Thursday, November 24, 2011

കാര്‍ഷിക വികസന ബാങ്ക് പലിശ കൂട്ടി

കടം തിരിച്ചടക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനിടെ, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് ഉയര്‍ത്തി. അമ്പതിനായിരം രൂപ വരെയുള്ളതിന് 1.35 ശതമാനവും അതിനു മുകളില്‍ 1.25 ശതമാനവുമാണ് വര്‍ധന. 11.40 ശതമാനം 12.75 ആയും 12.90 എന്നത് 14.25 ആയും ഉയരും. മറ്റു വായ്പകളുടെ പലിശയും കൂട്ടിയിട്ടുണ്ട്. സ്വര്‍ണ്ണ പണയത്തിന് 12 ല്‍ നിന്നും 13 ശതമാനമാക്കി. ചെറുകിട വ്യാപാരികള്‍ക്കുള്ള വായ്പ പലിശ 16.05 ലെത്തി. സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള വായ്പക്ക് 13 ല്‍ നിന്നും 15 ആക്കി. വാഹനവായ്പക്കും മറ്റാവശ്യങ്ങള്‍ക്കുള്ളതിനും 13.05 ല്‍ നിന്നും 15 ശതമാനമാക്കി.

സംസ്ഥാനത്ത് കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പലിശ നിരക്കുയര്‍ത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. കടമെടുത്ത തുക തിരിച്ചടക്കാതെ ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്യുകയാണ്. 50,000 രൂപക്കു മുകളിലുള്ള തുകക്കെല്ലാം പലിശ വര്‍ധന ബാധകമാണ്. നബാര്‍ഡ് അനുവദിച്ചിട്ടുള്ള വായ്പകള്‍ക്കെല്ലാം പലിശ നിരക്കു വര്‍ധിപ്പിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അധികൃതര്‍ നല്‍കുന്നത്. കേരളത്തില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ കോടികളാണ് കാര്‍ഷിക സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുള്ളത്. കൂടുതല്‍പേരും വസ്തുവാണ് ഈടായി നല്‍കിയിരിക്കുന്നത്. ജപ്തി നടപടികള്‍ തുടങ്ങിയാല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകളുണ്ടാവുമെന്ന ഭീതിയിലാണ് പൊതുസമൂഹം.

deshabhimani news

2 comments:

  1. കടം തിരിച്ചടക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനിടെ, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് ഉയര്‍ത്തി. അമ്പതിനായിരം രൂപ വരെയുള്ളതിന് 1.35 ശതമാനവും അതിനു മുകളില്‍ 1.25 ശതമാനവുമാണ് വര്‍ധന. 11.40 ശതമാനം 12.75 ആയും 12.90 എന്നത് 14.25 ആയും ഉയരും. മറ്റു വായ്പകളുടെ പലിശയും കൂട്ടിയിട്ടുണ്ട്. സ്വര്‍ണ്ണ പണയത്തിന് 12 ല്‍ നിന്നും 13 ശതമാനമാക്കി. ചെറുകിട വ്യാപാരികള്‍ക്കുള്ള വായ്പ പലിശ 16.05 ലെത്തി. സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള വായ്പക്ക് 13 ല്‍ നിന്നും 15 ആക്കി. വാഹനവായ്പക്കും മറ്റാവശ്യങ്ങള്‍ക്കുള്ളതിനും 13.05 ല്‍ നിന്നും 15 ശതമാനമാക്കി.

    ReplyDelete
  2. പലിശവര്‍ധന കാര്‍ഷികമേഖല പ്രതിസന്ധിയില്‍
    Posted on: 24-Nov-2011 10:47 PM
    പാലക്കാട്: പലിശവര്‍ധന കാര്‍ഷികമേഖലയില്‍ ഇടിത്തീയായി. കാര്‍ഷികവായ്പകളുടെ പലിശനിരക്ക് വര്‍ധിപ്പിക്കാനാണ് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് തീരുമാനിച്ചത്. ഇത് ജില്ലാ ബാങ്കിന്റെയും പ്രാഥമിക സഹകരണബാങ്കുകളുടേയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആറര ശതമാനം പലിശക്കാണ് വായ്പ നല്‍കുന്നത്. ഈ വായ്പ പ്രാഥമിക സഹകരണ ബാങ്കുകള്‍ അരശതമാനം പലിശകൂട്ടി ഏഴ് ശതമാനത്തിനാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ ഇത് 14.25ശതമാനമായാണ് ഉയര്‍ത്തിയത്. ഏഴ്ശതമാനം പലിശക്ക് വായ്പയെടുത്ത കര്‍ഷകര്‍ക്ക്തന്നെ തിരിച്ചടവ് വളരെ ബുദ്ധിമുട്ടാണ്. 14.25 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ . അതിനിടെ ജില്ലാ ബാങ്കിന് നബാര്‍ഡ് രണ്ടു ശതമാനം പലിശ സബ്സിഡി നല്‍കിയിരുന്നത് ഒന്നര ശതമാനമായി കുറച്ചു. ഇതും കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പയെ സാരമായി ബാധിക്കും. ആറുമാസത്തിലൊരിക്കല്‍ കൃഷിയില്‍നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടുവേണം കര്‍ഷകര്‍ക്ക് വായ്പ പലിശസഹിതം തിരിച്ചടയ്ക്കാന്‍ . കേന്ദ്രസര്‍ക്കാര്‍ 18 മാസത്തിനുള്ളില്‍ 13 തവണയാണ് റിപ്പോനിരക്ക് വര്‍ധിപ്പിച്ചത്. ഇതിനനുസരിച്ച് ഭവനവായ്പയടക്കമുള്ള വിവിധ വായ്പകളുടെ പലിശനിരക്കിലും വര്‍ധനയുണ്ടായി. അപ്പോഴും കാര്‍ഷികമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. എന്നാല്‍ , അതും എടുത്തുകളഞ്ഞിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാസവളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കിയതോടെ രാസവളത്തിന് എട്ട് തവണ വര്‍ധിപ്പിച്ചു. ഇത് കൃഷിച്ചെലവ് ഗണ്യമായി വര്‍ധിക്കുന്നതിനിടയാക്കി. പെട്രോളിയംഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിച്ചതും കാര്‍ഷികമേഖലയെ ബാധിച്ചു. മുമ്പ് ഒരേക്കറില്‍ കൃഷിയിറക്കാന്‍ 7,000രൂപ മാതിയാവുമായിരുന്നു. എന്നാല്‍ രാസവളത്തിന്റേയും മറ്റും വില വര്‍ധിച്ചതോടെ കൃഷിച്ചെലവ് ഇരട്ടിയായി. 15,000 രൂപയെങ്കിലും ഇല്ലാതെ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തൊഴിലുറപ്പ്പദ്ധതിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 150 രൂപയാണ് കൂലി. കൃഷിപ്പണിക്ക് ഇവര്‍ക്ക് 200രൂപയായി. പുരുഷത്തൊഴിലാളികള്‍ക്ക് 300രൂപവരെ കൂലി നല്‍കണം. 50കിലോ ഫാക്ടംഫോസ് 318രൂപയില്‍നിന്നും 788രൂപയായി. പൊട്ടാഷിന് 370ല്‍നിന്ന് 738 രൂപയായി. യൂറിയ, സള്‍ഫേറ്റ് എന്നിവയുടെ വിലയും ഇരട്ടിയായി. ഡീസലിന്റെ വില വര്‍ധിച്ചതോടെ ട്രാക്ടര്‍ വാടക മണിക്കൂറിന് 400 എന്നത് 500 രൂപയായി. പവര്‍ടില്ലറിന് 350രൂപമുതല്‍ 450വരെ രൂപയായി. കൊയ്ത്ത്-മെതിയന്ത്രം മണിക്കൂറിന് 1,400രൂപയില്‍ നിന്നും 1800 രൂപയായി. കര്‍ഷകരില്‍ നിന്ന് ഒരുകിലോ നെല്ലിന് 15 രൂപയാണ് സംഭരണവില. ഇതുതന്നെ സമയത്തിന് നല്‍കാതെ സപ്ലൈകോ കുടിശ്ശിക വരുത്തിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണവിലയായി 90കോടി രൂപയാണ് നല്‍കാനുള്ളത്. യുഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കര്‍ഷകദ്രോഹനയമാണ് പിന്തുടരുന്നത്. കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ കൃഷി അസിസ്റ്റന്റുമാര്‍ കൃഷിഭവനുകളിലില്ല. ജില്ലയില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. കടംകയറി രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. നെല്ലു സംഭരണംതന്നെ സ്വകാര്യ റൈസ്മില്ലുകാരുടെ താല്‍പ്പര്യസംരക്ഷണത്തിന് ഉപയോഗിക്കുകയാണ്. ചിറ്റൂരിലെ നെല്ല് സംഭരണത്തെക്കുറിച്ച് വ്യാപകമായ പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. കാര്‍ഷിക വികസന ബാങ്കടക്കമുള്ള സംഘങ്ങള്‍ കര്‍ഷകര്‍ക്ക് ജപ്തിനോട്ടീസ് അയച്ച് പീഡിപ്പിക്കലും തുടങ്ങിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ കുടുംബത്തോടെ ആത്മഹത്യയിലേക്ക് നയിക്കുമെന്നതിന് സംശയമില്ല.

    ReplyDelete