Saturday, September 24, 2011

ദാരിദ്ര്യരേഖ

ആസൂത്രണ കമീഷന്‍ ദാരിദ്ര്യത്തിന് പുതിയ നിര്‍വചനം കണ്ടെത്തിയത് വിചിത്രമായി തോന്നുന്നു. ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവരും നഗരങ്ങളില്‍ 32 രൂപ വരുമാനമുള്ളവരും ദാരിദ്ര്യരേഖയ്ക്ക് മേലെയുള്ള സമ്പന്നരാണെന്നാണ് ആസൂത്രണ കമീഷന്‍ പറയുന്നത്. ബിപിഎല്‍ , എപിഎല്‍ എന്നിങ്ങനെ ജനങ്ങളെയാകെ രണ്ടു തട്ടായി വേര്‍തിരിക്കുന്നതിനാണ് ഈ മാനദണ്ഡം. അവശ്യ സാധനവിലയുടെ കുതിച്ചുകയറ്റം ലോകത്താകെയായി ഈ വര്‍ഷം 4.4 കോടി ജനങ്ങളെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെ മാനേജിങ് ഡയറക്ടര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍വചനവുമായി ആസൂത്രണ കമീഷന്‍ രംഗത്തെത്തിയത് എന്നോര്‍ക്കണം. ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ഏറ്റവും ചുരുങ്ങിയത് 30 രൂപയെങ്കിലും ചെലവഴിക്കണം. എന്നിട്ടും 26 രൂപ വരുമാനമുള്ളവര്‍ ധനികന്റെ പട്ടികയില്‍പെടുന്നു. ആസൂത്രണ കമീഷന്‍ ദീര്‍ഘനാളത്തെ ഗവേഷണത്തിന് ശേഷമാണ് ഈ നിര്‍വചനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പറയുന്നത്.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാംകൂടി ചെലവഴിക്കേണ്ട ശരാശരി തുകയാണ് ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള സൂത്രവിദ്യയാണ് പുതിയ നിര്‍വചനം. ഭക്ഷ്യസുരക്ഷിതത്വ നയം അട്ടിമറിക്കുകയും ഇതിന്റെ ഉദ്ദേശ്യമാണ്. ചില കേന്ദ്രമന്ത്രിമാര്‍ തന്നെ ഈ നിര്‍വചനത്തെ എതിര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ടികളില്‍നിന്നും തൊഴിലാളി സംഘടനകളില്‍നിന്നും ബഹുജനങ്ങളില്‍നിന്നും വ്യാപകമായ എതിര്‍പ്പ് ഇതിനകംതന്നെ ഉയര്‍ന്നുകഴിഞ്ഞു. ഈ നിര്‍വചനം ഉടന്‍തന്നെ ഭേദഗതിചെയ്യാന്‍ ആസൂത്രണ കമീഷന്‍ തയ്യാറായേ മതിയാകൂ.

deshabhimani editorial 240911

1 comment:

  1. ആസൂത്രണ കമീഷന്‍ ദാരിദ്ര്യത്തിന് പുതിയ നിര്‍വചനം കണ്ടെത്തിയത് വിചിത്രമായി തോന്നുന്നു. ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവരും നഗരങ്ങളില്‍ 32 രൂപ വരുമാനമുള്ളവരും ദാരിദ്ര്യരേഖയ്ക്ക് മേലെയുള്ള സമ്പന്നരാണെന്നാണ് ആസൂത്രണ കമീഷന്‍ പറയുന്നത്. ബിപിഎല്‍ , എപിഎല്‍ എന്നിങ്ങനെ ജനങ്ങളെയാകെ രണ്ടു തട്ടായി വേര്‍തിരിക്കുന്നതിനാണ് ഈ മാനദണ്ഡം. അവശ്യ സാധനവിലയുടെ കുതിച്ചുകയറ്റം ലോകത്താകെയായി ഈ വര്‍ഷം 4.4 കോടി ജനങ്ങളെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെ മാനേജിങ് ഡയറക്ടര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍വചനവുമായി ആസൂത്രണ കമീഷന്‍ രംഗത്തെത്തിയത് എന്നോര്‍ക്കണം. ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ഏറ്റവും ചുരുങ്ങിയത് 30 രൂപയെങ്കിലും ചെലവഴിക്കണം. എന്നിട്ടും 26 രൂപ വരുമാനമുള്ളവര്‍ ധനികന്റെ പട്ടികയില്‍പെടുന്നു. ആസൂത്രണ കമീഷന്‍ ദീര്‍ഘനാളത്തെ ഗവേഷണത്തിന് ശേഷമാണ് ഈ നിര്‍വചനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പറയുന്നത്.

    ReplyDelete