Saturday, August 27, 2011

ശ്രേയാംസിന്റെ കൈയേറ്റഭൂമി: യുഡിഎഫ് ഊരാക്കുടുക്കില്‍

കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി ഉടന്‍ പിടിച്ചെടുക്കണമെന്ന കോടതിവിധി യുഡിഎഫില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഭൂമിവിവാദത്തില്‍ നിന്നും എങ്ങനെ കരകയറുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. വീരേന്ദ്രകുമാറിന്റെ പാര്‍ടിയിലും ഭൂമികൈയേറ്റം വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ശ്രേയാംസ്കുമാര്‍ കൈയേറിയ 16.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ജൂണ്‍ ഒന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൈയേറ്റഭൂമി പതിച്ചുനല്‍കണമെന്ന അപേക്ഷ സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. 2007 ലാണ് ശ്രേയാംസ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. അത് സിംഗിള്‍ ബെഞ്ച് തള്ളിയതുകൂടാതെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സ്റ്റേ നല്‍കിയതുമില്ല. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുമാത്രമേ അപ്പീലില്‍ തുടര്‍വാദമുള്ളു എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കോടതിയുടെ കര്‍ശന നിലപാടില്‍ എന്തുസ്വീകരിക്കണമെന്ന റിയാതെ ഉഴറുകയാണ് യുഡിഎഫും ഉമ്മന്‍ചാണ്ടിയും. നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിന് ഒരുഎംഎ പോലും അനിവാര്യമാണ് എന്നതിനാല്‍ ശ്രേയാംസിനെയും വീരേന്ദ്രകുമാറിനെയും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായി ഭരണമുന്നണി.

ദേശാഭിമാനി 270811

1 comment:

  1. വയനാട് കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി ഉടന്‍ പിടിച്ചെടുക്കണമെന്ന കോടതിവിധി യുഡിഎഫില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഭൂമിവിവാദത്തില്‍ നിന്നും എങ്ങനെ കരകയറുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.

    ReplyDelete