീതിക്കും നിരക്കുന്നതല്ല. ഇത്തരം വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കുന്നത് ആഗോളവല്‍ക്കരണത്തോടുള്ള അന്ധമായ ഭ്രമമോ താല്‍പര്യമോ കൊണ്ടാണ്. അതുതന്നെ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് നിരക്കുന്നതല്ല. കോടതികള്‍ ഈ അടിസ്ഥാന തത്വം ഓര്‍ക്കുന്നത് ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസവും ജനാധിപത്യവ്യവസ്ഥയില്‍ കോടതിക്കുള്ള സ്ഥാനവും നിലനിര്‍ത്താന്‍ സഹായകരമായിരിക്കും.

ചിന്ത മുഖപ്രസംഗം 290711

1 comment:

  1. ജുഡീഷ്യറിയുടെ അധികാരം എത്രത്തോളം, ആരുടെ താല്‍പര്യമാണ് ഭരണഘടനാപരമായി അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്, ഒറ്റപ്പെട്ട വ്യക്തികളുടെയോ സമൂഹത്തിെന്‍റയോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഓരോനാള്‍ ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ പ്രസക്തമായി വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഓരോ വിധികളാണ് ഈ ചോദ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. കുറ്റിപ്പുറത്തെ ഒരു ബാറിനുമുന്നിലെ നടപ്പാതയില്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന സമരപ്പന്തല്‍ പൊളിച്ചുമാറ്റണം എന്ന് ബാറുടമ നല്‍കിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിെന്‍റ വിധി. സാധാരണ കോടതികള്‍ ചെയ്യുന്നത്, അന്യായക്കാരന്‍ പ്രതികള്‍ക്ക് എതിരെ ഉന്നയിക്കുന്ന പരാതിയില്‍ തെളിവും വാദവും പരിഗണിച്ച് തീര്‍പ്പുണ്ടാക്കുകയാണ്. എന്നാല്‍ , കഴിഞ്ഞവര്‍ഷം ആലുവ റെയില്‍വെ സ്റ്റേഷനടുത്ത് റോഡുവക്കത്ത് പൊതുയോഗംനടത്തുന്നത് തടയണമെന്നപരാതിയില്‍ വിധി ഉണ്ടായത്കേരളത്തിനാകമാനം ബാധകമായ രീതിയിലാണ്. അതുപോലെ ഇപ്പോള്‍ കുറ്റിപ്പുറത്തെ കേസിലും കേരളത്തിനാകെ ബാധകമായ രീതിയിലാണ് വിധി. അതുപോലെയാണ് സിബിഎസ് ഇ സ്കൂള്‍ അണ്‍ എയ്ഡഡായി നടത്താന്‍ അപേക്ഷിക്കുന്ന ആരെയും, അവര്‍ സിബിഎസ്ഇ നിബന്ധനകള്‍ പാലിക്കുന്നുണ്ടെങ്കില്‍ , അനുവദിക്കണമെന്ന സുപ്രീംകോടതി വിധി.

    ReplyDelete