Friday, January 27, 2012

പരേഡ് മൈതാനിയില്‍ സുധാകരന്റെ ബോര്‍ഡ്

6 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂരില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് നടക്കുന്ന മൈതാനത്ത് കെ സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡ് വെച്ച കേരള പൊലീസ് അസോസിയേഷന്റെ ഭാരവാഹികളെ അന്വേഷണവിധേയമായി സസ്പെന്റുചെയ്തു. ജില്ലാഭാരവാഹികളായ ആറുപേരെയാണ് എസ് പി സസ്പെന്റുചെയ്തത്.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക്ക് ദിനാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പരേഡും. അവിടെ എംപിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഔചിത്വമില്ലാത്ത നടപടിയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇത് നീക്കി.

കെ സുധാകരന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ആംഡ്റിസര്‍വ്ഡ് പൊലീസ് ക്യാമ്പിന് മുന്നില്‍ അനുയായികള്‍ ഫ്ളക്സ്ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. പൊലീസുകാരെ സസ്പന്റ്ചെയ്തതിന്റെ പേരില്‍ ജില്ലപൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനും എംപിയുടെ അനുചരന്മാര്‍ തയ്യാറായി. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും പൊലീസ് സംവിധാനത്തെ വെല്ലുവിളിക്കാനും മൂനിസിപ്പല്‍ സ്റ്റാന്റിങ്ങ്കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാര്‍ എത്തിയത്. ജില്ല പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു.

deshabhimani news

1 comment:

  1. കണ്ണൂരില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് നടക്കുന്ന മൈതാനത്ത് കെ സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡ് വെച്ച കേരള പൊലീസ് അസോസിയേഷന്റെ ഭാരവാഹികളെ അന്വേഷണവിധേയമായി സസ്പെന്റുചെയ്തു. ജില്ലാഭാരവാഹികളായ ആറുപേരെയാണ് എസ് പി സസ്പെന്റുചെയ്തത്.

    ReplyDelete