Friday, August 26, 2011

ബംഗാളിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ കടന്നാക്രമണത്തിന് ഇരയാകുന്ന ഇടതുമുന്നണി പ്രവര്‍ത്തകരെ സഹായിക്കാന്‍ സിപിഐ എം കേരളഘടകം സംസ്ഥാനത്തെ ജനങ്ങളില്‍നിന്ന് ശേഖരിച്ച തുക സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിപിഐ എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിന് കൈമാറി. ബംഗാളിലെ ഭീകരവാഴ്ചക്കെതിരെ വ്യാഴാഴ്ച സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനുശേഷം നടന്ന ധര്‍ണയിലാണ് 3,54,59,172 രൂപയുടെ ചെക്ക് പിണറായി വിജയന്‍ ബിമന്‍ ബസുവിനെ ഏല്‍പ്പിച്ചത്. കരഘോഷത്തോടെയാണ് ധര്‍ണയില്‍ പങ്കെടുത്തവര്‍ കേരളജനതയുടെ ഐക്യദാര്‍ഢ്യം ഏറ്റുവാങ്ങിയത്.

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ , ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവരും പങ്കെടുത്തു. ജനാധിപത്യ അവകാശം ബംഗാളില്‍ കശാപ്പ് ചെയ്യപ്പെടുകയാണെന്ന് സഹായധനം നല്‍കി സംസാരിച്ച പിണറായി വിജയന്‍ പറഞ്ഞു. പൗരന്മാരുടെ മൗലിക അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണ്. പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇവരെ സഹായിക്കുന്നതിനാണ് കേരളത്തിലെ പാര്‍ടി ഘടകം ആഗസ്ത് ആദ്യവാരം രണ്ടു ദിവസങ്ങളിലായി ബംഗാള്‍ ഫണ്ട് ശേഖരിച്ചത്. പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഫണ്ട് ശേഖരണത്തില്‍ പങ്കെടുത്തു. അരലക്ഷം സ്ക്വാഡുകള്‍ 56 ലക്ഷം വീട് സന്ദര്‍ശിച്ചാണ് ഫണ്ട് ശേഖരിച്ചത്. നേരത്തെ 25 ലക്ഷം രൂപ നല്‍കിയിരുന്നു. ബംഗാളിലെ ഇടതുപക്ഷ പ്രവര്‍ത്തകരെ സഹായിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും സഹായം നല്‍കുമെന്നും പിണറായി പറഞ്ഞു. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി ശേഖരിച്ച 12,220 രൂപ സീതാറാം യെച്ചൂരി പാര്‍ലമെന്ററി പാര്‍ടി ഓഫീസില്‍വച്ച് ബിമന്‍ബസുവിന് കൈമാറി.

deshabhimani 260811

2 comments:

  1. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ കടന്നാക്രമണത്തിന് ഇരയാകുന്ന ഇടതുമുന്നണി പ്രവര്‍ത്തകരെ സഹായിക്കാന്‍ സിപിഐ എം കേരളഘടകം സംസ്ഥാനത്തെ ജനങ്ങളില്‍നിന്ന് ശേഖരിച്ച തുക സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിപിഐ എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിന് കൈമാറി. ബംഗാളിലെ ഭീകരവാഴ്ചക്കെതിരെ വ്യാഴാഴ്ച സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനുശേഷം നടന്ന ധര്‍ണയിലാണ് 3,54,59,172 രൂപയുടെ ചെക്ക് പിണറായി വിജയന്‍ ബിമന്‍ ബസുവിനെ ഏല്‍പ്പിച്ചത്. കരഘോഷത്തോടെയാണ് ധര്‍ണയില്‍ പങ്കെടുത്തവര്‍ കേരളജനതയുടെ ഐക്യദാര്‍ഢ്യം ഏറ്റുവാങ്ങിയത്.

    ReplyDelete
  2. ശ്ചിമബംഗാളില്‍ ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് ഉജ്വല മാര്‍ച്ച്. രാവിലെ മ്യൂസിയം കവാടത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും പങ്കെടുത്തു. ആവശ്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന നിവേദനം നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍ , പിരപ്പന്‍കോട് മുരളി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയന്‍ബാബു, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, കാട്ടാക്കട ശശി, എസ് കെ ആശാരി, എന്‍ രതീന്ദ്രന്‍ , വി കെ മധു എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചില്‍ സ്ത്രീകളുടെ വന്‍ പങ്കാളിത്തം ശ്രദ്ധേയമായി. മാര്‍ച്ചിനുശേഷം തോമസ് ഐസക്, പി കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍ , വിജയകുമാര്‍ , കടകംപള്ളി സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘം ഗവര്‍ണര്‍ ആര്‍ എസ് ഗവായിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.

    ReplyDelete