Sunday, November 27, 2011

പാലസ്തീന്‍ കാഴ്ചകളുമായി "എ മാന്‍ വിത്ത്ഔട്ട് എ സെല്‍ഫോണ്‍"

ശനിയാഴ്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈജിപ്തിലെ 10 സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ 18 ഡേയ്സ് പ്രദര്‍ശിപ്പിക്കും. അഹമ്മദ് അബ്ദുള്ള, മറിയം ഔഫ്, ഷെരീഫ് അറഫ, കമ്ല അബു സെക്രി, മര്‍വാന്‍ ഹമീദ്, മുഹമ്മദ് അലി, ഷെരീഫ് ഇഐ ബെന്‍ഡയറി, ഖലീദ് മറയ്, യുസ്റി നറലത്ത് അഹമ്മദ് അല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്ത്. ഈജിപ്തില്‍ അരങ്ങേറിയ വിപ്ലവത്തിന്റെ വിവിധ മുഖങ്ങളാണ് ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്. ഇസ്രായേലിനകത്തുള്ള പാലസ്തീന്‍ ഗ്രാമത്തിന്റെ കഥയുമായി എ മാന്‍ വിത്ത്ഔട്ട് എ സെല്‍ഫോണും പ്രദര്‍ശിപ്പിക്കും. സമേഹ് സ്വഅബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്്. നിരോധനങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന പാലസ്തീന്‍ യുവാവിന്റെ ജീവിതം കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. ചെറുത്തു നില്‍പ്പിന്റെ പോരാട്ടവേദിയായി സിനിമകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ലോകജനതയിലേക്കു തുറക്കുന്ന ജാലകങ്ങളായി ഇത്തരം സിനിമകള്‍

മലയാളത്തില്‍ നിന്ന് വി കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മയോഗി ശനിയാഴ്ച മേളയില്‍ പ്രദര്‍ശിപ്പിക്കും. ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ ഹാംലെറ്റിന്റെ സ്വതന്ത്രാവിഷ്ക്കാരമാണിത്. ഇന്ദ്രജിത്ത്, നിത്യമേനോന്‍ , സൈജു കുറുപ്പ്, തലൈവാസല്‍ വിജയ്, മണിക്കുട്ടന്‍ , അശോകന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ബീന പോളാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ലോക സിനിമ വിഭാഗത്തില്‍ ഒമ്പതും റിട്രോസ്പെക്ടീവില്‍ രണ്ടും ചിത്രം വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു. പനോരമയില്‍ നബ്യേന്ദു ചാറ്റര്‍ജിയുടെ സംസ്കാര്‍ (ബംഗാളി), ഒ മരിയ (കൊങ്കണി), സോയ അക്തറിന്റെ സിന്ദഗി ന മിലേഗി ദോബാര (ഹിന്ദി) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ടാഗോര്‍ പ്രത്യേക വിഭാഗത്തില്‍ തപന്‍സിന്‍ഹ സംവിധാനംചെയ്ത് 1960ല്‍ പുറത്തിറങ്ങിയ ക്ഷീതിതോ പാഷാന്‍ എന്ന സിനിമ ബംഗാളിന്റെ കലാപാരമ്പര്യത്തിന്റെ ശക്തിയെ കാണിച്ചുതന്നു. ഹ്രസ്വചിത്ര വിഭാഗത്തില്‍ രണ്ട് ഫീച്ചര്‍ ചിത്രവും നാല് ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. റെഡ് കാര്‍പറ്റ് എന്ന പ്രത്യേക വിഭാഗത്തില്‍ തൃഷ്ണ എന്ന അമേരിക്കന്‍ സിനിമയുടെ പ്രദര്‍ശനവും നടന്നു. സ്ലംഡോഗ് മില്യണയറിലെ നായിക ഫ്രിദ പിന്റോ, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ റെഡ് കാര്‍പറ്റ് വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സോക്കര്‍ മൈതാനിയില്‍ പൊതുജനങ്ങള്‍ക്കായി മരിയോ ഫിലോ എന്ന ബ്രസീല്‍ ചിത്രം കാണിച്ചു.

ഇന്‍ക്വിലാബിന് കത്രിക; പ്രദര്‍ശനം മുടങ്ങിയേക്കും

പനാജി: പൗരാവകാശപോരാട്ടം പ്രമേയമായ ഇന്‍ക്വിലാബ് എന്ന ഹ്രസ്വചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് കത്രിക. ഒമ്പതിടത്ത് സെന്‍സറിങ് വേണമെന്ന് നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഗൗരവ് ഛബ്ര, സിനിമയെ ഗോവയിലെ രാജ്യാന്തരമേളയില്‍നിന്ന് പിന്‍വലിക്കാനൊരുങ്ങുന്നു. 27നായിരുന്നു ഇന്‍ക്വിലാബ് പ്രദര്‍ശിപ്പിക്കാനിരുന്നത്. അണ്ണ ഹസാരെയ്ക്കും മുമ്പേ ഛത്തീസ്ഗഢില്‍ സജീവമായ പൗരവകാശപോരാട്ടത്തിന്റെ നേര്‍ചിത്രമാണ് ഈ സിനിമ. സര്‍ക്കാര്‍ നയങ്ങളെയും ഭരണഘടനയെയും വിമര്‍ശിക്കുന്നു എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ഈ സിനിമയ്ക്ക് കത്രിക വയ്ക്കുന്നത്.

deshabhimani news

1 comment:

  1. ശനിയാഴ്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈജിപ്തിലെ 10 സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ 18 ഡേയ്സ് പ്രദര്‍ശിപ്പിക്കും. അഹമ്മദ് അബ്ദുള്ള, മറിയം ഔഫ്, ഷെരീഫ് അറഫ, കമ്ല അബു സെക്രി, മര്‍വാന്‍ ഹമീദ്, മുഹമ്മദ് അലി, ഷെരീഫ് ഇഐ ബെന്‍ഡയറി, ഖലീദ് മറയ്, യുസ്റി നറലത്ത് അഹമ്മദ് അല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്ത്. ഈജിപ്തില്‍ അരങ്ങേറിയ വിപ്ലവത്തിന്റെ വിവിധ മുഖങ്ങളാണ് ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്. ഇസ്രായേലിനകത്തുള്ള പാലസ്തീന്‍ ഗ്രാമത്തിന്റെ കഥയുമായി എ മാന്‍ വിത്ത്ഔട്ട് എ സെല്‍ഫോണും പ്രദര്‍ശിപ്പിക്കും. സമേഹ് സ്വഅബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്്. നിരോധനങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന പാലസ്തീന്‍ യുവാവിന്റെ ജീവിതം കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. ചെറുത്തു നില്‍പ്പിന്റെ പോരാട്ടവേദിയായി സിനിമകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ലോകജനതയിലേക്കു തുറക്കുന്ന ജാലകങ്ങളായി ഇത്തരം സിനിമകള്‍

    ReplyDelete