Monday, November 28, 2011

ജനസമ്പര്‍ക്ക പരിപാടിക്ക് ആഡംബരപ്പന്തല്‍

 ജനസമ്പര്‍ക്ക പരിപാടിക്ക് കലക്ടറേറ്റ് മൈതാനത്ത് ആഡംബരപ്പന്തല്‍ ഉയരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സ്വകാര്യ കരാറുകാരന്‍ ആഡംബര സൗകര്യങ്ങളോടെ പടുകൂറ്റന്‍ പന്തല്‍ ഒരുക്കുന്നത്. ഡിസംബര്‍ മൂന്നിന്റെ പരിപാടിക്ക് രണ്ടാഴ്ച മുമ്പേ മൈതാനം മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നത് നിര്‍ത്തിവച്ചതും വിവാദമായിട്ടുണ്ട്. ഞായറാഴ്ച നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പരിപാടിക്ക് അവസാനനിമിഷമാണ് മൈതാനത്തിന്റെ ഒരുഭാഗം അനുവദിച്ചത്.

ജനസമ്പര്‍ക്ക പരിപാടിയുടെ പേരിലുള്ള ധൂര്‍ത്തിനെതിരെ ധനവകുപ്പ് രംഗത്തെത്തിയിട്ടും ചെലവിന് നിയന്ത്രണമില്ല. പരിപാടിയില്‍ കുറഞ്ഞ അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് കണ്ണൂര്‍ . രണ്ടോ മൂന്നോ ദിവസംകൊണ്ട് പന്തല്‍ കെട്ടാമെന്നിരിക്കേ മറ്റു പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജനസമ്പര്‍ക്കത്തിന്റെ പേരില്‍ തികഞ്ഞ ധൂര്‍ത്തും അധികാരദുര്‍വിനിയോഗവുമാണ് അരങ്ങേറുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഇത്തരമൊരു പരിപാടിക്ക് ദശലക്ഷങ്ങള്‍ ചെലവഴിച്ച് ആഡംബര പന്തല്‍ വേണോ. ഡിസംബര്‍ മൂന്നിനു നടക്കുന്ന പരിപാടിയുടെ പേരില്‍ രണ്ടാഴ്ച മുമ്പേ മറ്റു പരിപാടികള്‍ക്ക് മൈതാനം അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതും ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശ പ്രകാരമാണ് വിലക്കെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 281111

1 comment:

  1. ജനസമ്പര്‍ക്ക പരിപാടിക്ക് കലക്ടറേറ്റ് മൈതാനത്ത് ആഡംബരപ്പന്തല്‍ ഉയരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സ്വകാര്യ കരാറുകാരന്‍ ആഡംബര സൗകര്യങ്ങളോടെ പടുകൂറ്റന്‍ പന്തല്‍ ഒരുക്കുന്നത്. ഡിസംബര്‍ മൂന്നിന്റെ പരിപാടിക്ക് രണ്ടാഴ്ച മുമ്പേ മൈതാനം മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നത് നിര്‍ത്തിവച്ചതും വിവാദമായിട്ടുണ്ട്. ഞായറാഴ്ച നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പരിപാടിക്ക് അവസാനനിമിഷമാണ് മൈതാനത്തിന്റെ ഒരുഭാഗം അനുവദിച്ചത്.

    ReplyDelete