Sunday, September 25, 2011

വിമന്‍സ് കോഡ് ബില്‍ ശുപാര്‍ശ ജനാധിപത്യവിരുദ്ധം: മഹിളാ അസോസിയേഷന്‍

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി നല്‍കിയ വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എം പിയും സെക്രട്ടറി കെ കെ ശൈലജയും ആവശ്യപ്പെട്ടു.

ശുപാര്‍ശകളില്‍ പലതും ജനാധിപത്യവിരുദ്ധമാണ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും അവരില്‍നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കണമെന്നുമുള്ള ശുപാര്‍ശ സ്ത്രീകളെ ദോഷകരമായി ബാധിക്കും. നിരക്ഷരതയും പട്ടിണിയും വ്യാപകമായ ഇന്ത്യയില്‍ സന്താനോല്‍പ്പാദനം പലപ്പോഴും സ്ത്രീകളുടെ നിയന്ത്രണത്തിലല്ല. രണ്ടു കുട്ടികളില്‍ കൂടുതലുളളവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വലിയ എതിര്‍പ്പിനിടയാക്കിയിരുന്നു. ജനസംഖ്യാനിയന്ത്രണം ആവശ്യമാണെങ്കിലും അതിന് സ്ത്രീകളെ ബലിയാടാക്കരുത്. ജനസംഖ്യ നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ നടപടിയും പ്രചാരണവുമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

deshabhimani 250911

1 comment:

  1. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി നല്‍കിയ വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എം പിയും സെക്രട്ടറി കെ കെ ശൈലജയും ആവശ്യപ്പെട്ടു.

    ReplyDelete