Wednesday, October 26, 2011

രാപ്പകല്‍ പവര്‍കട്ട് ജനം ഇരുട്ടില്‍

കണ്ണൂര്‍ : അനധികൃത പവര്‍കട്ടും വൈദ്യുതി നിയന്ത്രണവും വര്‍ധിക്കുന്നു. എപ്പോള്‍ പോകുമെന്നോ വരുമെന്നോ ആര്‍ക്കും നിശ്ചയമില്ല. രാത്രിയില്‍ പകരം സംവിധാനം കരുതിവെക്കാതെ വീടുകളില്‍ കഴിയാനാവാത്ത സ്ഥിതിയാണ്. മിനി ജനറേറ്റുകളില്ലാതെ കച്ചവടസ്ഥാപനങ്ങള്‍ക്കും മുന്നോട്ടുപോകാനാവുന്നില്ല. ചുരുങ്ങിയത് രണ്ട് മണിക്കൂറാണ് ഒരു ദിവസത്തെ പവര്‍കട്ട്. കാലത്ത് അഞ്ചുമുതല്‍ അനൗദ്യോഗിക പവര്‍കട്ട് ആരംഭിക്കുന്നു. വൈദ്യുതി ഓഫീസുകളിലുള്ളവര്‍ക്കുപോലും എപ്പോള്‍ പവര്‍കട്ടുണ്ടാവുമെന്ന് പറയാനാവുന്നില്ല. കളമശേരി വൈദ്യുതി ഡസ്പാച്ചിങ് സെന്ററില്‍നിന്ന് ഫോണിലൂടെ ഡിവിഷന്‍ ഓഫീസുകളില്‍ നിര്‍ദേശം ലഭിക്കുന്ന മുറക്കാണ് കട്ട് ആരംഭിക്കുന്നത്. ജനങ്ങള്‍ ശക്തമായി പ്രതികരിക്കുന്ന പ്രദേശങ്ങളും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും ഒഴിവാക്കാനാണ് നിര്‍ദേശം. പവര്‍കട്ടിന് പുറമേ ലൈന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ ജില്ലയുടെ മിക്കപ്രദേശങ്ങളിലും ദിവസവും വൈദ്യുത നിയന്ത്രണവുമുണ്ട്.

നിയന്ത്രണം തുടര്‍ക്കഥയായതോടെ വൈദ്യുതിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങളും വ്യാപാരസ്ഥാപനങ്ങളും അതിജീവനത്തിന് പ്രയാസപ്പെടുകയാണ്. മൂന്ന് മാസത്തിനിടെ നൂറുകണക്കിന് ചെറുകിടവ്യവസായ യൂണിറ്റുകള്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. പകല്‍ മുഴുവന്‍ നീളുന്ന പവര്‍കട്ട്കാരണം ജോലി ഏറ്റെടുക്കാനും പൂര്‍ത്തിയാക്കാനും ഇവയ്ക്കാകുന്നില്ല. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഇരുട്ടിലാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിെന്‍റ കാലത്ത് ചത്തീസ്ഗഢ് സര്‍ക്കാരുമായി 3.30 രൂപക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കരാറുണ്ടാക്കിയിരുന്നു. ഈ കരാര്‍ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി. പ്രതിസന്ധി രൂക്ഷമാക്കി വൈദ്യുതമേഖലയിലെ കോര്‍പറേറ്റുകള്‍ക്ക് കേരളം തുറന്നു കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് വൈദ്യുതി ജീവനക്കാര്‍ പറയുന്നു. പുതിയ ജലവൈദ്യുതപദ്ധതികള്‍ക്ക് അംഗീകാരം നല്‍കാത്തതിന് പിന്നിലും ഇതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പവര്‍കട്ട് വ്യാപകമായതോടെ വൈദ്യുതി വകുപ്പിന്റെ വരുമാനത്തിലും കുറവുണ്ടായി.

deshabhimani 261011

1 comment:

  1. അനധികൃത പവര്‍കട്ടും വൈദ്യുതി നിയന്ത്രണവും വര്‍ധിക്കുന്നു. എപ്പോള്‍ പോകുമെന്നോ വരുമെന്നോ ആര്‍ക്കും നിശ്ചയമില്ല. രാത്രിയില്‍ പകരം സംവിധാനം കരുതിവെക്കാതെ വീടുകളില്‍ കഴിയാനാവാത്ത സ്ഥിതിയാണ്. മിനി ജനറേറ്റുകളില്ലാതെ കച്ചവടസ്ഥാപനങ്ങള്‍ക്കും മുന്നോട്ടുപോകാനാവുന്നില്ല. ചുരുങ്ങിയത് രണ്ട് മണിക്കൂറാണ് ഒരു ദിവസത്തെ പവര്‍കട്ട്. കാലത്ത് അഞ്ചുമുതല്‍ അനൗദ്യോഗിക പവര്‍കട്ട് ആരംഭിക്കുന്നു. വൈദ്യുതി ഓഫീസുകളിലുള്ളവര്‍ക്കുപോലും എപ്പോള്‍ പവര്‍കട്ടുണ്ടാവുമെന്ന് പറയാനാവുന്നില്ല.

    ReplyDelete