Wednesday, October 26, 2011

കോര്‍പറേറ്റുകള്‍ക്കായി വന്‍കിട വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നു

കോര്‍പറേറ്റുകള്‍ക്ക് അനുയോജ്യമായ ദേശീയ ഉല്‍പ്പാദനനയത്തിന് (നാഷണല്‍ മാനുഫാക്ചറിങ് പോളിസി) കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കി. രാജ്യത്ത് സ്ഥാപിച്ച അഞ്ഞൂറോളം പ്രത്യേക സാമ്പത്തികമേഖലക്കെതിരെ രൂക്ഷമായ പ്രതിഷേധം പടരവെയാണ് അതിനെക്കാള്‍ വലിയ ദേശീയ ഉല്‍പ്പാദനമേഖലകള്‍ക്കുരൂപം നല്‍കുന്ന പുതിയ നയം പ്രഖ്യാപിച്ചത്. 5000 ഹെക്ടര്‍ ഭൂമിയെങ്കിലും ആവശ്യമുള്ളതാണ് ദേശീയ നിക്ഷേപ-ഉല്‍പ്പാദനമേഖല എന്നുപേരിട്ട വന്‍കിട വ്യവസായപാര്‍ക്കുകള്‍ . മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഈ മേഖലകള്‍ വരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം രണ്ടെണ്ണം വരും. ഇതിന് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ജനകീയരോഷം സ്വാഭാവികമായും തിരിയുക സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയായിരിക്കും. അതോടൊപ്പം തന്നെ ഈ വ്യവസായമേഖലകളില്‍ തൊഴില്‍നിയമങ്ങള്‍ മയപ്പെടുത്തണമെന്നും നയത്തില്‍ പറയുന്നുണ്ട്. അതായത്, കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തൊഴില്‍നിയമങ്ങള്‍ മാറ്റണമെന്നര്‍ഥം.

2022ഓടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ(ജിഡിപി) 25 ശതമാനം ഉല്‍പ്പാദനമേഖലയില്‍നിന്നാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. നിലവില്‍ ഇത് 16 ശതമാനമാണ്. ചൈനയില്‍ ഇത് 35ഉം ദക്ഷിണകൊറിയയില്‍ 28 ഉം ശതമാനമാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം വളരെ കുറവാണെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഹരിതസാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഉല്‍പ്പാദനമെന്നും അദ്ദേഹം തുടര്‍ന്നു.

deshabhimani 261011

1 comment:

  1. കോര്‍പറേറ്റുകള്‍ക്ക് അനുയോജ്യമായ ദേശീയ ഉല്‍പ്പാദനനയത്തിന് (നാഷണല്‍ മാനുഫാക്ചറിങ് പോളിസി) കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കി. രാജ്യത്ത് സ്ഥാപിച്ച അഞ്ഞൂറോളം പ്രത്യേക സാമ്പത്തികമേഖലക്കെതിരെ രൂക്ഷമായ പ്രതിഷേധം പടരവെയാണ് അതിനെക്കാള്‍ വലിയ ദേശീയ ഉല്‍പ്പാദനമേഖലകള്‍ക്കുരൂപം നല്‍കുന്ന പുതിയ നയം പ്രഖ്യാപിച്ചത്. 5000 ഹെക്ടര്‍ ഭൂമിയെങ്കിലും ആവശ്യമുള്ളതാണ് ദേശീയ നിക്ഷേപ-ഉല്‍പ്പാദനമേഖല എന്നുപേരിട്ട വന്‍കിട വ്യവസായപാര്‍ക്കുകള്‍ . മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഈ മേഖലകള്‍ വരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം രണ്ടെണ്ണം വരും. ഇതിന് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ജനകീയരോഷം സ്വാഭാവികമായും തിരിയുക സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയായിരിക്കും. അതോടൊപ്പം തന്നെ ഈ വ്യവസായമേഖലകളില്‍ തൊഴില്‍നിയമങ്ങള്‍ മയപ്പെടുത്തണമെന്നും നയത്തില്‍ പറയുന്നുണ്ട്. അതായത്, കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തൊഴില്‍നിയമങ്ങള്‍ മാറ്റണമെന്നര്‍ഥം.

    ReplyDelete